scorecardresearch

കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല; കേസെടുക്കാനാവില്ല:ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം

author-image
WebDesk
New Update
Kerala High Court| KSRTC | News

കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി

കൊച്ചി: കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി. കരിങ്കൊടി കാട്ടിയുള്ള പ്രതിഷേധം, അപകീർത്തികരമോ, അപമാനകരമോ അല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിയ ഉത്തരവിലാണ് പരാമർശം. 2017ൽ പറവൂരിൽ മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയ കേസാണ് റദ്ദാക്കിയത്. ഏതുനിറത്തിലുള്ള കൊടി ഉപയോഗിച്ചുള്ള പ്രതിഷേധവും നിയമവിരുദ്ധമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Advertisment

2017 ഏപ്രിൽ 19നായിരുന്നു പവൂരിൽ മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഇതിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. കൂടാതെ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റവും ചുമത്തിയിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപട്ടികയിൽ ഉള്ളവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഏതുനിറത്തിലുള്ള കൊടി ഉയർത്തിയുള്ള പ്രതിഷേധവും നിയമവിരുദ്ധമല്ല. ഇത്തരത്തിൽ പ്രതിഷേധം ഉണ്ടാകുമ്പോൾ ചെറിയ തരത്തിലുള്ള ബലപ്രയോഗം സാധാരണ സംഭവമാണ്. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റം നിലനിൽക്കില്ല. ചെറിയ കാര്യങ്ങളിൽ നിയമനടപടി ഒഴിവാക്കണമെന്ന് പറഞ്ഞ കോടതി എല്ലാ കാര്യത്തിലും കേസ് എടുക്കുകയാണെങ്കിൽ പിന്നെ അതിനെ സമയം കാണുകയുള്ളുവെന്ന വിമർശനവും ഉണ്ടായി.

Read More

Kerala High Court Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: