scorecardresearch

ഐടി ജീവനക്കാരനെ തട്ടികൊണ്ടു പോയെന്ന കേസ്: നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കുറ്റകൃത്യവുമായി ബന്ധമില്ലെന്നും പരാതിക്കാരന്‍ ലൈംഗികമായി അധിക്ഷേപിച്ചെന്നും നടി കോടതിയെ അറിയിച്ചു

കുറ്റകൃത്യവുമായി ബന്ധമില്ലെന്നും പരാതിക്കാരന്‍ ലൈംഗികമായി അധിക്ഷേപിച്ചെന്നും നടി കോടതിയെ അറിയിച്ചു

author-image
WebDesk
New Update
lakshmi menon

ചിത്രം: ഇൻസ്റ്റഗ്രാം

കൊച്ചി: ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന കേസിൽ, നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഐടി ജീവനക്കാരനെ മര്‍ദിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തതോടെയാണ് നടി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

Advertisment

പരാതിക്കാരന്‍ തന്നെ ലൈംഗികമായി അധിക്ഷേപിച്ചെന്ന് നടി കോടതിയെ അറിയിച്ചു. കുറ്റകൃത്യവുമായി തനിക്ക് ബന്ധമില്ലെന്നും നടി വ്യക്തമാക്കി. പറവൂർ സ്വദേശിയായ ഐടി ജീവനക്കാരനെ കാർ തടഞ്ഞു തട്ടിക്കൊണ്ടുപോയി മർദിച്ചെന്നാണ് കേസ്. തട്ടിക്കൊണ്ടുപോയ സംഘത്തില്‍ ലക്ഷ്മി മേനോനും ഉണ്ടെന്നാണ് പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നത്.

Also Read: ഐടി ജീവനക്കാരനെ തട്ടികൊണ്ട് പോയെന്ന് കേസ്; നടി ലക്ഷ്മി മേനോൻ ഒളിവിൽ

ഐടി ജീവനക്കാരൻ്റെ കാർ നടി അടക്കമുള്ളവർ തടയുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്. കൊച്ചി നഗരത്തിലെ ബാറിൽവച്ചുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. നടിയുടെ സംഘത്തിലുണ്ടായിരുന്ന രണ്ടു യുവാക്കളെ പൊലിസ് പിടികുടിയിരുന്നു. കേസ് ഓണാവധി കഴിഞ്ഞു പരിഗണിക്കും വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്.

Advertisment

Also Read: സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു

ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ മൂന്ന് പേരെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഒരാൾ നടിയുടെ സുഹൃത്താണ്. മിഥുൻ, അനീഷ് എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റ് രണ്ടു പേർ. ബാനർജി റോഡിലെ ബാറിൽ വെച്ചായിരുന്നു തർക്കം ഉണ്ടായത്. അതിന് ശേഷം കാറിൽ മടങ്ങുകയായിരുന്ന ഐടി ജീവനക്കാരനായ യുവാവിനെ പ്രതികൾ നോർത്ത് പാലത്തിന് സമീപം കാർ വട്ടംവെച്ച് തടയുകയായിരുന്നു. കേസിൽ മൂന്നാം പ്രതിയാണ് ലക്ഷ്മി മേനോൻ.

Read More: ബിജെപിയിൽ പീഡന പരാതി; നിഷേധിച്ച് സി.കൃഷ്ണകുമാർ

Kidnapping Case Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: