scorecardresearch

ഇ.പി.ജയരാജൻ വധശ്രമ കേസിൽ കെ.സുധാകരൻ കുറ്റവിമുക്തൻ

ചണ്ഡിഗഡ് പാർട്ടി കോൺഗ്രസ് കഴിഞ്ഞു മടങ്ങിയ ജയരാജനെ ടെയിനിൽ വച്ചു വെടിവച്ചു കൊല്ലാൻ ഗൂഡാലോചന നടത്തിയെന്നാണ് കേസ്

ചണ്ഡിഗഡ് പാർട്ടി കോൺഗ്രസ് കഴിഞ്ഞു മടങ്ങിയ ജയരാജനെ ടെയിനിൽ വച്ചു വെടിവച്ചു കൊല്ലാൻ ഗൂഡാലോചന നടത്തിയെന്നാണ് കേസ്

author-image
WebDesk
New Update
K Sudhakaran  |  E P Jayarajan

സുധാകരനെതിരെയായ ഗൂഢാലോചന തെളിയിക്കാനായില്ലെന്ന നിരീക്ഷണമാണ് കോടതി നടത്തിയത്

കൊച്ചി: ഇ.പി.ജയരാജൻ വധശ്രമ കേസിൽ  കുറ്റവിമുക്തനാക്കണമെന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍റെ ഹർജി ശരിവെച്ച് ഹൈക്കോടതി. കേസിൽ ഗൂഡാലോചന കുറ്റമാണ് സുധാകരനെതിരെ ചുമത്തിയിരുന്നത്. ഈ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. സുധാകരനെതിരെയായ ഗൂഢാലോചന തെളിയിക്കാനായില്ലെന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. 

Advertisment

ചണ്ഡിഗഡ് പാർട്ടി കോൺഗ്രസ് കഴിഞ്ഞു മടങ്ങിയ ജയരാജനെ ടെയിനിൽ വച്ചു വെടിവച്ചു കൊല്ലാൻ ഗൂഡാലോചന നടത്തിയെന്നാണ് കേസ്. ആന്ധ്രയിലെ ഓങ്കോളിൽ വച്ചായിരുന്നു വധശ്രമം നടന്നത്.  സി എം പി നേതാവായിരുന്ന എം.വി രാഘവനും സുധാകരനും പ്രതികളുമായി തിരുവനന്തപുരത്ത് വച്ചു ഗുഡാലോചന നടത്തിയെന്നായിരുന്നു കേസിലെ പ്രധാന വാദം. 
തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. 

സുധാകരനെതിരെ വിചാരണ ആരംഭിക്കാനിരിക്കെയാണ് കേസിൽ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചത്. 2016ൽ ഹൈക്കോടതി വിചാരണ നടപടികൾ തടഞ്ഞിരുന്നു. തുടർ നടപടികൾ നിലച്ചതിനാൽ ഹർജിയിൽ വാദം കേൾക്കണമെന്നാവശ്യപ്പെട്ട് ജയരാജനും കോടതിയിലെത്തിയിരുന്നു. കേസിൽ ഒന്നും രണ്ടും പ്രതികളെ നേരത്തെ തന്നെ മേൽക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സുധാകരൻ കോടതിയെ സമീപിച്ചത്.

Read MoreKeralaNewsHere

K Sudhakaran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: