scorecardresearch

അധ്യാപികയെന്ന് ഭർത്താവിനെ പോലും വിശ്വസിപ്പിച്ചു; ഒറ്റയ്ക്ക് ആറ് കൊലകൾ ചെയ്യാനുള്ള കൂർമബുദ്ധി ജോളിക്കുണ്ടായിരുന്നുവെന്ന് എസ്‌പി

ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 11 പേർ നിരീക്ഷണത്തിലാണ്

ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 11 പേർ നിരീക്ഷണത്തിലാണ്

author-image
WebDesk
New Update
Koodathayi Death, കൂടത്തായി മരണങ്ങള്‍, arrest, അറസ്റ്റ്, victims, accused, Koodathayi Murder Case History, കൂടത്തായി മരണം പിന്നാമ്പുറം, Kudathayi Death, Six From a Famliy Died,ഒരു കുടുംബത്തിലെ ആറ് മരണം, Mysterious Deaths in a family, ie malayalam

കോഴിക്കോട്: ഒറ്റയ്ക്ക് ആറ് കൊലപാതകങ്ങളും നടത്താനുള്ള കൂർമബുദ്ധി ജോളിക്കുണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കെ.ജി.സൈമൺ. അതിനുള്ള തെളിവാണ് ഭർത്താവിനെ പോലും എൻഐടിയിൽ അധ്യാപികയെന്ന് പറഞ്ഞ വിശ്വസിപ്പിക്കാൻ സാധിച്ചതെന്നും എസ്‌പി കെ.ജി.സൈമൺ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. നുണപരിശോധനയ്ക്ക് ആവശ്യപ്പെട്ടിരുന്നെങ്കിലും ജോളി സഹകരിച്ചില്ലെന്നും എസ്‌പി പറഞ്ഞു.

Advertisment

ജ്വല്ലറി ജീവനക്കാരൻ മാത്യൂവുമായി സാമ്പത്തിക കരാർ ഉണ്ടാക്കിയിരുന്നോ എന്ന് അന്വേഷിക്കും. സൈനയ്ഡും മറ്റു സഹായങ്ങളും എന്ത് ധാരണയിലാണ് എത്തിച്ചതെന്ന് അന്വേഷിക്കുന്നുണ്ട്. അതേസമയം കൂടത്തായി കൊലപാതക പരമ്പരയിൽ തനിക്ക് ബന്ധുക്കളും സുഹൃത്തുളുമായ ചിലരുടെ സഹായം ലഭിച്ചുവെന്നാണ് മുഖ്യപ്രതി ജോളിയുടെ മൊഴി. ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 11 പേർ നിരീക്ഷണത്തിലാണ്.

Also Read:ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചു; കൂടത്തായി കൊലപാതകത്തിൽ കൂടുതൽ അറസ്റ്റിന് സാധ്യത

തെളിവുകൾ ശേഖരിക്കുന്നതിന് ടോം തോമസിന്റെ വീട് പൂട്ടി സീൽ ചെയ്തു. വീട്ടിൽ പരിശോധന നടത്തിയ ശേഷമാണ് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി വീട് സീൽ ചെയ്തിരിക്കുന്നത്.

Advertisment

Also Read:ജോളിയെ കുടുക്കിയത് നുണകള്‍; ഒരു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് ഷാജുവിനൊപ്പം ജീവിക്കാൻ

കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ജോളി, മാത്യൂ, പ്രജുകുമാർ എന്നിവരെ 14 ദിവസത്തേക്ക് താമരശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കൂടത്തായി കൊലപാതക പരമ്പരയിൽ റോയിയുടെ മരരണത്തിന് മാത്രമാണ് അന്വേഷണ സംഘത്തിന് കൃത്യമായ തെളിവ് ലഭിച്ചിരിക്കുന്നത്. മറ്റ് കേസുകളില്‍ അന്വേഷണം തുടരുകയാണ്. എല്ലാ മരണങ്ങളും സമാന സ്വഭാവമുള്ളതായിരുന്നു. എല്ലാ മരണങ്ങളും നടക്കുന്ന സമയത്ത് ജോളിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഇതാണ് സംശയങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഭർത്താവ് റോയിയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് പ്രചരിപ്പിച്ചത് ജോളിയാണ്.

Also Read:കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പര; കൊലകൾക്ക് ഇടവേളയെടുത്തത് ബോധപൂർവ്വം

കൂടത്തായിയിലെ കൂട്ട കൊലപാതക കേസില്‍ ജോളിയെ കുടുക്കിയത് നുണകള്‍. തുടര്‍ച്ചയായി പറഞ്ഞ നുണകളും വ്യാജ പ്രചരണങ്ങളുമാണ് ജോളിയിലേക്ക് അന്വേഷണം നീളാന്‍ കാരണം. എന്‍ഐടിയിലെ അധ്യാപികയാണെന്ന് ജോളി നാട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, ജോളിയുടെ വിദ്യാഭ്യാസ യോഗ്യത ബി.കോം മാത്രമാണ്. എന്‍ഐടിയിലേക്ക് പഠിപ്പിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് എല്ലാ ദിവസവും ജോളി വീട്ടില്‍ നിന്നു പോകാറുണ്ടെന്നും പൊലീസ് പറയുന്നു. ജോളി പലപ്പോഴായി പറഞ്ഞ നുണകളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

Also Read: 'ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു വയ്ക്കും; ജോളി കൂടുതല്‍ കൊലപാതകങ്ങള്‍ ചെയ്യുമായിരുന്നു'

2002 ലാണ് ആദ്യം മരണമുണ്ടാകുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് സംഭവം ഒരു സിനിമാക്കഥയെ വെല്ലുന്ന വഴിത്തിരിവിലേക്ക് തിരിഞ്ഞിരിക്കുന്നത്. റിട്ടയര്‍ഡ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മച്ചാടിയില്‍ മാത്യു, ടോം തോമസിന്റെ സഹോദര പുത്രന്റെ ഭാര്യ ഫിലി, ഇവരുടെ ഒരു വയസുകാരന്‍ മകന്‍ അല്‍ഫൈന്‍ എന്നിവരാണ് മരിച്ചത്.

സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ടോം തോമസിന്റെയും അന്നമ്മയുടെയും കൊലയിലേക്ക് ജോളിയെ നയിച്ചത്. ഭര്‍ത്താവ് റോയ് തോമസുമായുള്ള ജോളിയുടെ ബന്ധം വഷളായിരുന്നു. ഇതാണ് റോയ് തോമസിനെ കൊലപ്പെടുത്താന്‍ കാരണം.

Also Read:'കുറ്റാന്വേഷണ ചരിത്രത്തില്‍ അസാധാരണ സംഭവം'; അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

റോയിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചതും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതും മാത്യുവാണ്. അതോടെ മാത്യുവിനെ കൊലപ്പെടുത്താനുള്ള പദ്ധതികളും ജോളി തയ്യാറാക്കി. ഷാജുവിന്റെ മകള്‍ ഒരു വയസ്സുള്ള ആല്‍ഫൈന്‍ മരിച്ച ശേഷം ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാണ് കുട്ടി മരിച്ചതെന്ന തരത്തില്‍ ജോളി പ്രചരിപ്പിച്ചിരുന്നു. ഷാജുവിന്റെ ഭാര്യ ഫിലിയെ വെള്ളത്തില്‍ വിഷം കലര്‍ത്തിയാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഷാജുവിനെ വിവാഹം ചെയ്യാന്‍ വേണ്ടിയായിരുന്നു ഫിലിയെയും ഒരു വയസ്സുള്ള കുഞ്ഞിനെയും ജോളി കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

Kerala Police Jolly Joseph Koodathai Murders Jolly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: