Kerala State Budget 2019 Live Updates: തിരുവനന്തപുരം: രണ്ട് വർഷത്തേക്ക് ഒരു ശതമാനം പ്രളയ സെസ് ഏർപ്പെടുത്തിക്കൊണ്ട് 2019-20 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണം പൂർത്തിയായി. രാവിലെ ഒമ്പത് മണിക്കാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം ആരംഭിച്ചത്. തോമസ് ഐസകിന്‍റെ പത്താമത്തെ ബജറ്റും പിണറായി സർക്കാറിന്‍റെ നാലാമത്തെ ബജറ്റുമാണിത്. പ്രളയാനന്തരകേരളത്തിന്റെ പുനർനിർമ്മാണത്തിനാവശ്യമായ പദ്ധതികൾക്കാണ് ബജറ്റിൽ മുൻഗണന.

നവകേരള നിര്‍മ്മാണത്തിന് തുക കണ്ടെത്താന്‍ പ്രളയ സെസ് പ്രഖ്യാപിച്ചു. നവകേരള നിർമ്മാണത്തിന് പണം കണ്ടെത്താൻ 18, 28 ശതമാനം ചരക്ക് സേവന നികുതി വരുന്ന സാധനങ്ങൾക്ക് വിലവർദ്ധന ഏർപ്പെടുത്തി. അതേസമയം, അഞ്ചുശതമാനം നിരക്ക് ബാധകമായ നിത്യോപയോഗ ഉത്പന്നങ്ങളുടെ വിലയിൽ വർദ്ധനവുണ്ടാകില്ല.

Also Read: ധനസ്ഥിതിയെ തകിടം മറിച്ചത് പ്രളയവും ജി എസ് ടിയും: തോമസ്‌ ഐസക് അഭിമുഖം

കെട്ടിട നിർമാണ മേഖലയിലെ എല്ലാ ഉത്പന്നങ്ങൾക്കും വില വർദ്ധിച്ചു. 2000 കോ​ടി രൂ​പ പ്ര​ള​യ സെ​സ്​ പി​രി​ക്കാ​നാ​ണ്​ ജിഎ​സ്ടി കൗ​ൺ​സി​ൽ സം​സ്ഥാ​ന​ത്തി​ന്​ അ​നു​മ​തി ന​ൽ​കി​യിരിക്കുന്നത്. നി​കു​തി​പി​രി​വി​ൽ 30 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ്​ ഇ​ക്കു​റി ല​ക്ഷ്യമിടുന്നത്. പ്രളയക്കെടുതിക്ക് ശേഷമുള്ള ആദ്യ ബജറ്റ് ആണ് ഇന്ന് അവതരിപ്പിച്ചത്. പ്രളയം ഏറ്റവുമധികം നാശം വിതച്ച ആലപ്പുഴയ്ക്കും വയനാടിനുമായി പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചു. മലയോര മേഖലയ്ക്ക് ബജറ്റിൽ വലിയ പ്രാമുഖ്യം നൽകിയിട്ടുണ്ട്.

11.49 AM: ടൂത്ത് പേസ്റ്റിന് വില കൂട്ടി

11.48 AM: മാർബിളിന് വില കൂടും

11.46 AM: സ്റ്റാമ്പ് ഡ്യൂട്ടിയില്‍ കുറവ്. എട്ട് ശതമാനത്തിൽ നിന്നും ഒരു ശതമാനമായി കുറച്ചു

11.45 AM: സ്വർണത്തിന് വില കൂടും

11.43 AM: സിമെന്റ്, ഗ്രാനൈറ്റ്, സെറാമിക് ടൈൽസ് എന്നിവയ്ക്ക് വില കൂടും

11.42 AM: സേവനങ്ങൾക്കുള്ള ഫീസ് അഞ്ച് ശതമാനം കൂട്ടി

Budget 2019

11.41 AM: ആഢംബര ഉത്പന്നങ്ങളുടെ വില കൂടും

11.39 AM: കെട്ടിടങ്ങളുടെ ആദായ നികുതി കൂടും

11.38 AM: ഇലക്ട്രോണിക് ഉത്പന്നങ്ങൾക്ക് വില കൂടും

11.36 AM: സിനിമ ടിക്കറ്റിന് 10 ശതമാനം വിനോദ നികുതി

11.33 AM: മദ്യത്തിന് രണ്ട് ശതമാനം നികുതി കൂട്ടി. ബിയറിനും വൈനിനും ഉൾപ്പെടെ എല്ലാ മദ്യത്തിനും വില കൂടും

11.30 AM: രണ്ട് ശതമാനം ഒരു ശതമാനം നിരക്കിൽ അടുത്ത രണ്ടു വർഷത്തേക്കാണ് സെസ്

11.28 AM: ചെറുകിട ഉത്പന്നങ്ങൾക്ക് പ്രളയ സെസ് ഇല്ല. സ്വർണത്തിനും വെള്ളിക്കും 0.25 ശതമാനം പ്രളയ സെസ്

11.27 AM: പ്രളയ സെസ് നിലവിൽ വന്നു

11.24 AM: ടാക്സ് എൻഫോഴ്സ്മെന്റ് വിഭാഗം ശക്തമാക്കും. റെവന്യൂ റിക്കവറി നടപടികൾ ഊർജിതമാക്കും

11.22 AM: ഈ വർഷം ബജറ്റിൽ 13.38 ശതമാനം ചെലവ് വർദ്ധിക്കും

11.20 AM: ജിഎസ്ടി വരുമാനം 10 ശതമാനത്തിൽ നിന്നും 30 ശതമാനമായി ഉയർത്തും

11.18 AM: ജിഎസ്ടി നികുതി വെട്ടിപ്പ് തടയേണ്ടത് അത്യാവശ്യം

11.17 AM: ചെലവ് ചുരുക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല

11.16 AM: ശമ്പള പരിഷ്കരണ കുടിശ്ശിക നൽകും

11.15 AM: നികുതി വരുമാനത്തിൽ പ്രതീക്ഷിച്ച വർദ്ധനയില്ല

11.10 AM: തൊഴിലുറപ്പ് ജോലിക്കാർക്ക് ക്ഷേമനിധി ബോർഡ്

11.05 AM: ഉറവിട മാലിന്യ സംസ്കരണത്തിന് സബ്സിഡി 90 വരെ നൽകും

11.02 AM: തദ്ദേശ സ്ഥാപനങ്ങൾക്ക് 11867 കോടി

11.01 AM: തുറമുഖ വകുപ്പിന് 90 കോടി

11.00 AM: ജലസേചന മേഖലയ്ക്ക് 517 കോടി

10.58 AM: കെ.എസ്.ആർ.ടി.സിയുടെ പുനരുദ്ധാരണത്തിന് 1000 കോടി

10.55 AM: ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് 4000 കോടി

10.54 AM: എഞ്ചിനിയറിങ് കോളേജുകൾക്ക് 43 കോടി

10.52 AM: സർവ്വകലാശാലകൾക്ക് 1513 കോടി, കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യട്ടിന് 2 കോടി

10.49 AM: കൊച്ചി, മലബാർ ദേവസ്വം ബോർഡുകൾക്ക് 35 കോടി

10.46 AM: ശബരിമലയിൽ ആകെ 739 കോടി. ശബരിമലയ്ക്ക് തിരുപ്പതി മാതൃക, ശബരിമല റോഡുകൾക്ക് 200 കോടി. തിരുവിതാകൂർ ദേവസ്വം ബോർഡിന് 100 കോടി

10.45 AM: ന്യൂനപക്ഷ ക്ഷേമത്തിന് 114 കോടി

10.43 AM: എൻഡോസൾഫാൻ ദുരിതബാധിതർക്ക് 20 കോടി

10.40 AM: ഭിന്നശേഷിക്കാരുടെ ചികിത്സയ്ക്കും പരിചരണത്തിനും വേണ്ടിയുള്ള പദ്ധതിയ്ക്ക് 52 കോടി

10.39 AM: കുടുംബശ്രീയുടെ നേതൃത്വത്തില്‍ 20,000 വയോജന അയല്‍ക്കൂട്ടം, ക്ഷേമ പെൻഷനുകൾ 100 രൂപ വീതം കൂട്ടി

10.37 AM: പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി

10.30 AM: ടൂറിസം മേഖലയ്ക്ക് 278 കോടി


10:28 AM: ഐടി മേഖലയ്ക്ക് 574 കോടി

10.25 AM: കാർഷിക മേഖലയ്ക്ക് 2500 കോടി, കാർഷിക സർവ്വകലാശാലയ്ക്ക് 83 കോടി

10.23 AM: കാരുണ്യ ഭാഗ്യക്കുറി വരുമാനം ആരോഗ്യ ഇന്‍ഷുറന്‍സിന്

10.21 AM: മുഴുവന്‍ കുടുംബങ്ങള്‍ക്കും ആരോഗ്യ പരിരക്ഷ

10.15 AM: സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഈ വർഷം, നടപ്പിലാക്കുക നാല് ഭാഗങ്ങളായി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കും

10.13 AM: പൊതുവിദ്യാലയങ്ങൾക്ക് കിഫ്ബിയിൽ നിന്ന് 130 കോടി

10.11 AM: 10,000 പട്ടിക വിഭാഗക്കാര്‍ക്ക് ആധുനിക വ്യവസായ സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭ്യമാക്കും

10.10 AM: കേരള ബാങ്ക് യാഥാർത്ഥ്യമാക്കും

10.08 AM: വിശപ്പ് രഹിത കേരളം. ഓരോ പ്രദേശത്തേയും പട്ടിണിക്കാരെ സംരക്ഷിക്കാന്‍ പ്രാദേശിക സംഘനകളുടെ സഹായത്തോടെ പദ്ധതി. ഇവയ്ക്ക് സാധനങ്ങള്‍ സഹായ വിലയ്ക്ക് നല്‍കാന്‍ 20 കോടി.

10.06 AM: കുടുംബശ്രീക്ക് 1000 കോടി. സ്ത്രീശാക്തീകരണത്തിന് 1420 കോടി

10.05 AM: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് നോർക്ക വഹിക്കും

9.57 AM: ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള തിരിച്ചു വരുന്ന പ്രവാസികൾക്ക് സഹായം

9.52 AM: സ്പൈസസ് റൂട്ടിന് 6000 കോടി കിഫ്ബിയിൽ നിന്ന്

9.49 AM: 2020ൽ ജലപാത പൂർത്തിയാക്കും, ജലപാത കൊച്ചി മെട്രോയുമായി ബന്ധിക്കും, തെക്ക് വടക്ക് സമാന്തര റെയിൽ പാത

9.48 AM: ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കും, പടിപടിയായി ഇലക്ട്രിക് ഓട്ടോറിക്ഷകളിലേക്ക് മാറും, കെഎസ്ആർടിസി ഇലക്ട്രിക് ബസിലേക്ക് മാറും

9.45 AM: കേരളത്തിലെ റോഡുകളുടെ മുഖച്ഛായ മാറും, അടുത്ത രണ്ടു വർഷം കൊണ്ട് 6000 കിലോമീറ്റർ റോഡിന്റെ നിർമാണം പൂർത്തിയാകും, പൊതുമരാമത്തിന് 1367 കോടി

9.41 AM: സൗരോജ പാനൽ സ്ഥാപിക്കാൻ പദ്ധതി, എൽഇഡി ബൾബുകൾ പ്രോത്സാഹിപ്പിക്കും

9.39 AM:പൊതുമേഖലയുടെ പ്രവർത്തന മൂലധനമായി 30 കോടി മാറ്റിവയ്ക്കും

9.38 AM: പൊതുമേഖല 160 കോടി രൂപ ലാഭത്തിലായി, മുമ്പ് 120 കോടി രൂപ നഷ്ടത്തിലായിരുന്നു

9.37 AM: തിരുവനന്തപുരത്തെ വനിതാ മത്സ്യത്തൊഴിലാളികള്‍ക്ക് കിയോസ്‌ക്; ഇതിനായി പലിശ രഹിത വായ്പ നല്‍കും, പുനരധിവാസത്തിനായി ഫ്ളാറ്റുകൾ

9.34 AM: തീരദേശ വികസനത്തിന് 1000 കോടി, ഓഖി പാക്കേജ് വിപുലീകരിക്കും

9.30 AM: 16 കോടിയും താറാവ് ഫാം കുട്ടനാട്ടിൽ, മത്സകൃഷിക്ക് 5 കോടി

9.28 AM: 1000 കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ്, കുട്ടനാട് ശുചീകരണ പദ്ധതി

9.27 AM: റബ്ബറിന്റെ താങ്ങുവിലയ്ക്ക് 500 കോടി രൂപ വിലയിരുത്തി

9.26 AM: റൈസ് പാർക്കുകൾക്ക് 20 കോടി

9.25 റീബിൽഡ് കേരളയിൽ മലയോര മേഖലയ്ക്ക് പ്രാധാന്യം

9.24 AM: നാളികേരത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ പദ്ധതി, വർഷം തോറും 10 ലക്ഷം തെങ്ങിൻ തൈകൾ, കേരഗ്രാമം പദ്ധതിക്ക് 43 കോടി, നാളികേര മേഖലക്ക് 170 കോടി

9.22 AM: കുരുമുളക് കൃഷിയുടെ പുനർ നിർമാണത്തിന് 10 കോടി

9.21 AM: വയനാട്ടിലെ കാപ്പിപ്പൊടി മലബാർ എന്ന പേരിൽ വിപണിയിലെത്തിക്കും.

9.20 AM: വ്യവസായ പാർക്കുകൾക്ക് 141 കോടി

9.18 AM: ഐടി മേഖലയിലെ തൊഴിലവസരങ്ങൾ ഇരട്ടിയാക്കും, സ്റ്റാർട്ടപ്പുകൾക്ക് പ്രാമുഖ്യം നൽകാൻ 700 കോടി

9.14 AM: ആകെ പദ്ധതി ചെലവ് 1.42 ലക്ഷം കോടി

9.12 AM: ബജറ്റിന്റെ പദ്ധതി അടങ്കൽ 39,807 കോടി നവകേരളത്തിന് 25 പദ്ധതികൾ, പ്രളയ ബാധിത പഞ്ചായത്തുകൾക്ക് 250 കോടി

9.11 AM: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയ്ക്കായുള്ള തുക 50 കോടിയിൽ നിന്നും 75 കോടിയായി ഉയർത്തുന്നു

9.10 AM: പ്രളയത്തിൽ 15000 കോടിയുടെ വരുമാന നഷ്ടം

Budget 2019

9.08 AM: വായ്പാ പരിധി ഉയർത്താത്തത് സംസ്ഥാന വികസനത്തെ ബാധിച്ചു

9.05 AM: നവോധാനത്തെ കുറിച്ചുള്ള സമഗ്ര പഠന മ്യൂസിയം തിരുവനന്തപുരത്ത്. സ്ത്രീശാക്തീകരണത്തിന് ദാക്ഷായണി വേലായുധൻ പുരസ്കാരം

09.00 AM: ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചു

08.59 AM: സഭാ നടപടികൾ ആരംഭിച്ചു

08.50 AM: ബജറ്റ് അവതരണം അല്പസമയത്തിനകം

08.32 AM: ധനമന്ത്രി നിയമസഭയിൽ എത്തി

08.21 AM: ബജറ്റ് അവതരണത്തിനായി ധനമന്ത്രി തോമസ് ഐസക് നിയമസഭയിലേക്ക് പുറപ്പെട്ടു

07.30 AM: പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി 5000 കോടിയുടെയെങ്കിലും പദ്ധതികൾ പാക്കേജിലുണ്ടാകുമെന്നാണ് സൂചന.

07.20 AM: സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും അതുകൊണ്ടു തന്നെ ഏറ്റവും വലിയ വെല്ലുവിളി നേരിട്ട ബജറ്റാണ് ഇത്തവണത്തേതെന്നും ധനമന്ത്രി

07.15 AM: ജനപ്രിയ നിർദ്ദേശങ്ങൾ ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്

07.00 AM: നവകേരള നിര്‍മ്മാണത്തിന് തുക കണ്ടെത്താന്‍ ബജറ്റിൽ പ്രളയ സെസ് പ്രഖ്യാപിക്കും

06.45 AM: കേരള ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.