തിരുവനന്തപുരം: പ്രളയാനന്തര കേരളത്തെ കൈപിടിച്ച് കയറ്റുന്നതിന്റെ ഭാഗമായി നവേകരള നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ധനമന്ത്രി തോമസ് ഐസക് തന്റെ പത്താമത്തെ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചു. പിണറായി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് കൂടിയാണ് ഇന്ന് അവതരിപ്പിച്ചത്.

മലയോര മേഖലയ്ക്കും, കുട്ടനാടിനും കൂടുതല്‍ പ്രാമുഖ്യം നല്‍കി, പ്രത്യേക വയനാട് പാക്കേജ് പ്രഖ്യാപിച്ചും തോമസ് ഐസക് ബജറ്റ് പ്രഖ്യാപിച്ചപ്പോള്‍ ഇത്തവണ തിരിച്ചടിയായത് നിര്‍മ്മാണ് മേഖലയ്ക്കാണ്. നിര്‍മാണ മേഖലയിലെ എല്ലാ ഉത്പന്നങ്ങള്‍ക്കും വില വര്‍ദ്ധിച്ചു.

Read More: Kerala Budget 2019 Live: സംസ്ഥാന ബജറ്റ്: കെട്ടിട നിർമ്മാണ ഉത്പന്നങ്ങൾക്ക് വില കൂടും

കുടുംബ ബജറ്റിനെ വലിയ രീതിയില്‍ ബാധിക്കുന്ന ബജറ്റാണ് ഇത്തവണത്തേത് എന്ന് പറയാവുന്നതാണ്. നിത്യോപയോഗ വസ്തുക്കള്‍ക്കെല്ലാം തന്നെ വില വര്‍ദ്ധിച്ചിട്ടുണ്ട്. വില കൂടുന്നവയും വില കുറയുന്നവയും താഴെ പറയുന്ന ഉത്പന്നങ്ങളാണ്.

വില കൂടുന്നവ

സിമന്റ്, സ്വര്‍ണം, വെള്ളി, സോപ്പ്, മൊബൈല്‍ ഫോണ്‍, ഗ്രാനൈറ്റ്, മാര്‍ബിള്‍, പെയിന്റ്, ടൂത്ത് പേസ്റ്റ്, കാര്‍, ടൂവീലറുകള്‍, എസി, ഫ്രിഡ്ജ്, ചോക്ലേറ്റ്, പ്‌ളൈവുഡ്, ശീതള പാനീയം, നോട്ട് ബുക്ക്, പെയിന്റ്, കമ്പ്യൂട്ടര്‍, സെറാമിക് ടൈല്‍സ്, പാന്‍ മസാല, മദ്യം, വാട്ടര്‍ ഹീറ്റര്‍, സിനിമ ടിക്കറ്റ്, ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, ബിസ്‌ക്കറ്റ്, പാക്ക് ചെയ്ത ഭക്ഷ്യ ഉത്പന്നങ്ങള്‍, ബയോഡീസല്‍, ക്യാമറ തുടങ്ങിയവയ്‌ക്കെല്ലാം വില കൂടും.

വില കുറയുന്നവ

നിലവില്‍ പ്രഖ്യാപിച്ച ബജറ്റില്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ മാത്രമാണ് വില കുറച്ചിരിക്കുന്നത്. ഇത് എട്ട് ശതമാനത്തില്‍ നിന്നും ഒരു ശതമാനമായാണ് കുറച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.