/indian-express-malayalam/media/media_files/uploads/2020/01/cm-pinarayi-vijayan-amp.jpg)
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിയുടെ വിവാദ പരാമർശങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ വിളിച്ച ജാതിഅധിക്ഷേപത്തെ മുഖ്യമന്ത്രി ശക്തമായി വിമർശിച്ചു. കണ്ണൂരിൽ സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ ഹൈസ്‌കൂൾ പഠനകാലത്ത് മരിച്ചുപോയ പിതാവ് എന്തു തെറ്റാണ് നിങ്ങളോടു ചെയ്തതെന്നും മുഖ്യമന്ത്രി ചോദിച്ചു. ചെത്തുകാരന്റെ മകൻ എന്ന നിലയിൽ തനിക്ക് അഭിമാനം മാത്രമേയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ടും ചെയ്തും ശീലിച്ചതാണ് ലീഗ് നേതാവ് പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. അമ്മയെയും പെങ്ങളെയും തിരിച്ചറിയാനാകണമെന്നും ലീഗ് നേതാവിനെ ലക്ഷ്യം വച്ച് മുഖ്യമന്ത്രി പറഞ്ഞു.
Also Read: മന്ത്രി റിയാസിനെതിരായ അധിക്ഷേപ പരാമർശം: ലീഗ് നേതാവിനെതിരെ കേസ്
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ അബ്ദുറഹ്മാന്‍ കല്ലായിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുജീബ് നൽകിയ പരാതിയിൽ കോഴിക്കോട് വെള്ളയിൽ പൊലീസായിരുന്നു കേസെടുത്തത്. അപകീർത്തി പരാമർശം, മതസ്പർധവളർത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.
റിയാസിന്റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നുമായിരുന്നു ലീഗ് നേതാവിന്റെ പരാമർശം. മുസ്‌ലിം ലീഗ് കോഴിക്കോട് ബീച്ചില്‍ വെച്ച് നടത്തിയ വഖഫ് സംരക്ഷണ റാലിയിലാണ് അബ്ദുറഹ്മാന്‍ കല്ലായി വിവാദ പ്രസ്താവന നടത്തിയത്.
ഈ പരാമർശം നടത്തിയതിൽ അബ്ദുറഹ്മാന്‍ കല്ലായി ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി വ്യക്തിജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണ് സൂചിപ്പിച്ചതെന്നും വ്യക്തിപരയായി ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വിവാദത്തിൽ വിഷമമുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us