/indian-express-malayalam/media/media_files/2025/03/14/5ojtSwh3PT8S3DMhcMJL.jpg)
കളമശേരി കഞ്ചാവ് വേട്ട;ലഹരി ഉപയോഗിക്കുന്നവർക്ക് പ്രത്യേക ഗ്യാങ്
Kochi Drug Case: കൊച്ചി: കളമശേരി പോളി ടെക്‌നിക്ക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ കുടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ലഹരി ഉപയോഗിക്കുന്നവർക്ക് മാത്രമായി ഹോസ്റ്റലിൽ ഒരു പ്രത്യേക ഗ്യാങ് ഉണ്ടെന്ന് പോലീസ്. ഹോസ്റ്റലിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് പലപ്പോഴും ഈ ഗ്യാങ്ങാണെന്നും വ്യക്തമാക്കി.
വാർഡന് റോളില്ല
ഹോസ്റ്റലിൽ വാർഡന് യാതൊരുവിധ റോളുമില്ല. എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് വിദ്യാർഥികളാണ്. ഹോസ്റ്റലിൽ ആകെയുള്ളത് വാർഡനും ഒരു കെയർടേക്കറും മാത്രമാണ്. എന്നാൽ ഇരുവർക്കും ഓഫീസ് കാര്യങ്ങൾക്കപ്പുറത്തേക്ക് യാതൊരുവിധ റോളുകളുമില്ലെന്ന് പോലീസ് പറഞ്ഞു.
ബീഡിയിൽ നിറച്ച് കഞ്ചാവ് വലി
ബീഡിയിൽ നിറച്ചാണ് കഞ്ചാവ് വലിക്കുന്നതെന്ന് കസ്റ്റഡിയിലുള്ള വിദ്യാർഥികൾ പോലീസിന് മൊഴി നൽകി. നേരത്തെ, പോലീസ് പരിശോധനയിൽ ഹോസ്റ്റലിൽ നിന്ന് വ്യാപകമായി ബീഡിക്കുറ്റികൾ ലഭിച്ചിരുന്നു. ഇതിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് ബീഡിയിൽ നിറച്ചാണ് കഞ്ചാവ് വലിക്കുന്നതെന്ന് കണ്ടെത്തുന്നത്. കളമശേരി ഹോസ്റ്റലിൽ നടക്കുന്നത് കഞ്ചാവ് കച്ചവടമാണെന്നും പോലീസ് പറഞ്ഞു.
തിരച്ചിൽ ഊർജ്ജിതം
കളമശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് കേസിൽ ലഹരി എത്തിച്ചു നൽകിയ മൂന്നാം വർഷ വിദ്യാർത്ഥിക്കായി തിരച്ചിൽ ഊർജിതം. കൊല്ലം സ്വദേശിയായ ഈ വിദ്യാർത്ഥിയാണ് പണമിടപാട് നടത്തിയതെന്ന് അറസ്റ്റിലായ മൂന്നു പേരും മൊഴി നൽകിയിട്ടുണ്ട്. ലഹരി എത്തിച്ച് നൽകിയ ഇതര സംസ്ഥാന തൊഴിലാളിയെയും ഉടൻ പിടികൂടും.
റിമാൻഡിലുള്ള വിദ്യാർത്ഥി ആകാശിനെ കൂടുതൽ ചോദ്യം ചെയ്യാനായി പൊലീസ് നാളെ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. ആകാശിനെ ചോദ്യം ചെയ്യുന്നതിലൂടെ ക്യാമ്പസ് ഹോസ്റ്റലിൽ ലഹരി ഉപയോഗിക്കുന്ന കൂടുതൽ പേരുടെ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിൻറെ കണക്കുകൂട്ടൽ.
Read More
- Kalamassery Ganja Case: കളമശേരി കഞ്ചാവ് കേസ്; അഭിരാജിനെ പുറത്താക്കി എസ്എഫ്ഐ; ഷാലിഖ് കെഎസ്യു നേതാവെന്ന് ആർഷോ
- Kalamassery Ganja Case: കളമശേരി കഞ്ചാവ് വേട്ട; പ്രധാന കണ്ണി ഹോസ്റ്റലിൽ താമസിക്കുന്ന മൂന്നാം വർഷ വിദ്യാർഥി
- Kalamassery Ganja Case: കളമശേരി കഞ്ചാവ് കേസ്; ഹോസ്റ്റലിൽ ന്യുജെൻ വിൽപ്പന രീതികൾ: പ്രീ ബുക്കിംഗ് ചെയ്താൽ ഡിസ്കൗണ്ട് ഓഫറുകൾ
- Kalamassery Drug Case:കളമശ്ശേരി ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചത് പൂർവ്വ വിദ്യാർഥികൾ; രണ്ട് പേർ പിടിയിൽ
- Kalamassery Marijuana Case: കഞ്ചാവ് പിടികൂടിയ സംഭവം; മൂന്നു വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ; ജാഗ്രതക്കുറവെന്ന് എസ്എഫ്ഐ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.