/indian-express-malayalam/media/media_files/uploads/2017/02/kanam-1.jpg)
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്ഥാനാർഥി നിർണയത്തിൽ യാതൊരു ഇളവും നൽകില്ലെന്നും മൂന്ന് തവണ മത്സരിച്ചവർക്ക് സീറ്റില്ലെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. എന്നാൽ ഈ തീരുമാനം ആരെയും മാറ്റി നിർത്താനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: പിണറായിയേക്കാൾ മികച്ച നേതാവ് ചെന്നിത്തല, മുഖ്യമന്ത്രിയുടെ ധാർഷ്‌ട്യം ഇനിയും കാണാൻ വയ്യ: മേജർ രവി
"സംഘടനാ ചുമതലയുള്ളവര്‍ മത്സരിച്ചാല്‍ പാര്‍ട്ടിസ്ഥാനം ഒഴിയണം. മണ്ഡലത്തിലെ ജയസാധ്യത എന്നത് ആപേക്ഷികമാണ്. അതിനാല്‍തന്നെ ആപേക്ഷികമായ കാര്യങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണയ തീരുമാനത്തിന് ബാധകമല്ല," കാനം രാജേന്ദ്രൻ പറഞ്ഞു.
Also Read: പിണറായി വിജയൻ കേരളത്തിന്റെ അന്തകവിത്ത്, എന്നെ പിന്തുടർന്ന് വേട്ടയാടുന്നു: കെ.എം.ഷാജി
അതേസമയം, കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റില്‍ ഇത്തവണ മത്സരിക്കാന്‍ കഴിയില്ല. പുതിയ കക്ഷികളെത്തി മുന്നണി വിപുലപ്പെടുത്തുമ്പോള്‍ സീറ്റുകള്‍ കുറയും. ഇത് സര്‍വസാധാരണമാണ്. സീറ്റ് നല്‍കുന്നത് സംബന്ധിച്ച കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. കേരളാ കോൺഗ്രസ് ജോസ് വിഭാഗമടക്കം ഇടതു മുന്നണി പ്രവേശനം നേടിയ സാഹചര്യത്തിൽ ഇത്തവണ സീറ്റുകളുടെ എണ്ണം കുറയാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.