/indian-express-malayalam/media/media_files/exqeWSTkRKxWECxQxNiB.jpg)
ഫൊട്ടോ-സ്ക്രീൻ ഗ്രാബ്
മാന്നാർ: ആലപ്പുഴ മാന്നാറിൽ നിന്നും 15 വര്‍ഷം മുമ്പ് യുവതി കാണാതായ കേസിൽ ദുരൂഹതയുടെ ചുരുളഴിയുന്നു. യുവതി കൊല്ലപ്പെട്ടതാണെന്ന സൂചനകൾ ഇന്ന് നടത്തിയ പരിശോധനയിൽ ലഭിച്ചതായി ആലപ്പുഴ എസ്.പി ചൈത്രാ തെരേസാ ജോൺ വ്യക്തമാക്കി. പരിശോധനയിൽ നിന്നും ലഭിച്ച മൃതദേഹാവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന വസ്തുക്കളുടെ ഫോറൻസിക് ടെസ്റ്റുകളുടെ ഫലം വന്നതിന് ശേഷമേ കൊലപാതകത്തെ സംബന്ധിച്ച് കൂടുതൽ വ്യക്തത ഉണ്ടാവൂവെന്നും എസ് പി വ്യക്തമാക്കി.
കൊലയാണെന്ന് സംശയിക്കാൻ തക്കതായുള്ള ചില മൊഴികൾ ലഭിച്ചതിനെ തുടർന്നാണ് യുവതിയുടെ ഭർതൃവീട്ടിൽ പൊലീസ് ഇന്ന് പരിശോധന നടത്തിയത്. കാണാതാവുമ്പോൾ 20 വയസ് പ്രായമുണ്ടായിരുന്ന കലയെന്ന യുവതിയെ ഭർതൃവീട്ടിൽ കൊന്ന് കുഴിച്ചുമൂടിയതായാണ് പോലീസ് സംശയിക്കുന്നത്. ഇതേ തുടർന്ന് ഭർത്താവ് അനിലിന്റെ വീട്ടിലെ സെപ്റ്റിക്ക് ടാങ്കും പരിസരവും തുരന്നുള്ള പരിശോധനയാണ് നടന്നത്.
15 വർഷം മുമ്പ് കാണാതായ കല കൊല്ലപ്പെട്ടതായി ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ മൊഴി നല്‍കിയതായാണ് പൊലീസ് പറയുന്നത്. കലയെ കാണാതായ സമയത്ത് ബന്ധുക്കള്‍ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും കേസിൽ തുടർ നടപടികളൊന്നും തന്നെ കാര്യമായി നടന്നിരുന്നില്ല. അതിന് ഏതാനും നാളുകൾക്ക് ശേഷം ഇവരുടെ ഭർത്താവ് അനിൽ ജോലിക്കായി വിദേശത്തേക്ക് പോവുകയും ചെയ്തിരുന്നു. പിന്നീട് തിരിച്ചെത്തിയ ഇയാൾ രണ്ടം വിവാഹം കഴിക്കുകയും ചെയ്തു.
തുടരന്വേഷണം ഒന്നും തന്നെ നടന്നിരുന്നില്ലെങ്കിലും കല കൊല്ലപ്പെട്ടതാണെന്ന് സൂചിപ്പിക്കുന്ന ഊമകത്തുകൾ പതിവായി പൊലീസിന് ലഭച്ചിരുന്നു. ഈ കത്തുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കല കൊല്ലപ്പെട്ടതാകാമെന്ന നിഗമനത്തിലേക്കെത്തിയതെന്നാണ് വിവരം. അന്വേഷണത്തിന്റെ ഭാഗമായി അനിലിന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനെ തുടർന്നാണ് നിർണ്ണായക മൊഴികൾ ലഭിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us