/indian-express-malayalam/media/media_files/uploads/2019/01/thomas-issac.jpg)
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് പ്രധാന്യം നല്‍കി കൊണ്ടുള്ള 2019-20 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പ്രഖ്യാപിച്ചു. ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തേയും പിണറായി സര്‍ക്കാരിന്റെ നാലാമത്തേയും ബജറ്റാണിന്ന് അവതരിപ്പിച്ചത്. കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനാണ് ബജറ്റില്‍ പ്രധാന്യം നല്‍കിയിരിക്കുന്നത്.
ഉയര്‍ന്ന ജിഎസ്ടി സ്ലാബിലെ ഉത്പന്നങ്ങള്‍ക്ക് ഒരു ശതമാനം പ്രളയ സെസ് ചുമത്താന്‍ ബജറ്റില്‍ തീരുമാനമായി. 12,18, 28 ശതമാനം ചരക്ക് സേവന നികുതി വരുന്ന സാധങ്ങള്‍ക്കാണ് വില വര്‍ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അഞ്ചു ശതമാനം നിരക്ക് ബാധകമായ നിത്യോപയോഗ ഉത്പന്നങ്ങളുടെ വിലയില്‍ വര്‍ധനവുണ്ടാകില്ല.
സ്വര്‍ണത്തിനും വെള്ളിക്കും വില ഉയരും. ബിയര്‍, വൈന്‍ രണ്ട് ശതമാനം നികുതി കൂടും. 150 കോടിയുടെ അധിക വരുമാനാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. 10 ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി. സിനിമാ ടിക്കറ്റുകള്‍ക്ക് നിരക്ക് കൂടും. കൂടാതെ സോപ്പ്, ടൂത്ത് പേസ്റ്റ്, ശീതള പാനീയങ്ങള്‍, ചോക്ലേറ്റ്, കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, എസി, ഫ്രിഡ്ജ് തുടങ്ങിയവയ്ക്കും വില കൂടും.
പ്രളയത്തില്‍ കേരളത്തില്‍ 15000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്ന് തോമസ് ഐസക് അറിയിച്ചു. ബജറ്റിന്റെ പദ്ധതി അടങ്കല്‍ 39,807 കോടി രൂപയാണ്. നവ കേരള നിര്‍മ്മാണത്തിനായി 25 പദ്ധതികളാണ് പ്രഖ്യാപിച്ചത്. പ്രളയ ബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി പ്രഖ്യാപിച്ചു. ആകെ പദ്ധതി ചെലവ് 1.42 കോടി രൂപയാണ്.
Read More: സംസ്ഥാന ബജറ്റ് കുടുംബ ബജറ്റിനെ എങ്ങനെ ബാധിക്കും? വില കൂടുന്നവ, കുറയുന്നവ
ഐടി മേഖലയിലെ തൊഴിലവസരങ്ങള്‍ ഇരട്ടിയാക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 700 കോടി. വയനാട്ടിലെ കാപ്പിപ്പൊടി മലബാര്‍ എന്ന പേരില്‍ വിപണിയിലെത്തിക്കും. കുരുമുളക് കൃഷിയുടെ പുനര്‍നിര്‍മ്മാണത്തിന് 10 കോടി നല്‍കും. നാളികേര മേഖലക്ക് 170 കോടി. റബ്ബറിന്റെ താങ്ങുവിലക്കായി 500 കോടി വിലയിരുത്തി. 1000 കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ് ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ്. തീരദേശ വികസനത്തിന് 1000 കോടി. ഓഖി പാക്കേജ് വിപുലീകരിക്കാനും തീരുമാനം.
തിരുവനന്തപുരത്തെ വനിതാ മത്സ്യത്തൊഴിലാളികള്‍ക്ക് കിയോസ്‌ക്. ഇതിനായി പലിശ രഹിത വായ്പ നല്‍കും. പുനരധിവാസത്തിനായി ഫ്‌ളാറ്റുകള്‍. കേരളത്തിലെ റോഡുകളുടെ മുഖച്ഛായ മാറ്റുമെന്ന പ്രഖ്യാപനത്തോടെ അടുത്ത രണ്ട് വര്‍ഷത്തോടെ 6000 കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. പൊതുമരാമത്ത് വകുപ്പിന് 1367 കോടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Read Also: Kerala Budget 2019 Live: സംസ്ഥാന ബജറ്റ്: കെട്ടിട നിർമ്മാണ ഉത്പന്നങ്ങൾക്ക് വില കൂടും
ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകും. ഇലക്ട്രിക് ഓട്ടോ റിക്ഷയിലേക്കും കെഎസ്ആര്‍ടിസി ബസിലേക്കും പടിപടിയായി മാറും. 2020 ല്‍ ജലപാത പൂര്‍ത്തിയാക്കും. പാതയെ കൊച്ചി മെട്രോയുമായി ബന്ധപ്പെടുത്തും. തെക്ക് വടക്ക് സമാന്തര റെയില്‍പാത. സ്‌പൈസസ് റൂട്ടിന് 6000 കോടി കിഫ്ബിയില്‍ നിന്നും നല്‍കും. പ്രവാസികള്‍ക്കും സഹായം. ഒരുലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള പ്രവാസികള്‍ നാട്ടിലേക്ക് തിരികെ വരുമ്പോള്‍ സഹായം നല്‍കും. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക വഹിക്കും.
കേരള ബാങ്ക് യാഥാര്‍ത്ഥ്യമാക്കും. 10000 പട്ടിക വിഭാഗക്കാര്‍ക്ക് ആധുനിക വ്യവസായ സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭ്യമാക്കും. പൊതു വിദ്യാലയങ്ങള്‍ക്ക് കിഫ്ബിയില്‍ നിന്നും 130 കോടി. കാര്‍ഷിക മേഖലക്ക് 2500 കോടി. സര്‍വ്വകലാശാലക്ക് 83 കോടി. ഐടി മേഖലക്ക് 574 കോടി. ടൂറിസം മേഖലക്ക് 278 കോടി രൂപയും പ്രഖ്യാപിച്ചു. പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. ഭിന്നശേഷിക്കാരുടെ ചികിത്സക്കും പരിചരണത്തിനുമായുള്ള പദ്ധതിക്ക് 52 കോടി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 20 കോടി.
ന്യൂനപക്ഷ ക്ഷേമത്തിന് 114 കോടി. സർവകലാശാലകള്‍ക്ക് 1513 കോടി. എൻജിനീയറിങ് കോളേജുകള്‍ക്ക് 43 കോടി. കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന് 1000 കോടി. ആരോഗ്യ വിദ്യാഭ്യാസ മേഖലക്ക് 4000 കോടി. ജല സേചന മേഖലക്ക് 517 കോടി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 11867 കോടി.
Read Also: ധനസ്ഥിതിയെ തകിടം മറിച്ചത് പ്രളയവും ജി എസ് ടിയും: തോമസ് ഐസക് അഭിമുഖം
ശബരിമലക്ക് ബജറ്റില്‍ വകയിരുത്തിയത് 739 കോടി രൂപയാണ്. ശബരിമല റോഡ് വികസനത്തിന് 200 കോടി. പമ്പ-നിലയ്ക്കല്‍ അടിസ്ഥാന വികസനത്തിന് 147.75 കോടി. തിരുപ്പതി മാതൃകയില്‍ സംവിധാനം വരും. ഒരു കോടി ലിറ്റര്‍ ശേഷിയുള്ള മാലിന്യ സംസ്‌കരണ പ്ലാന്റിനായി 40 കോടി. റാന്നിയിലും നിലയ്ക്കലിലും പുതിയ പാര്‍ക്കിങ് സൗകര്യം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി പ്രത്യേകമായി നല്‍കും. കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് 36 കോടി. ശബരിമല വരുമാനത്തില്‍ നിന്നും ഒരു രൂപ പോലും എടുക്കുന്നില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us