scorecardresearch

ശബരിമലയിലെ വിഐപി ദർശനം; നടന്‍ ദിലീപിനെതിരെ ഹൈക്കോടതി; നടപടി അറിയിക്കാന്‍ നിർദേശം

എന്ത് പ്രത്യേകതയാണ് ഇത്തരം ആളുകള്‍ക്കുള്ളതെന്നും, ദിലീപിനു വേണ്ടി മുന്‍ നിരയിലുള്ളവരെ തടഞ്ഞുവെന്നും കോടതി

എന്ത് പ്രത്യേകതയാണ് ഇത്തരം ആളുകള്‍ക്കുള്ളതെന്നും, ദിലീപിനു വേണ്ടി മുന്‍ നിരയിലുള്ളവരെ തടഞ്ഞുവെന്നും കോടതി

author-image
WebDesk
New Update
Dileep

ഫയൽ ഫൊട്ടോ

കൊച്ചി: ശബരിമലയിലെ വിഐപി ദർശന വിവാദത്തിൽ നടൻ ദിലീപിനെതിരെ വിമർശനവുമായി ഹൈക്കോടതി. ദിലീപിന്റെ ശബരിമല ദര്‍ശനം ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു. എന്ത് പ്രത്യേകതയാണ് ഇത്തരം ആളുകള്‍ക്കുള്ളതെന്നും, ദിലീപിനു വേണ്ടി മുന്‍ നിരയിലുള്ളവരെ തടഞ്ഞുവെന്നും കോടതി പറഞ്ഞു.

Advertisment

ശബരിമലയില്‍ ദിലീപിനായി മുമ്പും ഭക്തരെ തടഞ്ഞിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇത്തരം നടപടി അനുവദിക്കാനാവില്ല. വിഷയത്തിൽ സ്വീകരിച്ച നടപടി അറിയിക്കാന്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നൽകി. ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ വിമർശനം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ദിലീപ് ശബരിമലയിൽ ദർശനം നടത്തിയത്. നട അടയ്ക്കുന്നതിന് തൊട്ടുമുൻപാണ് ദിലീപ് ദർശനം നടത്തിയത്. ഹരിവരാസനം കീർത്തനം പൂർത്തിയായി നടയടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. കഴിഞ്ഞ വർഷങ്ങളിലും നടൻ ശബരിമല ദർശനം നടത്തിയിരുന്നു. ദീലിപ് ക്യൂ ഒഴിവാക്കി പോലീസുകാർക്കൊപ്പം ദർശനത്തിനായി എത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Read More 

Advertisment
Dileep High Court Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: