/indian-express-malayalam/media/media_files/2024/12/26/Nf6jSWXciNrt8gUhsdYn.jpg)
ചിത്രം: എക്സ്
മലയാള സാഹിത്യലോകത്തെ മഹാനായ വ്യക്തിത്വമായിരുന്ന അന്തരിച്ച സാഹിത്യപ്രതിഭ എം.ടി വാസുദേവൻ നായരെന്ന് നടൻ കമൽഹാസൻ. 'കന്യാകുമാരി' എന്ന ചിത്രത്തിലൂടെ ആരംഭിച്ച സൗഹൃദം 'മനോരഥങ്ങൾ' വരെ തുടർന്നുവെന്ന് കമൽഹാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. സാഹിത്യ ലോകത്തിന് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'മലയാള സാഹിത്യലോകത്തെ മഹാനായ വ്യക്തിത്വമായിരുന്ന എം ടി വാസുദേവൻ നായർ നമ്മെ വിട്ടുപിരിഞ്ഞു. എന്നെ മലയാള സിനിമാ ലോകത്തിന് പരിചയപ്പെടുത്തിയ കന്യാകുമാരി എന്ന ചിത്രത്തിന്റെ സ്രഷ്ടാവ് എന്ന നിലയിൽ അദ്ദേഹവുമായുള്ള സൗഹൃദത്തിന് ഇപ്പോൾ അൻപത് വയസ്സ് തികയുന്നു. അടുത്തിടെ പുറത്തിറങ്ങിയ മനോരഥങ്ങൾ വരെ ആ സൗഹൃദം തുടർന്നു.
മലയാള സാഹിത്യ ലോകത്തിന് മികച്ച നോവലുകൾ സമ്മാനിച്ച അദ്ദേഹം മികച്ച തിരക്കഥാകൃത്ത് കൂടിയായിരുന്നു. പത്രപ്രവർത്തന മേഖലയിൽ ആഴത്തിലുള്ള മുദ്ര പതിപ്പിച്ച അദ്ദേഹത്തിൻ്റെ മരണം വേദനയുണ്ടാകുന്നു. മഹാനായ എഴുത്തുകാരന് എൻ്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ,' കമൽഹാസൻ കുറിച്ചു.
ஒரு மாபெரும் எழுத்துக்கலைஞனை இழந்திருக்கிறோம்.
— Kamal Haasan (@ikamalhaasan) December 25, 2024
மலையாள இலக்கிய உலகின் மிகப்பெரும் ஆளுமை எம்.டி.வாசுதேவன் நாயர் நம்மைவிட்டுப் பிரிந்திருக்கிறார்.
மலையாளத் திரை உலகுக்கு நான் அறிமுகமான ‘கன்யாகுமரி’ படத்தின் படைப்பாளராக அவருடன் நான் கொண்ட சிநேகத்துக்கு இப்போது ஐம்பது வயது.…
ബുധനാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരന്നു മലയാളത്തിന്റെ അതുല്യ സാഹിത്യകാരന്റെ വിയോഗം. കഴിഞ്ഞ കുറെ നാളുകളായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. നിരവധി സിനിമ- രാഷ്ട്രീയ പ്രമുഖർ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. 'മനസ് ശൂന്യമാകുന്നതുപോലെ തോന്നുന്നുവെന്ന്' മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു. വൈകാരികമായ അടുപ്പം ഉണ്ടായിരുന്ന വ്യക്തിയാണ് എംടിയെന്നും, ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന സാഹിത്യകാരനെയാണ് നഷ്ടമായതെന്നും മോഹൻലാൽ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.