/indian-express-malayalam/media/media_files/2025/02/07/l64GlNANstO6f9ad92iK.jpg)
ബജറ്റിൽ സാംസ്‌കാരിക രംഗത്തിനുള്ള പ്രഖ്യാപനങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മാർഗങ്ങൾ തേടിയുള്ള ബജറ്റാണ് ഇക്കുറി ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചത്. ജനപ്രിയ പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലും സാംസ്‌കാരിക-സിനിമാ രംഗത്തിന്റെ വികസനത്തിനുള്ള ചില പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. അവ ഏതൊക്കെയെന്ന് പരിശോധിക്കാം
എംടിയുടെ ഓർമ്മയ്ക്കായി പഠനകേന്ദ്രം
മലയാളത്തിന്റെ അനശ്വര സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ സ്മരാണാർഥം സ്മാരകവും പഠനകേന്ദ്രവും നിർമിക്കും. തിരൂർ തുഞ്ചൻ പറമ്പിലാണ് എംടിക്കായി സ്മാരകവും പഠനകേന്ദ്രവും നിർമിക്കുന്നത്. ഇതിനുവേണ്ടി അഞ്ച് കോടി രൂപ വകയിരുത്തിയെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രഖ്യാപിച്ചു.
ദീർഘകാലം തുഞ്ചൻ പറമ്പിന്റെയും ട്രസ്റ്റിന്റെയും അധ്യക്ഷനായിരുന്നു എംടി വാസുദേവൻ നായർ. കഴിഞ്ഞ ഡിസംബർ 25നാണ് എംടി അന്തരിച്ചത്. ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിൽ രാജ്യം പദ്മവിഭൂഷൺ നൽകി എംടിയെ ആദരിച്ചിരുന്നു.
ബിനാലെക്ക് ഏഴ് കോടി
കൊച്ചിയിൽ നടന്നുവരുന്ന ബിനാലെക്ക് സംസ്ഥാന ബജറ്റിൽ ഏഴുകോടി രൂപ വകയിരുത്തി. കൊച്ചിൻ മുസരിസ് ബിനാലെയുടെ നടത്തിപ്പിനും കുടുതൽ ജനങ്ങളിലേക്ക് ആകർഷിക്കുന്നതിനും വേണ്ടിയാണ് ബജറ്റിൽ തുക വകയിരുത്തിയത്. പ്രവാസികളുടെ കേരളവുമായുള്ള ബന്ധം നിലനിർത്താൻ ലോകകേരളം കേന്ദ്രം സ്ഥാപിക്കാനും ബജറ്റിൽ തുക വകയിരുത്തി.
വൈക്കത്ത് സ്മാരകത്തിന് അഞ്ച് കോടി
വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി സ്മാരകം നിർമിക്കുന്നതിന് അഞ്ച് കോടി രൂപയും ബജറ്റിൽ അനുവദിച്ചു. വൈക്കത്തെ സത്യാഗ്രഹ സ്മാരകത്തിനോട് ചേർന്നുതന്നെയാകും ഇതും നിർമിക്കുക.
കേരളത്തിന്റെ തനതുകായിക രൂപമായ വള്ളംകളി പ്രോത്സാഹിപ്പിക്കുന്നതിന് തുടങ്ങിയ ചാമ്പ്യൻസ് ബോട്ട് ലീഗിനായി 8.96 കോടി രൂപയും ബജറ്റിൽ വകയിരുത്തി.
കലാ-സാംസ്‌കാരിക വിഹിതം കൂട്ടി
കലാ-സാംസ്‌കാരിക മേഖലയ്ക്കുള്ള വിഹിതം മുൻവർഷത്തെ 170.49 കോടി രൂപയിൽ നിന്ന് 197.49 കോടി രൂപയായി ബജറ്റിൽ വർധിപ്പിച്ചു.എല്ലാ ജില്ലകളിലും സാംസ്‌കാരിക കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് മുൻവർഷത്തെ പ്രഖ്യാപനം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.സംസ്ഥാനത്ത് ഫൊട്ടൊഗ്രഫി മ്യൂസിയം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഡിപിആർ സമർപ്പിക്കുന്നതിന് 50 ലക്ഷം അനുവദിച്ചു.
സാഹിത്യ അക്കാദമിക്ക് 3.45 കോടിയും സംഗീത നാടക അക്കാദമിക്ക ഒൻപത് കോടിയും ലളിതകലാ അക്കാദമിക്ക് 5.75 കോടിയും നാടൻകലാ അക്കാദമിക്ക് 3.25 കോടിയും വകയിരുത്തി.
ചലച്ചിത്ര അക്കാദമിക്ക് 14 കോടി
ചലച്ചിത്ര അക്കാദമിക്ക് ബജറ്റിൽ 14 കോടി അനുവദിച്ചു. ഇതിൽ 1.40 കോടി വനികൾക്ക് ഉപകരിക്കുന്നതിന് നീക്കി വെച്ചു.സംസ്ഥാനത്തെ തീയേറ്ററുകളിൽ ഇ-ടിക്കറ്റിങ് സംവിധാനം നടപ്പിലാക്കുന്നതിന ്‌കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന് രണ്ട് കോടി വകയിരുത്തി. സർക്കാർ ഉടമസ്ഥതയിലുള്ള തീയേറ്ററുകളുടെ നവീകരണം പുതിയവയുടെ നിർമാണം എന്നിവ നടന്നുവരികയാണെന്നും ധനമന്ത്രി വ്യക്തമാക്കി.
Read More
- കൊല്ലത്തിന് ചാകരക്കോള്: ബജറ്റിൽ വാരിക്കോരി പ്രഖ്യാപനങ്ങൾ
- ക്ഷേമ പെൻഷൻ കൂട്ടില്ല: ശമ്പള പരിഷ്കരണത്തിൽ മൗനം; ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്
- ഇനി കേസ് കൊടുക്കുമ്പോൾ കീശ നോക്കണം; സംസ്ഥാനത്ത് കോടതി ഫീസ് കുത്തനെ കൂട്ടി
- ബജറ്റിൽ ഇരുട്ടടി; ഭൂനികുതി കുത്തനെ കൂട്ടി: 50 ശതമാനം വർധന
- കോളടിച്ച് കെഎസ്ആർടിസി; ബജറ്റിൽ 178 കോടി വകയിരുത്തി
- ടൂറിസം മേഖലയിൽ പുതിയ ചുവടുവയ്പ്പ്; വരുന്നു 'കെ ഹോംസ്'
- സംസ്ഥാന ബജറ്റ് ; ഗതാഗത വികസനത്തിന് വമ്പൻ പദ്ധതികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.