Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ലോക്ക്ഡൗൺ ആരംഭിച്ചു, നിയന്ത്രണങ്ങൾ ഇങ്ങനെ; കർശനമായി നടപ്പാക്കാൻ പൊലീസ്

ന്നു രാവിലെ ആറു മുതല്‍ 16 ന് അര്‍ധ രാത്രി 12 വരെയാണ് നിയന്ത്രണങ്ങള്‍

covid19, coronavirus, covid19 kerala, lockdown kerala, kerala lockdown guideline, kerala coronavirus cases, kerala covid 19 cases,covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update, kerala news, kerala covid 19 latest news,coronavirus news, india covid 19 news, lockdown news, coronavirus in india, india coronavirus news, india covid 19 cases, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒന്‍പതു ദിവസത്തെ ലോക്ക്ഡൗണ്‍ ആരംഭിച്ചു. ഇന്നു രാവിലെ ആറു മുതല്‍ 16 ന് അര്‍ധ രാത്രി 12 വരെയാണ് നിയന്ത്രണങ്ങള്‍. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൊലീസ് കര്‍ശനമായി നടപ്പാക്കും. ഇതിനായി ഇരുപത്തി അയ്യായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണനിയമവും പകര്‍ച്ചവ്യാധി നിയന്ത്രണനിയമവും പ്രകാരം കേസെടുക്കും.

കര്‍ശന നിയന്ത്രണത്തിലൂടെ രോഗവ്യാപനം പിടിച്ചുകെട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. സമ്പര്‍ക്കം കുറയ്ക്കാന്‍ ലോക്ക്ഡൗണ്‍ പോലെ ഫലപ്രദമായ നടപടി വേറെയില്ല. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഉടനെ രോഗികളുടെ എണ്ണം കുറയില്ല. അതിന് ഒരാഴ്ചയില്‍ കൂടുതല്‍ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: Kerala Lockdown Police Travel Pass Online: പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍

അറിയാം നിയന്ത്രണങ്ങള്‍

 • റോഡ്, ജലഗതാഗത സര്‍വീസുകള്‍, മെട്രോ സര്‍വീസ് ഉണ്ടാകില്ല
 • ചരക്കുനീക്കത്തിനു തടസമില്ല
 • വീടുകളില്‍നിന്നു പുറത്തുപോകുന്നത് അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമാകണം. അത്യാവശ്യ യാത്രകള്‍ക്കു പൊലീസില്‍നിന്ന് പാസ് വാങ്ങണം
 • അന്തര്‍ജില്ലാ യാത്രകള്‍ ഒഴിവാക്കണം. ഒഴിവാക്കാന്‍ കഴിയാത്തവര്‍ പേരും മറ്റു വിവരം എഴുതിയ സത്യവാങ്മൂലം കയ്യില്‍ കരുതണം
 • വിവാഹം, മരണാനന്തര ചടങ്ങുകള്‍, അടുത്ത ബന്ധുവായ രോഗിയെ കാണല്‍ എന്നിവയ്ക്കു മാത്രമേ സത്യവാങ്മൂലത്തോടെ യാത്രചെയ്യാന്‍ കഴിയൂ
 • ചടങ്ങുകള്‍ക്കു കാര്‍മികത്വം വഹിക്കുന്നവര്‍ ക്ഷണക്കത്തും സത്യവാങ്മൂലവും കൈയ്യില്‍ കരുതണം
 • സംസ്ഥാനത്തിനു പുറത്തുനിന്ന് വരുന്നവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. അങ്ങനെ ചെയ്തില്ലെങ്കില്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം
 • കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വോളണ്ടിയര്‍മാര്‍ക്ക് യാത്ര ചെയ്യാം
 • വാക്‌സിന്‍ എടുക്കാന്‍പോകുന്നവര്‍ ഇതുസംബന്ധിച്ച റജിസ്ട്രേഷന്‍ വിവരങ്ങള്‍ കാണിക്കണം
 • എല്ലാവിധ കൂടിച്ചേരലുകളും നിരോധിച്ചു
 • വിദ്യാഭ്യാസ, കോച്ചിങ്, പരിശീലന, ഗവേഷണ സ്ഥാപനങ്ങള്‍ അടയ്ക്കണം
 • ആരാധനാലയങ്ങളില്‍ ജനങ്ങളെ പ്രവേശിപ്പിക്കില്ല
 • തട്ടുകടകള്‍ തുറക്കരുത്
 • ചിട്ടിത്തവണ പിരിക്കാന്‍ വീടുകള്‍ സന്ദര്‍ശിക്കുന്നവര്‍ ലോക് ഡൗണ തീരും വരെ അത് ഒഴിവാക്കണം.

പ്രവര്‍ത്തനാനുമതി ഇവയ്ക്കു മാത്രം

 • റേഷന്‍ കടകള്‍, പലചരക്കു കടകള്‍, പച്ചക്കറി, പഴക്കടകള്‍, പാല്‍ ഉത്പന്നങ്ങള്‍, മത്സ്യം, ഇറച്ചി വില്‍പ്പന കേന്ദ്രങ്ങള്‍, ബേക്കറികള്‍ തുടങ്ങിയവ
 • എല്ലാ കടകളും വൈകിട്ട് 7.30ന് അടയ്ക്കണം
 • ബാങ്ക്, ഇന്‍ഷുറന്‍സ്, പണമിടപാട് സ്ഥാപനങ്ങള്‍ക്ക് രാവിലെ പത്തു മുതല്‍ ഒരു മണി വരെ പ്രവര്‍ത്തിക്കാം. രണ്ടു മണിക്ക് അടയ്ക്കണം (ബാങ്കുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നതാണ് അഭികാമ്യമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു)
 • മാധ്യമസ്ഥാപനങ്ങള്‍ക്കു പ്രവര്‍ത്തിക്കാം
 • വര്‍ക് ഷോപ്പുകള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം

ഈ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും പ്രവര്‍ത്തിക്കും

 • ആശുപത്രികള്‍, ആരോഗ്യ മേഖലയിലെ വിവിധ സ്ഥാപനങ്ങള്‍
 • കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയവ
 • പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍, കേബിള്‍ സര്‍വീസ്, ഡി.ടി.എച്ച്
 • അവശ്യ വസ്തുക്കളുടെ ഉത്പാദന കേന്ദ്രങ്ങളും വിതരണ കേന്ദ്രങ്ങളും
 • സായുധസേനാ വിഭാഗം, ട്രഷറി, സി.എന്‍.ജി, എല്‍.പി,ജി, പി.എന്‍. ജി, ദുരന്തനിവാരണം, വൈദ്യുതി ഉത്പാദനവും വിതരണവും
 • തപാല്‍ വകുപ്പ്, പോസ്റ്റ് ഓഫീസുകള്‍ എന്‍. ഐ. സി, കാലാവസ്ഥാ കേന്ദ്രം, ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ, കേന്ദ്ര ജല കമ്മിഷന്‍, എം. പി. സി. എസ്, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയര്‍പോര്‍ട്ട്, സീപോര്‍ട്ട്, റെയില്‍വേ തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും ഏജന്‍സികളും
 • ആരോഗ്യം, ആയുഷ്, റവന്യു, തദ്ദേശസ്ഥാപനം, പൊതുവിതരണം, വ്യവസായം, തൊഴില്‍, മൃഗശാല, ഐടി മിഷന്‍, ജലസേചനം, മൃഗസംരക്ഷണം, സാമൂഹ്യനീതി, പ്രിന്റിങ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്, പൊലീസ്, എക്സൈസ്, ഹോംഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, അഗ്നിശമന സേന, ദുരന്തനിവാരണം, വനം, ജയില്‍, ജില്ലാ കലക്ടറേറ്റുകള്‍, ട്രഷറികള്‍, വൈദ്യുതി, ജലവിഭവം, ശുചീകരണം തുടങ്ങിയ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും

വിവാഹങ്ങളില്‍ 20 പേര്‍ മാത്രം

 • നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 20 പേര്‍ക്ക് പങ്കെടുക്കാം
 • വിവരം മുന്‍കൂട്ടി പൊലീസ് സറ്റേഷനില്‍ അറിയിക്കുകയും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം
 • മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്‍ക്ക് അനുമതിയുണ്ട്. ഇതും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

വീടുകളില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

 • വീടിനകത്ത് രോഗപ്പകര്‍ച്ചയ്ക്കു സാധ്യത കൂടുതലാണ്. അതിനാല്‍ പൊതു ഇടങ്ങള്‍ കുറയ്ക്കണം. ഭക്ഷണം കഴിക്കല്‍, പ്രാര്‍ത്ഥന എന്നിവ കൂട്ടത്തോടെ ചെയ്യുന്നത് ഒഴിവാക്കണം
 • വായുസഞ്ചാരം ഉറപ്പാക്കാന്‍ ജനലുകള്‍ തുറന്നിടണം. ഭക്ഷണം കഴിച്ചശേഷം പാത്രം സോപ്പിട്ട് കഴുകണം
 • പുറത്തുപോയി വരുന്ന മുതിര്‍ന്നവര്‍ കുട്ടികളുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണം
 • അയല്‍ വീട്ടുകാരുമായി ഇടപെടുമ്പോള്‍ ഡബിള്‍ മാസ്‌ക് നിര്‍ബന്ധം. എന്തെങ്കിലും സ്വീകരിച്ചാല്‍ കൈകഴുകണം
 • അന്തര്‍ജില്ലാ യാത്രകള്‍ പരമാവധി ഒഴിവാക്കണം

Read Here: Kerala E Pass only for Emergency Travel: 2,55,628 അപേക്ഷകള്‍, 22,790 പേര്‍ക്ക് യാത്രാനുമതി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid19 kerala lockdown guidelines

Next Story
Kerala Lockdown Police Travel Pass Online at pass.bsafe.kerala.gov.in: പൊലീസ് പാസിനുള്ള ഓൺലൈൻ സംവിധാനം ആരംഭിച്ചുepass kerala, epass kerala police, epass status check, e pass apply online, e pass apply, e pass apply online kerala, e pass kerala police, e pass kerala, kerala e pass online, e-Curfew Pass, e pass, kerala e pass, kerala police pass, travel pass, covid, covid lockdown, lockdown travel pass, pass bsafe kerala gov in, online pass, online pass kerala, ഇ പാസ്, യാത്രാ പാസ്, പാസ്, പോലീസ് പാസ്, ട്രാവൽ പാസ്, ഇ പാസ് കേരള, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com