/indian-express-malayalam/media/media_files/uploads/2017/03/liquor.jpg)
മദ്യത്തിലൂടെ 200 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്
Kerala Budget 2024: തിരുവനന്തപുരം: ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് എക്സൈസ് തീരുവ കൂട്ടി. എക്സൈസ് തീരുവ ലിറ്ററിന് 10 രൂപയാണ് കൂട്ടിയതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് അവതരണത്തിൽ പറഞ്ഞു. മദ്യത്തിലൂടെ 200 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ വൈദ്യുതി നിരക്കും വർധിക്കും. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കുള്ള തീരുവയും കൂട്ടി. യൂണിറ്റിന് 15 പൈസയായി വർധിപ്പിച്ചു. നേരത്തെ യൂണിറ്റിന് 1.2 പൈസ ആയിരുന്നു. ഇതാണിപ്പോള്‍ യൂണിറ്റിന് 15 പൈസയായി വര്‍ധിപ്പിച്ചത്. ഇതിലൂടെ 24 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
കോടതി ഫീസ് നിരക്കും വർധിപ്പിച്ചു. അധിക വിഭവസമാഹരണ നടപടിയുടെ ഭാഗമായാണ് കോടതി ഫീസുകളില്‍ പരിഷ്കരണം. കോടതി ഫീസ് വര്‍ധനവിലൂടെ 50 കോടിയുടെ വരുമാനമാണ് ലക്ഷ്യം. മോട്ടോർ വാഹന നിരക്കുകള്‍ പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
Read More
- കാർഷിക മേഖലയ്ക്ക് 1698.30 കോടി രൂപ; റബർ താങ്ങുവില കൂട്ടി; സംസ്ഥാന ബജറ്റിൽ സമഗ്രവികസനത്തിന് ഊന്നൽ
- കെ റെയിലുമായി സർക്കാർ മുന്നോട്ടു പോകും, തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ വരുമെന്ന് ധനമന്ത്രി
- മത്സരപരീക്ഷകളിലെ ക്രമക്കേട്; 10 വർഷംവരെ ജയിൽ ശിക്ഷയും ഒരു കോടിവരെ പിഴയും
- തൃശ്ശൂരിൽ സുനിൽ കുമാറും തിരുവനന്തപുരത്ത് പന്ന്യനും, വയനാട്ടിൽ സത്യൻ മൊകേരിയും; സി.പി.ഐ സീറ്റുകളിൽ ധാരണ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.