/indian-express-malayalam/media/media_files/2025/08/28/kasargod-accident-2025-08-28-15-53-36.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
Kasaragod Bus Accident Updates: കാസർകോട്: കാസർകോട് ബസ് അപകടത്തിൽ മരണം ആറായി. കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. കേരള-കർണാടകം അതിർത്തി പ്രദേശമായ തലപ്പാടിയിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്.
Also Read:രാഹുലിന്റെ ഫോൺ വിവരങ്ങൾ അടക്കം ക്രൈം ബ്രാഞ്ച് പരിശോധിക്കും; അന്വേഷണത്തിൽ സൈബർ വിദഗ്ധരും
നിയന്ത്രണം വിട്ട് ബസ് ആദ്യം ഓട്ടോയിൽ ഇടിച്ചതിന് ശേഷം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന നാലുപേരും ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നിരുന്ന ഒരാളുമാണ് മരിച്ചതെന്ന് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് പറഞ്ഞു.
Also Read:കൃഷ്ണകുമാറിനെതിരെയുള്ള പീഡന പരാതി ബോംബല്ല, മറുപടി നൽകും: രാജീവ് ചന്ദ്രശേഖർ
അപകടത്തിൽ മരിച്ചവരിൽ നാലുപേർ സ്ത്രീകളാണ്. മരിച്ചവരിൽ പത്ത് വയസ്സുള്ള കുട്ടിയും ഉൾപ്പെടുന്നുണ്ട്. മരിച്ചവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. അപടത്തിൽ രണ്ട് പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ മംഗലാപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Also Read:കോഴിക്കോട് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
ബസിൻറെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിൻറെ കാരണമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ബസ് അമിതവേഗതിയിലായിരുന്നുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.മംഗലാപുരം-കാസർകോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്ത് അഗ്നിരക്ഷാ സേനയും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
Read More:താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം നിരോധിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us