/indian-express-malayalam/media/media_files/uploads/2018/08/ep-jayarajan.jpg)
ഫയൽ ചിത്രം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ലീഗ് ഒറ്റയ്ക്ക് മത്സരിക്കാൻ ഇറങ്ങിയാൽ കോൺഗ്രസ് ഗതികേടിലാകുമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. കോൺഗ്രസിന്റെ കൈയ്യിൽ നിന്നും രണ്ട് സീറ്റ് കിട്ടിയിട്ട് മത്സരിക്കേണ്ട ഗതികേട് ലീഗിനുണ്ടെന്ന് തോനുന്നില്ലെന്നും പണ്ട് കോൺഗ്രസിനെതിരെ മത്സരിച്ച് വിജയിച്ച പാരമ്പര്യമാണ് മുസ്ലീം ലീഗിനുള്ളതെന്നും ഇ പി ജയരാജൻ പറഞ്ഞു. ഇടതുമുന്നണിക്കുള്ളിൽ യാതൊരു തരത്തിലുള്ള പ്രശ്നങ്ങളുമില്ലെന്ന് ആർജെഡി ബോർഡ് സ്ഥാനങ്ങൾ രാജിവെക്കാൻ തീരുമാനിച്ച കാര്യത്തെക്കുറിച്ചുള്ള മറുപടിയായി ഇ പി പറഞ്ഞു.
സംസ്ഥാനത്ത് ലോക്സഭാ സീറ്റുകളിലേക്കുള്ള സീറ്റ് വിഭജനം എൽ ഡി എഫ് പൂർത്തിയാക്കി കഴിഞ്ഞു. സി പി എം 15 സീറ്റിലും, സിപഐ 4 സീറ്റിലും കേരളാ കോൺഗ്രസ് മാണി വിഭാഗം സിറ്റിംഗ് സീറ്റായ കോട്ടയത്തും മത്സരിക്കുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. ഒരു സീറ്റ് ഉപേക്ഷിക്കാൻ സിപിഎം തയ്യാറാവണമെന്ന് മുന്നണി യോഗത്തിൽ പറഞ്ഞത് താനാണ്. യോഗം ഏകകണ്ഠമായി സീറ്റ് വിഭജന തീരുമാനം അംഗീകരിച്ചുവെന്നും ജയരാജൻ പറഞ്ഞു.
ആർജെഡിക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് മുന്നണി ചർച്ച ചെയ്യും. തിരഞ്ഞെടുപ്പിൽ സീറ്റ് ഇപ്പോഴത്തെ കൺവീനറായ താൻ ആർജെഡിക്ക് വാഗ്ദാനം ചെയ്തിട്ടില്ല. ലീഗിന്റെ പിന്തുണ കൊണ്ടാണ് കോൺഗ്രസ് ജയിച്ചു വരുന്നത്. എന്നാൽ അവരെ രണ്ട് സീറ്റിൽ ഒതുക്കി. അങ്ങനെയൊന്നും എൽഡിഎഫിൽ ചെയ്തിട്ടില്ല. പാർട്ടികൾ അഭിപ്രായം പറയുന്നത് തെറ്റല്ല. അത് എൽഡിഎഫിനെ ശക്തിപ്പെടുത്താനാണ്. മുൻകൂട്ടി സീറ്റ് തരാമെന്ന് എൽഡിഎഫ് പറയാറില്ല. അങ്ങനെ പറഞ്ഞതായി തനിക്കറിയില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
അതേ സമയം ഇടതുമുന്നണിയിലെ ആദ്യ സ്ഥാനാർത്ഥിയായി കോട്ടയം സീറ്റിലേക്ക് തോമസ് ചാഴികാടനെ കഴിഞ്ഞ ദിവസം കേരളാ കോൺഗ്രസ് മാണി വിഭാഗം പ്രഖ്യാപിച്ചിരുന്നു. പാർട്ടി ചെയർമാൻ ജോസ് കെ മാണിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യുഡിഎഫ് അനുകൂല മണ്ഡലമായ കോട്ടയത്ത് നേരത്തേ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി പ്രചാരണത്തിൽ മേൽക്കൈ നേടുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് മുന്നണിയുടെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനം ചാഴികാടനിലൂടെ എൽഡിഎഫ് നടത്തിയിരിക്കുന്നത്.
Read More
- നാലാം ദിനവും ദൗത്യം ഫലം കണ്ടില്ല; ദൗത്യസംഘത്തെ വട്ടം കറക്കി ബേലൂർ മഘ്ന റേഡിയോ കോളർ സിഗ്നൽ വഴി പല തവണ ആനയെ സ്പോട്ട് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലും അടുത്തേക്ക് എത്തുമ്പോൾ ദൗത്യസംഘത്തിനെ വട്ടം കറക്കി ആന നീങ്ങുകയാണ്
- സംസ്ഥാനങ്ങളുടെ അവകാശങ്ങൾ വികലമാക്കി, നികുതി വാങ്ങി ചെലവ് അടിച്ചേൽപ്പിച്ചു, കേന്ദ്രത്തിന്റേത് മനുഷ്യത്വവിരുദ്ധ സമീപനം: മുഖ്യമന്ത്രി
- കേരളാ തീരത്ത് കടലിനടിയിൽ തകർന്ന കപ്പൽ കണ്ടെത്തി; പിന്നിൽ അഡ്വഞ്ചർ ഡൈവിങ് സംഘം; വീഡിയോ പുറത്ത്
- 'കേരളത്തിൽ രണ്ടാഴ്ച്ചയ്ക്കിടെ ഒരാനയെ കൊല്ലുന്നു'; വനംവകുപ്പിനെതിരെ വിമർശനവുമായി മേനകാ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.