/indian-express-malayalam/media/media_files/aOGkvVVmXxLx8sLuhEvQ.jpg)
ഭാര്യ കമല, മകൾ വീണ വിജയൻ എന്നിവരോടൊപ്പം പ്രാദേശിക നേതാക്കളും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു (PHOTO: Facebook, Pinarayi Vijayan)
ധർമ്മടം: മുഖ്യമന്ത്രി പിണറായി വിജയൻ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി. ധർമ്മടത്ത് അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ബൂത്തിലാണ് പിണറായി വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ കമല, മകൾ വീണ വിജയൻ എന്നിവരോടൊപ്പം പ്രാദേശിക നേതാക്കളും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടിൽ നിന്ന് കാൽനടയായാണ് മുഖ്യമന്ത്രി പോളിങ് ബൂത്തിലേക്ക് എത്തിയത്. ജനങ്ങളെ അഭിവാദ്യം ചെയ്തും കുശലം പറഞ്ഞുമാണ് ബൂത്തിലേക്ക് പിണറായി നടന്നത്. പിണറായിയിലെ അമല യൂപി സ്കൂളിലെ 161-ാം നമ്പര്‍ ബൂത്തിലാണ് പിണറായിക്കും കുടുബംത്തിനും വോട്ട്.
ബൂത്തിൽ നീണ്ട ക്യൂവിലേക്കായിരുന്നു മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയത്. എന്നാൽ നേരിട്ട് വോട്ട് ചെയ്യാൻ ബൂത്തിലേക്ക് കയറാൻ മുഖ്യമന്ത്രി തയ്യാറായില്ല. മുന്നിൽ ഇരുപതോളം പേര്‍ നിൽക്കുമ്പോൾ ക്യൂവിൽ നിന്നായിരുന്നു മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്.
Read More
- കേരളം പോളിങ് ബൂത്തിലേക്ക്, വോട്ടെടുപ്പ് ആരംഭിച്ചു
- വോട്ട് ചെയ്യാൻ ഉപയോഗിക്കാവുന്ന തിരിച്ചറിയൽ രേഖകൾ ഏതൊക്കെ?
- വോട്ടര്‍ സ്ലിപ് കിട്ടിയില്ലേ? പോളിങ് ബൂത്ത് മിനിറ്റുകൾക്കുള്ളിൽ കണ്ടെത്താം
- ചരിത്രത്തിനും വർത്തമാനത്തിനുമിടയിൽ 20 ലോക്സഭ മണ്ഡലങ്ങളുടെ രാഷ്ട്രീയചിത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.