scorecardresearch

Kochi Drug Case: കളമശേരി ലഹരി വേട്ട; കഞ്ചാവ് വാങ്ങുന്നത് 10000 രൂപയ്ക്ക്; വിൽപ്പന 16000 രൂപയ്ക്ക്

Kalamassery drug case: ആരൊക്കെ കഞ്ചാവ് വാങ്ങാൻ പണം നൽകിയെന്ന് കാര്യം പോലീസ് പരിശോധിച്ച് വരികയാണ്. ഇതിനായി പോലീസ് കസ്റ്റഡിയിലുള്ള അനുരാജിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റെ പോലീസ് പരിശോധിക്കും

Kalamassery drug case: ആരൊക്കെ കഞ്ചാവ് വാങ്ങാൻ പണം നൽകിയെന്ന് കാര്യം പോലീസ് പരിശോധിച്ച് വരികയാണ്. ഇതിനായി പോലീസ് കസ്റ്റഡിയിലുള്ള അനുരാജിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റെ പോലീസ് പരിശോധിക്കും

author-image
WebDesk
New Update
Kalamassery Drug Case

കഞ്ചാവ് വാങ്ങുന്നത് 10000 രൂപയ്ക്ക്; വിൽപ്പന 16000 രൂപയ്ക്ക്

കൊച്ചി: കളമശേരി കഞ്ചാവ് കേസിൽ കുടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. കിലോയ്ക്ക് പതിനായിരം രൂപ മുടക്കി വാങ്ങുന്ന കഞ്ചാവ് 16000 രൂപയ്ക്ക് ഹോസ്റ്റലിൽ വിറ്റുവെന്നാണ് പിടിയിലായവരുടെ മൊഴി. മുൻകൂട്ടിയുള്ള ബുക്കിങ്ങിന് ഇളവും നൽകിയിരുന്നു. എല്ലാ ഇടപാടകളും വാട്‌സ് ആപ്പ് വഴിയായിരുന്നു. പരമിടപാടുകൾ ഓൺലൈൻ വഴിയും. 

Advertisment

ആരൊക്കെ കഞ്ചാവ് വാങ്ങാൻ പണം നൽകിയെന്ന് കാര്യം പോലീസ് പരിശോധിച്ച് വരികയാണ്. ഇതിനായി പോലീസ് കസ്റ്റഡിയിലുള്ള അനുരാജിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റെ പോലീസ് പരിശോധിക്കും. റിമാൻഡിലുള്ള പോളിടെക്‌നിക് കോളേജിലെ പൂർവ്വ വിദ്യാർഥികളായ ആഷിക്, ശാലിഖ് എന്നിവർ അനുരാജിന്റെ ആവശ്യപ്രകാരമാണ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ചതെന്നാണ് പോലീസിന്റെ നിഗമനം. നിലവിൽ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ആറ് പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. 

ഹോസ്റ്റൽ മിനി കഞ്ചാവ് കേന്ദ്രം

കൊച്ചി കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളജ് ഹോസ്റ്റൽ മിനി കഞ്ചാവ് വിപണന കേന്ദ്രമാണെന്ന് പൊലീസ് പറയുന്നത്. കോളജിനകത്ത് മാത്രമല്ല കളമശേരിയുടെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് എത്തിക്കുന്നത് ഹോസ്റ്റലിൽ നിന്നാണെന്ന് പൊലീസ് പറയുന്നു. പ്രധാന ലഹരി ഇടപാടുകാരൻ പിടിയിലായ ആഷിക് ആണ്. പൊലീസ് പരിശോധന ഉണ്ടാകില്ലെന്ന് ഉറപ്പിലാണ് ഹോസ്റ്റലിൽ കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

Read More

Kalamasery Drugs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: