/indian-express-malayalam/media/media_files/uploads/2020/10/cm-pinarayi-vijayan-sivasankar-swapna-suresh.jpg)
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ക്ലിഫ് ഹൗസിൽ വന്നത് അവർ കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയിൽ ആയിരുന്നെന്ന് മുഖ്യമന്ത്രി. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള കോൺടാക്ട് എപ്പോൾ എപ്പോൾ തുടങ്ങി എന്ന് തനിക്ക് പറയാനാവില്ലെന്നും മുഖ്യ മന്ത്രി പറഞ്ഞു. ക്ലിഫ് ഹൗസിൽ കോൺസുൽ ജനറലിനൊപ്പം വന്നപ്പോൾ അവിടെ വച്ച് മുഖ്യമന്ത്രിയാണ് ശിവശങ്കറാവും യുഎഇ കോൺസുലേറ്റുമായുള്ള കോൺടാക്ട് പോയിന്റ് എന്ന് പറഞ്ഞതായി സ്വപ്ന സുരേഷ് മൊഴി നൽകിയത് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇത്തരത്തിൽ ശിവശങ്കറിനെ താൻ ചുമതലപ്പെടുത്തിയോ ഇല്ലയോ എന്ന കാര്യം ഓർമയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി അങ്ങനെ പരിചയപ്പെടുത്തിയിട്ടുണ്ടെങ്കിൽ തന്നെ അത് സ്വാഭാവിക പ്രക്രിയ മാത്രമാണെന്നും പറഞ്ഞു. പക്ഷേ തന്റെ ഓഫീസിൽ ആരെയാണ് ബന്ധപ്പെടേണ്ടതെന്ന് ചോദിച്ചാൽ സ്വാഭാവികമായി തന്നെ അന്നത്തെ സെക്രട്ടറി എന്ന നിലക്ക് ശിവശങ്കറിനെ ബന്ധപ്പെട്ടുകൊള്ളൂ എന്നാവും പറയുക എന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More: ഉന്നതർക്ക് ലഭിച്ചേക്കാം; സ്വപ്‌ന സുരേഷിന്റെ മൊഴി പകർപ്പ് നൽകാനാവില്ലെന്ന് കസ്റ്റംസ്
"ശിവശങ്കറും സ്വപ്നയും തമ്മിലുള്ള കോൺടാക്ട് എപ്പോൾ തുടങ്ങി എന്നൊന്നും എനിക്ക് പറയാൻ പറ്റില്ല. എനിക്ക് പറയാൻ കഴിയുന്ന കാര്യം നേരത്തേ ഞാൻ പറഞ്ഞിട്ടുണ്ട്. കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലക്കാണ് അവർ എന്റടുത്ത് വന്നത്. ആ നിലക്കാണ് അവരെ പരിചയം എന്ന് ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് വസ്തുതയും,"മുഖ്യമന്ത്രി പറഞ്ഞു.
"കോൺസുലേറ്റ് ജനറൽ വരുന്ന സമയത്തെല്ലാം, മിക്കവാറും സമയത്ത് അവർ ഉണ്ടായിട്ടുണ്ടെന്നുള്ളത് വസ്തുതയാണ്. കോൺസുലേറ്റ് ജനറൽ അങ്ങനെ വന്നു കാണേണ്ടതുണ്ടോ അങ്ങനെ വരാൻ പറ്റുമോ എന്നെല്ലാം ചോദിക്കുന്നുണ്ട്. ഒരു മുഖ്യമന്ത്രിയും കോൺസുലേറ്റ് ജനറലും തമ്മിൽ കാണുന്നതിന് യാതൊരു സാംഗത്യവും ഇല്ല. സാധാരണ ഗതിയിൽ പല നിലക്ക് കാണുമല്ലോ. അവരുടെ പരിപാടികൾക്ക് ക്ഷണിക്കുന്നത് അടക്കം. പോയാലും ഇല്ലെങ്കിലും മുഖ്യമന്ത്രിയെന്ന നിലക്ക് ആ മുഖ്യമന്ത്രിയെ അവർ ക്ഷണിക്കും. അത് ഒരു സാധാരണ മര്യാദയല്ലേ. അങ്ങനെയുള്ള കാര്യങ്ങൾക്ക് അദ്ദേഹം എപ്പോഴെല്ലാം വന്നിട്ടുണ്ടോ അപ്പോഴെല്ലാം സ്വപ്നയും വന്നിരുന്നു. അദ്ദേഹത്തിന്റെ സെക്രട്ടറി എന്ന നിലയിൽ."
Read More: സ്വർണക്കടത്ത് കേസ്: എൻഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമർപ്പിച്ചു
"ശിവശങ്കറിനെ ഈ പറയുന്ന നിലയിൽ ചുമതലപ്പെടുത്തിയോ ചുമതലപ്പെടുത്തിയില്ലേ എന്ന് ഞാൻ ഇപ്പോൾ ഓർക്കുന്നില്ല. പക്ഷേ നിങ്ങളുടെ ഓഫീസിൽ ആരെയാണ് ബന്ധപ്പെടേണ്ടതെന്ന് ചോദിച്ചാൽ സ്വാഭാവികമായി തന്നെ അന്നത്തെ എന്റെ സെക്രട്ടറി എന്ന നിലക്ക് ശിവശങ്കറിനെ ബന്ധപ്പെട്ടുകൊള്ളൂ എന്ന് ഞാൻ പറയുന്നത് ഒരു അതിശയമായിട്ടുള്ള കാര്യമല്ല. അത് സ്വാഭാവികമായിട്ടുള്ള കാര്യമാണ്," മുഖ്യമന്ത്രി പറഞ്ഞു.
സ്വപ്ന ക്ലിഫ് ഹൗസിൽ നിരവധി തവണ വന്നിട്ടുണ്ടെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. "മൂന്ന് നാല് കോല്ലമായിട്ടില്ലെ. ആ കൊല്ലങ്ങളിലെല്ലാം പല ചടങ്ങുകൾ അവിടെ നടന്നിട്ടുണ്ട്. ആ ഘട്ടത്തിലൊക്കെ കോൺസുൽ ജനറൽ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മിക്കവാറും സമയം ഈ സ്ത്രീയും ഉണ്ടായിരുന്നു," മുഖ്യമന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us