/indian-express-malayalam/media/media_files/uploads/2020/08/Rain-Kerala.jpg)
Kerala Rains Floods Weather Live Updates: കേരളത്തിൽ പരക്കെ മഴ. മലയോര ജില്ലകളിലാണ് കാലവർഷക്കെടുതി രൂക്ഷം. മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും മഴ ശക്തിപ്പെടുന്നു. ഓഗസ്റ്റ് പത്ത് വരെ കേരളത്തിൽ പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
കോഴിക്കോട് ജില്ലയിലെ കക്കയം മണ്ണനാൽ എസ്റ്റേറ്റിന് സമീപം ഉരുൾപൊട്ടൽ. സംഭവത്തിൽ ആളപായമില്ല. ഉരുൾപൊട്ടലിനെത്തുടർന്ന് കക്കയം ഒന്നാം പാലത്തിനടുത്തുള്ള 9 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
കാലവർഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്തെ വിവധ അണക്കെട്ടുകളിൽ ജലനിരപ്പ് കുതിച്ചുയരുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 132 അടിയിലെത്തി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ജലനിരപ്പ് 132 അടിയായി ഉയർന്നത്. സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്. ഇതിനോടകം നിരവധി ഡാമുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാൻ ആരംഭിച്ചു. അതേസമയം ഇടുക്കിയിലെ അണക്കെട്ടുകൾ നിലവിൽ തുറക്കേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി അറിയിച്ചു.
കല്ലാർക്കുട്ടി ഡാമിന്റെയും കോഴിക്കോട് ജില്ലയിലെ കക്കയം ഡാമിന്റെയും തൃശൂർ ജില്ലയിലെ പൂമല ഡാമിന്റെയും ഷട്ടറുകൾ തുറന്നു.
ഇടുക്കി രാജമല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. 12 പേരെ രക്ഷപ്പെടുത്തി. ഇവരെ മൂന്നാര്‍ ഹൈറേഞ്ച് ടാറ്റ ആശുപത്രിയിലെത്തിച്ചു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ള ഒരാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാജമല പെട്ടിമുടിയിലാണ് വലിയ തോതില്‍ മണ്ണിടിഞ്ഞത്. 66 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. മലയോര മേഖലകളിൽ അതിതീവ്ര മഴയാണ് ലഭിക്കുന്നത്. ഇടുക്കി, വയനാട് ജില്ലകളിലാണ് സ്ഥിതി സങ്കീർണം. മലയോര മേഖലകളിൽ അടുത്ത രണ്ട് ദിവസത്തേക്ക് കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
/indian-express-malayalam/media/media_files/uploads/2020/08/Heavy-Rain-Idukki.jpg)
Heavy Rain Red Orange Alert Kerala Rains Floods Weather Live Updates: അതിതീവ്ര മഴ തുടരും; വിവിധ ജില്ലകളിൽ റെഡ് അലർട്ട്
കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് എട്ട് (നാളെ) ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് റെഡ് അലർട്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് എട്ട് (നാളെ) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകൾ: പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം,മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
ഇടുക്കിയിലെ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ല
അതേസമയം, ഇടുക്കിയിലെ ഡാമുകൾ തുറക്കേണ്ട സാഹചര്യമായിട്ടില്ലെന്ന് മന്ത്രി എം.എം.മണി വ്യക്തമാക്കി. മുല്ലപ്പെരിയാറിലെ ജലനിരപ്പും അപകടകരമായ രീതിയിലേക്ക് ഉയർന്നിട്ടില്ല. ഇടുക്കിയിലെ ഡാമുകൾ തുറക്കേണ്ട സ്ഥിതി വന്നാൽ അത് ചെയ്യും. രാജമലയിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. ലയങ്ങൾ സ്ഥിതി ചെയ്യുന്നിടത്ത് ഇത്തരം അപകടങ്ങൾ വളരെ അപൂർവമാണ്. വളരെ ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായിക്കാണുമെന്നും മന്ത്രി പറഞ്ഞു.
Read Also: ലയങ്ങൾ കാണാനില്ല സാർ, അതിലെല്ലാം ആളുകളുണ്ടായിരുന്നു; വിറങ്ങലിച്ച് രാജമല
Live Blog
Kerala Rains Floods Weather Live Updates
കേരളത്തിൽ ശക്തമായ മഴ, വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ട്, പ്രളയമുന്നറിയിപ്പ്
/indian-express-malayalam/media/media_files/uploads/2020/08/batheri.jpg)
Kerala Weather Live Updates: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിലും കോട്ടയത്തും യെല്ലോ അലർട്ടാണ്. റെഡ് അലർട്ട് പ്രഖ്യാപിച്ച ഇടങ്ങളിൽ 24 മണിക്കൂറിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിൽ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വർധിപ്പിക്കും.
രാജമലയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇടുക്കിയിൽ നേരത്തെ തന്നെ സജ്ജമാക്കിയിരുന്ന സംഘത്തോടാണ് രാജമലയിലേക്ക് പോകാൻ നിർദ്ദേശിച്ചത്. തൃശൂരിൽ ഉള്ള ഒരു സംഘം കൂടി ഇടുക്കിയിലെത്തും. രക്ഷാ പ്രവർത്തനം ഊർജിതമാക്കാൻ പോലീസ്, ഫയർഫോഴ്സ്, ഫോറസ്റ്റ്, റവന്യൂ അധികൃതർക്കും നിർദേശം നൽകിയതായി അദ്ദേഹം വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
ശക്തമായ മഴയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനമാരംഭിച്ചു. കോഴിക്കോട്, താമരശേരി താലൂക്കുകളിലെ 45 കുടുംബങ്ങളിലെ 135 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. പലയിടങ്ങളിലും വീട്ടുകാര്‍ ബന്ധുവീടുകളിലേക്കും മാറിയിട്ടുണ്ട്.കക്കയം, കുറ്റ്യാടി ഡാമുകളുടെ പരിസരത്തള്ളവരെ മാറ്റി പാര്‍പ്പിക്കാനാവശ്യമായ നടപടി സ്വീകരിച്ചുവരികയാണ്.
കൊയിലാണ്ടി താലൂക്കില്‍ ഒരു വീട് പൂര്‍ണമായും 13 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
ജില്ലയിലുണ്ടായ കനത്ത മഴയിൽ 182 വീടുകൾ ഭാഗീകമായും 37 വീടുകൾ പൂർണമായും തകർന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. വലിയതുറ യു.പി സ്‌കൂൾ, ഫിഷറീസ് ടെക്ക്നിക്കൽ സ്‌കൂൾ, പോർട്ട് ഗോഡൗൺ 1, പോർട്ട് ഗോഡൗൺ 2, എൽ.എഫ്.എം.എസ്.സി എൽ.പി സ്‌കൂൾ, ബഡ്സ് സ്‌കൂൾ, സെന്റ് ജോസഫ് ഹയർസെക്കന്ററി സ്‌കൂൾ അഞ്ചുതെങ്ങ് എന്നിവിടങ്ങളിലായി ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. 154 കുടുംബങ്ങൾ ഉൾപ്പടെ 582 പേരെ ദുരിതാശ്വാസ ക്യാമ്പുകളിൽ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വലിയതുറ യു.പി. സ്‌കൂളിലാണ് ഏറ്റവുമധികം പേരെ മാറ്റിപാർപ്പിച്ചിരിക്കുന്നത്. 317 പേർ ഇവിടെ കഴിയുന്നുണ്ട്. ശുഖുമുഖത്ത് ഇന്നുണ്ടായ കടൽക്ഷോഭത്തിൽ രണ്ടു വീടുകൾ ഭാഗീകമായി തകർന്നു. വർക്കല താലൂക്കിൽ ആറ് വീടുകൾക്കും ചിറയിൻകീഴ് താലൂക്കിൽ നാല് വീടുകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മഴക്കെടുതിയിൽ 5,348 ഹെക്ടർ കൃഷിനാശം സംഭവിച്ചതായും ജില്ലാഭരണകൂടം അറിയിച്ചു.
കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ വയനാട്ടില്‍ 3.85 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ലഭ്യമായ കണക്കുകള്‍ പ്രകാരം നെല്ല് 40-ഹെക്ടര്‍, പച്ചക്കറി 20-ഹെക്ടര്‍, മഞ്ഞള്‍ - 0.4 ഹെക്ടര്‍, കശുമാവ് -132 എണ്ണം, തെങ്ങ് - 344 എണ്ണം, റബ്ബര്‍ -881 എണ്ണം, കൊക്കോ -1275 എണ്ണം, കാപ്പി - 7850 എണ്ണം, കമുങ്ങ് - 8650, വാഴ- 5,82000 എണ്ണം എന്നിങ്ങനെയാണ് നശിച്ചത്.
നിലമ്പൂര്‍ മുതല്‍ നാടുകാണി വരെയുള്ള ഗതാഗതം രാത്രി എട്ടു മുതല്‍ രാവിലെ ആറ് വരെ പൂര്‍ണമായും നിരോധിച്ചതായി മലപ്പുറം കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയില്‍ എല്ലാത്തരം ഖനനവും നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. വിവിധ താലൂക്കുകളിലായി 15 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം തുടങ്ങി. കൊണ്ടോട്ടിയില്‍ 66 കുടുംബങ്ങളെയും കരുവാരക്കുണ്ടില്‍ 110 കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു
മഴക്കെടുതിയെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ ഒമ്പത് കുടുംബങ്ങളെ കൂടി മാറ്റിപ്പാര്‍പ്പിച്ചു. ജില്ലയില്‍ ഇതുവരെ 61 കുടുംബങ്ങളെയാണു ബന്ധുവീടുകളിലും വാടക വീടുകളിലുമായി മാറ്റിപ്പാര്‍പ്പിച്ചത്. കര്‍ണാടക വനത്തിനും കാര്യങ്കോട് പുഴയ്ക്കും നടുവിലെ തുരുത്തില്‍ ഒറ്റപ്പെട്ട ഏതാനും കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. ശക്തമായ കാറ്റിലും മഴയിലും നാല് വീടുകള്‍ പൂര്‍ണമായും 360 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
കനത്ത മഴയിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ കുറ്റ്യാടി ചുരം വഴിയുള്ള രാത്രി വാഹനഗതാഗതം നിരോധിച്ച് ജില്ല കലക്ടർ ഉത്തരവിട്ടു. രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെ അടിയന്തര പ്രാധാന്യമുള്ള വാഹനങ്ങൾക്ക് മാത്രമാണ് ചുരം വഴി പ്രവേശനം. മലയോര മേഖലയിലൂടെയുള്ള യാത്ര ഒഴിവാക്കാനും നിർദ്ദേശമുണ്ട്.
ശക്തമായ മഴയെത്തുടര്‍ന്ന് നദികളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയും പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ ദുരന്ത സാധ്യതാ മേഖലകളിലുള്ള എല്ലാവരെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും. ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ആളുകളെ ഒഴിപ്പിക്കുന്ന നടപടി ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട് ഇന്ന് വൈകുന്നേരം ഏഴു വരെ ജില്ലയില്‍ 34 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 206 കുടുംബങ്ങളിലെ 610 പേരാണ് ക്യാമ്പുകളിലുള്ളത്. പൊതു വിഭാഗത്തിനുള്ള 29 ക്യാമ്പുകളും അറുപതു വയസിനു മുകളിലുള്ളവര്‍ക്കായി സജ്ജീകരിച്ച നാലു ക്യാമ്പുകളും കോവിഡ് ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ക്കായി ഒരു ക്യാമ്പുമാണ് പ്രവര്‍ത്തനമാരംഭിച്ചത്.
പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് 421 മീറ്റർ കടന്നതിനെ തുടർന്ന് രണ്ട് സ്ലൂയിസ് ഗേറ്റുകൾ തുറന്നു. ഡാമിൽ നിന്ന് സ്ലൂയിസ് വഴിയും ക്രസ്റ്റ് ഗേറ്റുകൾ ചാലക്കുടി പുഴയിലേക്ക് ജലമൊഴുകുന്നതിനാൽ പുഴയോരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ശനിയാഴ്ച ജില്ലയിൽ റെഡ് അലേർട്ട് പുറപ്പെടുവിച്ചതിനാൽ, ജലനിരപ്പ് 415 മീറ്ററായി താഴ്ത്താൻ ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ആറിന് 419.70 മീറ്ററാണ് ജലനിരപ്പ്. സംഭരണ ശേഷിയുടെ 64.69 ശതമാനമാണ് ഡാമിൽ സംഭരിച്ചിട്ടുള്ളത്. ക്രസ്റ്റ് ഗേറ്റുകൾ വഴി സെക്കൻഡിൽ 23.14 ക്യുബിക് മീറ്റർ ജലവും സ്ലൂയിസുകൾ വഴി സെക്കൻഡിൽ 361.28 ക്യുബിക് മീറ്റർ ജലവും ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നുണ്ട്. 424 മീറ്ററാണ് പെരിങ്ങൽക്കുത്തിന്റെ പൂർണ സംഭരണ നില.
മേപ്പാടി മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയ സ്ഥലത്ത് കുടുങ്ങിയ 25 പേരെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അഗ്നി-രക്ഷാ സേനയും ദേശീയ ദുരന്ത നിവാരണ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇവിടെ രണ്ട് പാലങ്ങള്‍ തകര്‍ന്നതിനാല്‍ റോപ് വേ വഴിയാണ് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. ദുരന്തത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. പ്രദേശത്ത് താമസിക്കുന്നവരെ നേരത്തെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഒഴിപ്പിച്ചിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഉപ്പുതോട് വില്ലേജില്‍ നിന്നും കരിക്കിന്‍മേട് ഗവ. എല്‍.പി. സ്‌കൂളിലെ ക്യാമ്പിലേക്ക് 2 കുടുംബങ്ങളില്‍ നിന്നായി 3 പുരുഷന്‍മാര്‍, 2 സ്ത്രീകള്‍, 3 കുട്ടികള്‍ എന്നിവരടക്കം 8 പേരെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്. കൊന്നത്തടി വില്ലേജില്‍ നിന്നും ചിന്നാര്‍ അംഗണവാടിയിലെ ക്യാമ്പിലേക്ക് 2 കുടുംബങ്ങളില്‍ നിന്നായി 2 പുരുഷന്‍മാര്‍, 4 സ്ത്രീകള്‍ എന്നിവരടക്കം 6 പേരെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്. വാത്തിക്കുടി വില്ലേജില്‍ നിന്നും ക്രിസ്തുരാജ ചര്‍ച്ച് പാരീഷ് ഹാളിലേക്ക് 6 കുടുംബങ്ങളില്‍ നിന്നായി 6 പുരുഷന്‍മാര്‍, 10 സ്ത്രീകള്‍ ഒരു കുട്ടി എന്നിവരടക്കം 17 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. കാഞ്ചിയാര്‍ വില്ലേജില്‍ നിന്നും കിഴക്കേല്‍ മാട്ടുക്കട്ട അങ്കണവാടിയിലെ ക്യാമ്പിലേക്ക് 5 കുടുംബങ്ങളില്‍ നിന്നായി 8 പുരുഷന്‍മാര്‍, 10 സ്ത്രീകള്‍ നാല് കുട്ടികള്‍ എന്നിവരടക്കം 22 പേരെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്.
കുമളി വില്ലേജില്‍ നിന്നും കുമളി ട്രൈബല്‍ സ്‌കൂളിലെ ക്യാമ്പിലേക്ക് 8 കുടുംബങ്ങളില്‍ നിന്നായി 2 മുതിര്‍ന്ന സ്ത്രീ, ഒരു മുതിര്‍ന്ന പുരുഷന്‍, നാല് പുരുഷന്‍മാര്‍, 10 സ്ത്രീകള്‍, ഏഴ് കുട്ടികള്‍ എന്നിവരടക്കം 24 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.മഞ്ഞുമല വില്ലേജില്‍ നിന്നും ചന്ദ്രവനം എസ്റ്റേറ്റ് ഹാളിലെ ക്യാമ്പിലേക്ക് 7 കുടുംബങ്ങളില്‍ നിന്നായി 30 പേരെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്. മഞ്ഞുമല വില്ലേജില്‍ നിന്നും സെന്റ് ജോസഫ് സ്‌കൂളിലെ ക്യാമ്പിലേക്ക് 15 കുടുംബങ്ങളില്‍ നിന്നായി രണ്ട് മുതിര്‍ന്ന സ്ത്രീ, മൂന്ന് മുതിര്‍ന്ന പുരുഷന്‍, 14 പുരുഷന്‍മാര്‍, 16 സ്ത്രീകള്‍, ഏഴ് കുട്ടികള്‍ എന്നിവരടക്കം 42 പേരെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്.മഞ്ഞുമല വില്ലേജില്‍ നിന്നും മോഹന ഓഡിറ്റോറിയത്തിലെ ക്യാമ്പിലേക്ക് 10 കുടുംബങ്ങളില്‍ നിന്നായി 2 മുതിര്‍ന്ന പുരുഷന്‍, 18 പുരുഷന്‍മാര്‍, 11 സ്ത്രീകള്‍ എന്നിവരടക്കം 31 പേരെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്
അറക്കുളം വില്ലേജില്‍ നിന്നും മൂലമറ്റം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്യാമ്പിലേക്ക് ഒരു കുടുംബത്തില്‍ നിന്നായി രണ്ട് സ്ത്രീകളെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്.
പമ്പ ത്രിവേണി മുങ്ങി. പമ്പയില്‍ മണിക്കൂറില്‍ ഒരുമീറ്റര്‍ എന്ന നിരക്കില്‍ വെള്ളം ഉയരുന്നു. ത്രിവേണി പാലത്തിനു മുകളിലൂടെ പമ്പ കുത്തിയൊഴുകുന്നു. റാന്നി മാമുക്കില്‍ വെള്ളം കയറി. പുനലൂര്‍–മൂവാറ്റുപുഴ റോഡ് അടച്ചു.
തിരുവനന്തപുരം: ഇടുക്കി രാജമല മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ മുഴുവൻ ചികിത്സ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവർക്ക് 50,000 രൂപയും നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു.
ബംഗാൾ ഉൾക്കടലിൽ നാളെ ചക്രവാതച്ചുഴി രൂപപ്പെടും. ഇത് പുതിയ ന്യൂനമർദത്തിനു കാരണമാകും. തിങ്കളാഴ്‌ചയോടെ ഒഡിഷയുടെ കിഴക്കായി ഇത് പുതിയ ന്യൂനമര്‍ദം രൂപപ്പെടാനാണ് സാധ്യത. വിശദമായി വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക
അറബിക്കടലിൽ ശക്തമായ കാലവർഷ കാറ്റ് അടുത്ത 48 മണിക്കൂർ വരെ തുടരാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത രണ്ടു ദിവസവും അതിശക്തമായ മഴക്ക് സാധ്യത. തുടർന്നുള്ള മൂന്നു ദിവസങ്ങളിൽ ഒറ്റപെട്ട ശക്തമായ മഴക്കും സാധ്യത. അറബിക്കടലിൽ ഗുജറാത്തിലെ കച്ച്നും തെക്കൻ പാകിസ്ഥാനും സമീപത്തായി ന്യുനമർദ്ദം രൂപപ്പെട്ടത്തിന്റെ ഫലമായി അടുത്ത 24 മണിക്കൂറിൽ ഗോവ മുതൽ ഗുജറാത്ത് വരെ ശക്തമായ മഴക്ക് സാധ്യത
മൂന്നാര്‍ വില്ലേജില്‍ നിന്നും മൂന്നാര്‍ മര്‍ച്ചന്റ് അസ്സോസിയേഷന്‍ ഹാളിലെ ക്യാമ്പിലേക്ക് രണ്ട് കുടുംബങ്ങളില്‍ നിന്നായി ഒരു മുതിര്‍ന്ന സ്ത്രീ, രണ്ട് പുരുഷന്‍മാര്‍, നാല് സ്ത്രീകള്‍, രണ്ട് കുട്ടികള്‍ എന്നിവരടക്കം ഒമ്പത് പേരെ തമാസിപ്പിച്ചിട്ടുണ്ട്.
കെ.ഡി.എച്ച്. വില്ലേജില്‍ നിന്നും ദേവികുളം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്യാമ്പിലേക്ക് 12 കുടുംബങ്ങളില്‍ നിന്നായി നാല് മുതിര്‍ന്ന സ്ത്രീ, ഒരു മുതിര്‍ന്ന പുരുഷന്‍, ആറ് പുരുഷന്‍മാര്‍, ഒമ്പത് സ്ത്രീകള്‍, ഏഴ് കുട്ടികള്‍ എന്നിവരടക്കം 27 പേരെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയില്‍ നാല് താലൂക്കുകളിലായി ഇതുവരെ 15 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. 147 കുടുംബങ്ങളില്‍ നിന്നായി 513 പേരെ ഇവിടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
കാലവർഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്തെ വിവധ അണക്കെട്ടുകളിൽ ജലനിരപ്പ് കുതിച്ചുയരുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 132 അടിയിലെത്തി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ജലനിരപ്പ് 132 അടിയായി ഉയർന്നത്. സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്. ഇതിനോടകം നിരവധി ഡാമുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാൻ ആരംഭിച്ചു. അതേസമയം ഇടുക്കിയിലെ അണക്കെട്ടുകൾ നിലവിൽ തുറക്കേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി അറിയിച്ചു.കല്ലാർക്കുട്ടി ഡാമിന്റെയും കോഴിക്കോട് ജില്ലയിലെ കക്കയം ഡാമിന്റെയും തൃശൂർ ജില്ലയിലെ പൂമല ഡാമിന്റെയും ഷട്ടറുകൾ തുറന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 131.80 അടിയായി. നിലവിലെ സ്ഥിതിയിൽ ആശങ്ക വേണ്ട. വെെകീട്ട് നാല് മണിക്കുള്ള കണക്ക് പ്രകാരമാണിത്.
രാജമലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും ക്രൈംബ്രാഞ്ച് ഐ. ജി ഗോപേഷ് അഗർവാളിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു.
കേരളത്തിൽ അടുത്ത രണ്ടു ദിവസം ശക്തമായ മഴ തുടരും. തുടർന്നുള്ള മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ. വടക്കൻ ജില്ലകളിൽ അതീവ ജാഗ്രത
തോട്ടം മേഖലയിലെ ലയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ നിർദേശം നൽകി. ബന്ധപ്പെട്ട ജില്ലകളിലെ കലക്ടർമാർക്കാണ് നിർദേശം നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
കോഴിക്കോട് ജില്ലയിലെ കക്കയം ഡാമിന്റെ ഷട്ടറുകൾ ഇന്ന് വൈകിട്ട് അഞ്ചിന് 60 സെന്റിമീറ്റർ വരെ തുറന്ന് അധിക ജലം പുറത്തുവിടും. ജാഗ്രത പുലർത്താൻ പുഴയുടെ ഇരു കരങ്ങളിലുമുള്ളവർക്ക് അധികൃതർ നിർദേശം നൽകി. സെക്കന്‍ഡില്‍ 100 ക്യൂബിക് മീറ്റര്‍ വരെ വെളളം തുറന്നുവിടുന്നതിനാണ് അനുമതി നല്‍കിയിട്ടുളളത്. കുറ്റ‌്യാടി പുഴയുടെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്.
മൂന്നാര്‍ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് എന്‍ഡിആര്‍എഫിന്റെ ആദ്യ സംഘമെത്തി. തൃശൂരില്‍ നിന്നുള്ള ഒരു സംഘംകൂടി ഇവിടേക്ക് എത്തുന്നുണ്ട്. എറണാകുളത്ത് നിന്ന് ഫയര്‍ഫോഴ്‌സിന്റെ സ്‌പെഷ്യല്‍ ടീമിനെയും നിയോഗിച്ചിട്ടുണ്ട്. ഏലപ്പാറയില്‍ നിന്ന് പുറപ്പെട്ട ടീമാണ് നിലവില്‍ സ്ഥലത്ത് എത്തിയിരിക്കുന്നത്. ഇവര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്നാണ് വിവരങ്ങള്‍. മൂന്നാര്‍ പെട്ടിമുടിയിലെ ഉരുള്‍പൊട്ടലില്‍ പെട്ട 12 പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ഇനിയും 58 പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായാണ് സൂചന.
പൂമല ഡാമിലെ ജലനിരപ്പ് 28 അടിയായി ഉയർന്നതോടെ നാല് സ്‌പിൽവെ ഷട്ടറുകൾ ഒരു ഇഞ്ച് വീതം തുറന്നു. ഇന്നു രാവിലെ ഒൻപത് മണിയോടെയാണ് ഷട്ടറുകൾ തുറന്നത്. മലവായ് തോടിന്റെ ഇരുവശത്തും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. ഉച്ചയ്‌ക്ക് 12 മണിക്ക് ഡാമിൽ സംഭരണ ശേഷിയുടെ 75.86% ജലമുണ്ട്. മുളങ്കുന്നത്തുകാവ് പഞ്ചായത്തിൽ ചെറുകിട ജലസേചന വകുപ്പിന്റെ കീഴിലുള്ള ഡാമിന്റെ പരമാവധി ജലനിരപ്പ് 29 അടിയാണ്.
മീനച്ചിലാറില്‍ ജലനിരപ്പ് കുതിച്ചുയരുന്നു. പാലാ കൊട്ടാരമറ്റത്ത് വെളളം കയറി. പാലാ–ഈരാറ്റുപേട്ട റോഡ് അടച്ചു. കോട്ടയം ജില്ലയില്‍ ദുരന്തസാധ്യതയുള്ള മേഖലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു. ശബരിമല ഉള്‍വനത്തില്‍ ഉരുള്‍പൊട്ടി. കക്കാട്ടാറില്‍ ജലനിരപ്പ് ഉയരുന്നു. നദിയിലൂടെ മരങ്ങള്‍ ഒഴുകിയെത്തുന്നു. അച്ചന്‍കോവിലാറിലൂടെ കുട്ടിയാനയുടെ ജഡം ഒഴുകിയെത്തി.
ഓഗസ്റ്റ് എട്ട് (നാളെ) ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് റെഡ് അലർട്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഓഗസ്റ്റ് എട്ട് (നാളെ) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകൾ: പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം,മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മലപ്പുറം ഓടക്കയം കോടമ്പുഴ ആദിവാസി കോളനിക്ക് സമീപം വനത്തിൽ ചെറിയ ഉരുൾ പൊട്ടൽ. പരിസര പ്രദേശങ്ങളിലുള്ളവരെ ക്യാംപുകളിലേക്ക് മാറ്റി.
തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: രാജമല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. 12 പേരെ രക്ഷപ്പെടുത്തി. ഇവരെ മൂന്നാര്‍ ഹൈറേഞ്ച് ടാറ്റ ആശുപത്രിയിലെത്തിച്ചു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ള ഒരാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാജമല പെട്ടിമുടിയിലാണ് വലിയ തോതില്‍ മണ്ണിടിഞ്ഞത്. അഞ്ച് പുരുഷന്മാരും ഒരു സ്ത്രീയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ജില്ല ഭരണക്കൂടുത്തിന്റെ കണക്ക് പ്രകാരം 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ല കലക്ടർ പി.ബി നൂഹ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിച്ചു.
കാലവർഷക്കെടുതി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രി എം.എം.മണി ഇന്ന് ഇടുക്കിയിലെത്തും. സ്ഥിതിഗതികൾ വിലയിരുത്തും.
ഇടുക്കിയിലെ ഡാമുകൾ തുറക്കേണ്ട സാഹചര്യമായിട്ടില്ലെന്ന് മന്ത്രി എം.എം.മണി. മുല്ലപ്പെരിയാറിലെ ജലനിരപ്പും അപകടകരമായ രീതിയിലേക്ക് ഉയർന്നിട്ടില്ല. ഇടുക്കിയിലെ ഡാമുകൾ തുറക്കേണ്ട സ്ഥിതി വന്നാൽ അത് ചെയ്യും. രാജമലയിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. ലയങ്ങൾ സ്ഥിതി ചെയ്യുന്നിടത്ത് ഇത്തരം അപകടങ്ങൾ വളരെ അപൂർവമാണ്. വളരെ ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായിക്കാണുമെന്നും മന്ത്രി പറഞ്ഞു.
വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാൽ, മൂപ്പെനാട്, തൊണ്ടർനാട്, തിരുനെല്ലി, പൊഴുതന, വൈത്തിരി പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന മുഴുവൻ ഹോം സ്റ്റേകൾ, റിസോർട്ടുകൾ, ഗസ്റ്റ് ഹൗസുകൾ, ലോഡ്ജിംഗ് ഹൗസ്, ഹോട്ടൽസ് & റിസോർട്സ് എന്നിവ അവിടങ്ങളിൽ താമസിക്കുന്നവരെ അടിയന്തരമായി മാറ്റണമെന്ന് ജില്ലാ കലക്ടർ ഉത്തരവിട്ടു. ഈ പ്രദേശങ്ങൾ ഉരുൾപ്പൊട്ടൽ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് നടപടി. തഹസിൽദാർമാർ ആവശ്യമായ പക്ഷം താമസ സൗകര്യം ഒരുക്കണം. കലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപനം പിൻവലിക്കുന്നത് വരെ പുതിയ ബുക്കിങ് സ്വീകരിക്കാനും പാടില്ല. ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, പോലീസ് എന്നിവർ ഇക്കാര്യം ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ ഏഴ് മരണം. ഏഴുപേരുടെ മൃതദേഹം കണ്ടെടുത്തതായി മന്ത്രി എംഎം മണി പറഞ്ഞു. ലയങ്ങളില്‍ താമസിച്ചിരുന്ന 85ഓളം പേരെ കാണാതായിട്ടുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. മണ്ണിനടിയില്‍നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും മൂന്നാര്‍ കണ്ണന്‍ ദേവന്‍ ആശുപത്രിയില്‍ എത്തിച്ചു. പളനിയമ്മ(50), ദീപന്‍(25), സീതാലക്ഷ്മി(33), സരസ്വതി(50) എന്നിവരെയാണ് ആശുപത്രിയില്‍ എത്തിച്ചത്.
നിലവിൽ ദുരന്ത സാഹചര്യമില്ലെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ. രണ്ടോ മൂന്നോ ദിവസം കൂടി ശക്തമായ മഴയും അതിനെ തുടർന്നുള്ള പ്രശ്‌നങ്ങളും പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ഹെലികോപ്റ്റർ എത്തിക്കാൻ സാധിക്കാത്ത കാലാവസ്ഥയാണ് ഇപ്പോൾ. ഏതു സാഹചര്യവും നേരിടാൻ തയ്യാറാണ്. ആവശ്യമെങ്കിൽ സൈന്യത്തിന്റെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കി രാജമലയിൽ മാത്രമാണ് ദുരന്തം സംഭവച്ചിരിക്കുന്നത്. പ്രശ്‌നങ്ങളുണ്ടായാൽ എല്ലാ ഇടങ്ങളിലും സംവിധാനങ്ങൾ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. രാജമല സംഭവം ദുഃഖകരമാണെന്നും തൃശൂരിലെ എൻഡിആർഎഫ് സംഘത്തെയും ഇടുക്കിയിലേക്ക് അയക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മണ്ണിടിച്ചിൽ ഉണ്ടായ ഇടുക്കി രാജമലയിൽ കൂടുതൽ രക്ഷാപ്രവർത്തനങ്ങൾക്കായി ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിന്റെ പരിശീലനം ലഭിച്ച 50 അംഗ ടീമിനെ നിയോഗിച്ചു. സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.
വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാൽ, മൂപ്പെനാട്, തൊണ്ടർനാട്, തിരുനെല്ലി, പൊഴുതന, വൈത്തിരി പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന മുഴുവൻ ഹോം സ്റ്റേകൾ, റിസോർട്ടുകൾ, ഗസ്റ്റ് ഹൗസുകൾ, ലോഡ്ജിംഗ് ഹൗസ്, ഹോട്ടൽസ് & റിസോർട്സ് എന്നിവ അവിടങ്ങളിൽ താമസിക്കുന്നവരെ അടിയന്തരമായി മാറ്റണമെന്ന് ജില്ലാ കലക്ടർ ഉത്തരവിട്ടു. ഈ പ്രദേശങ്ങൾ ഉരുൾപ്പൊട്ടൽ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് നടപടി. തഹസിൽദാർമാർ ആവശ്യമായ പക്ഷം താമസ സൗകര്യം ഒരുക്കണം. കലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപനം പിൻവലിക്കുന്നത് വരെ പുതിയ ബുക്കിങ് സ്വീകരിക്കാനും പാടില്ല. ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, പോലീസ് എന്നിവർ ഇക്കാര്യം ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഉരുൾപൊട്ടലും മണ്ണിടിച്ചിലുമാണ് വയനാട് മുണ്ടക്കെെ മേഖലയിൽ സ്ഥിതി ഗുരുതരമാക്കിയത്. മുണ്ടക്കെെ മേഖലയിൽ നിന്നു പുറത്തേക്ക് കടക്കാനുള്ള പാലം പൂർണമായും തകർന്നു. മുണ്ടക്കെെ പുഞ്ചിരിമട്ടം വനമേഖലയിലാണ് അതിതീവ്ര മഴ ലഭിച്ചത്. 24 മണിക്കൂറിനിടെ ഏകദേശം 1,500 മില്ലിമീറ്റർ മഴ ലഭിച്ചെന്നാണ് റിപ്പോർട്ട്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് മുണ്ടക്കെെ മേഖലയിൽ നിന്നുള്ളവരെ നേരത്തെ തന്നെ മാറ്റിപാർപ്പിച്ചിരുന്നു. അതുകൊണ്ട് വൻദുരന്തം ഒഴിവായി. കൂടുതൽ വായിക്കാം
കഴിഞ്ഞ വർഷം കാലവർഷക്കെടുതിയിൽ വയനാട് പുത്തുമലയിലുണ്ടായ സമാന സ്ഥിതിയാണ് ഇപ്പോൾ ഇടുക്കി രാജമലയിൽ. നിരവധി പേരാണ് മണ്ണിനടിയിൽ ഉള്ളത്. മണിക്കൂറുകളായി രക്ഷാപ്രവർത്തനം തുടരുന്നു. സ്ഥിതി അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക
കാലവർഷ കെടുതികൾ മുന്നിൽ കണ്ടു രക്ഷാപ്രവർത്തനത്തിനായി ജില്ലയിൽ എത്തിയിട്ടുള്ള കേന്ദ്ര ദുരന്തനിവാരണ പ്രതികരണ സേന ഇന്ന് (ആഗസ്റ്റ് ഏഴ്) അട്ടപ്പാടിയിലും മണ്ണാർക്കാടും കോട്ടോ പാടത്തും സന്ദർശനം നടത്തും. റവന്യൂ അംഗം റവന്യൂ ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലംഗ സംഘമാണ് സ്ഥിതിഗതികൾ വിലയിരുത്താൻ അട്ടപ്പാടി സന്ദർശിക്കുന്നത്. രാവിലെ 9. 30 ന് കളക്ടറേറ്റിൽ നിന്നും പുറപ്പെടുന്ന സംഘം കഴിഞ്ഞവർഷം കോട്ടോപ്പാടത്ത് ഉരുൾപൊട്ടിയ പ്രദേശം സന്ദർശിക്കും.
രാജമലയിലേക്ക് രക്ഷാ പ്രവർത്തനത്തിന് ഹെലികോപ്റ്റർ സേവനം ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യോമ സേനയുമായി ബന്ധപ്പെട്ടു. ആവശ്യാനുസരണം ഉടൻ ലഭ്യമാവുമെന്നാണ് പ്രതീക്ഷ.
വയനാട് മേപ്പാടി മുണ്ടകൈയിൽ ദേശീയ ദുരന്ത നിവാരണ സംഘം എത്തി. ആളുകളെ മാറ്റി പാർപ്പിക്കുന്നത് ആരംഭിച്ചു. വയനാട്ടിൽ ക്യാമ്പുകൾക്കു പുറമെ ആളുകളെ ബന്ധുവീടുകളിലേക്കും മാറ്റിപ്പാർപ്പിക്കുന്നു. 447 കുടുംബങ്ങളിലെ 1579 പേരെ ബന്ധുവീടുകളിലേക്കു മാറ്റി.
ബത്തേരി മൈസൂർ ഹൈവെയിൽ മുത്തങ്ങ തകരപ്പാടിയിൽ വെള്ളം കയറി. വയനാട്ടില്‍ ഇതോടകം 621 കുടുംബങ്ങളിലെ 2348 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി. മൂന്നു താലൂക്കുകളിലായി 49 ക്യാമ്പുകളാണു തുറന്നിരിക്കുന്നത്.
ഇടുക്കി രാജമലയിലെ പെട്ടിമുടി എസ്റ്റേറ്റ് ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് നാലുപേർ മരിച്ചു. എൺപതിലധികം പേരാണ് ഇവിടെ താമസിക്കുന്നത്. നിരവധി പേർ കുടുങ്ങിയതായാണ് സൂചന. വിവിധ ലയങ്ങളിലായി 83 പേരാണ് ഇവിടെ താമസിച്ചിരുന്നത്. ഇതില്‍ 67 പേര്‍ മണ്ണിനടിയില്‍നിന്ന് കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് സൂചന. മണ്ണിനടിയില്‍നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും മൂന്നാര്‍ കണ്ണന്‍ ദേവന്‍ ആശുപത്രിയില്‍ എത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഇതിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടംമേഖലയില്‍ വലിയ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു.
വയനാട്ടില്‍ 621 കുടുംബങ്ങളിലെ 2348 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി. മൂന്നു താലൂക്കുകളിലായി 49 ക്യാമ്പുകളാണു തുറന്നിരിക്കുന്നത്. ഇതില്‍ 1138 പേര്‍ ആദിവാസികളാണ്. വൈത്തിരിയില്‍ 19 ക്യാമ്പുകളിലായി 1017 പേരും മാനന്തവാടിയില്‍ 17 ക്യാമ്പുകളിലായി 821 പേരും സുല്‍ത്താന്‍ ബത്തേരിയില്‍ 13 ക്യാമ്പുകളിലായി 508 പേരുമാണുളളത്.
കനത്തമഴ തുടരുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്യുന്ന സാഹചര്യത്തിൽ, മൂവാറ്റുപുഴ ഇലാഹിയ കോളനിയിലെ 17 കുടുംബങ്ങളെ ജെബി സ്കൂളിലേക്ക് മാറ്റി. എറണാകുളം ജില്ലയിൽ വിവിധ ഇടങ്ങളിലായി ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമലയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചു. ഇടുക്കിയിൽ നേരത്തെ തന്നെ സജ്ജമാക്കിയിരുന്ന സംഘത്തോടാണ് രാജമലയിലേക്ക് പോകാൻ നിർദ്ദേശിച്ചത്. തൃശൂരിൽ ഉള്ള ഒരു സംഘം കൂടി ഇടുക്കിയിലെത്തും. രക്ഷാ പ്രവർത്തനം ഊർജിതമാക്കാൻ പോലീസ്, ഫയർഫോഴ്സ്, ഫോറസ്റ്റ്, റവന്യൂ അധികൃതർക്കും നിർദേശം നൽകി.
നടൻ ഷാജി തിലകന്‌റെ പരിയാരം കടുങ്ങാടുള്ള വീട് തെങ്ങുവീണ് തകര്‍ന്നു. ഓടുമേഞ്ഞ ഇരുനില വീടിന് മുകളില്‍ തെങ്ങുവീണതോടെ ഓടും മരക്കഷണങ്ങളും വീട്ടിനുനുള്ളില്‍ വീണെങ്കിലും വീട്ടുകാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നടന്‍ തിലകന്‌റെ മകനായ ഷാജി കഴിഞ്ഞ മാര്‍ച്ചിലാണ് അന്തരിച്ചത്.
ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. ഇതോടെ പെരിയാറിന്റെ തീരപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. ആലുവ ശിവരാത്രി മണപ്പുറത്തും വെള്ളം കയറി. പെരിയാറില്‍ ജല നിരപ്പ് ഉയര്‍ന്നു. ഈ സഹാചര്യത്തില്‍ ജില്ലയില്‍ എട്ട് ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
വയനാട് ജില്ലയിലെ മേപ്പാടി മുണ്ടകൈ മലയില്‍ ഉരുള്‍പൊട്ടൽ. രിസരത്ത് നിന്നും ആളുകളെ നേരത്തെ ഒഴിപ്പിച്ചതായിരുന്നു. പ്രദേശത്ത് ഒരു കുടുംബം കുടുങ്ങിയതായി വിവരമുണ്ട്. ദേശീയ ദുരന്തനിവാരണ സംഘം സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഇടുക്കി രാജമലയിൽ എസ്റ്റേറ്റ് ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു. എൺപതോളം പേരാണ് ഇവിടെ താമസിക്കുന്നത്. നിരവധി പേർ കുടുങ്ങിയതായി സംശയം. രക്ഷാപ്രവർത്തകർ ഇവിടേക്ക് യാത്ര തിരിച്ചു. പൊലീസും ഫയർഫോഴ്സുമാണ് രക്ഷാപ്രവർത്തനത്തിനായി പോകുന്നത്. സമീപത്തെ ആശുപത്രികളോട് തയ്യാറായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം. കടുങ്ങല്ലൂർ വില്ലേജ് പരിധിയിൽ ഏലൂർ മുനിസിപ്പലിറ്റി 13-ാം വാർഡിലെ 32 കുടുംബങ്ങളെ വെള്ളം കയറിയതിനാൽ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. കുറ്റിക്കാട്ടുകര സ്കൂളിലേക്കാണ് മാറ്റിയിട്ടുള്ളത്. 80 കുടുംബങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു
ശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 127.2 അടിയില്‍ എത്തി. കഴിഞ്ഞ ഒരു ദിവസംകൊണ്ട് നാലടി ജലമാണ് ഉയര്‍ന്നത്. അണക്കെട്ട് പരിസരത്ത് മഴ കൂടുതലായി ലഭിക്കുന്നതും നീരൊഴുക്ക് കൂടുന്നതും ഇനിയും ജലനിരപ്പ് അതിവേഗം ഉയരാനാണ് സാധ്യത. ജില്ലയില്‍ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളൊഴികെയുള്ള മറ്റു ഡാമുകളിലും ജലനിരപ്പ് സംഭരണശേഷിയോട് അടുക്കുകയാണ്.
പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലുവ മണപ്പുറത്ത് വെള്ളം കയറി. ഇതോടെ ശിവക്ഷേത്രത്തിനകത്തേക്കും വെള്ളം കയറി. അതേസമയം, മഴ ശക്തമായതോടെ എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ക്യാമ്പുകളും, കണ്‍ട്രോള്‍ റൂമുകളും തുറന്നു.
ഇപ്പോഴുള്ള ന്യൂനമർദത്തിനുപുറമേ, ഒമ്പതാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദംകൂടി രൂപംകൊള്ളുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ സ്വാധീനം കാരണമാണ് കനത്തമഴ കൂടുതൽ ദിവസങ്ങളിലേക്കു നീളുന്നത്
കടലാക്രമണം തുടരുന്ന സാഹചര്യത്തിൽ ആവശ്യമായ പ്രവൃത്തികൾ അടിയന്തര പ്രാധാന്യം നൽകി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ധനകാര്യം, ഫിഷറീസ്, ജലവിഭവം എന്നീ വകുപ്പുകൾ കൂട്ടായി ചർച്ച ചെയ്യും. നേരത്തെ തീരുമാനിച്ച കാര്യങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തിയാക്കും. നിലവിൽ അനുമതി നൽകിയ പ്രവൃത്തികളിൽ തുടർ നടപടി ഉടൻ സ്വീകരിക്കാനും നിർദേശം നൽകി. കടലാക്രമണം തടയാൻ ഹ്രസ്വ-ദീർഘകാല പദ്ധതികൾക്ക് രൂപം നൽകും. തീരദേശ ജില്ലകൾക്ക് അടിയന്തര പ്രവൃത്തികൾക്ക് രണ്ടു കോടി രൂപ വീതം അനുവദിച്ചിരുന്നു. പൊന്നാനിയിൽ സമ്പൂർണ കടൽ ഭിത്തി നിർമാണമെന്ന ആവശ്യം പരിഗണനയിലാണ്. ശംഖുമുഖം റോഡ് സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കേരളാതീരത്ത് മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. മത്സ്യത്തൊഴിലാളികൾ യാതൊരുകാരണവശാലും കടലിൽ പോകരുത്. നദിതീരങ്ങളിലുള്ളവരും, തീരപ്രദേശങ്ങളിലും മലയോരമേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്‍റെ പ്രഭാവമാണ് കേരളത്തിൽ ഇപ്പോൾ കാലവർഷം സജീവമാകാൻ കാരണം. ഞായറാഴ്ച വരെ കേരളത്തിൽ ശക്തമായ മഴ തുടരും. അതേസമയം, ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.
ഇന്ന് മലപ്പുറം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ അതിതീവ്രമഴയ്ക്ക് തന്നെ സാധ്യതയുണ്ട്. കഴിഞ്ഞ മഹാപ്രളയവും 2019-ലെ വെള്ളപ്പൊക്കവും കനത്ത നാശം വിതച്ച നിലമ്പൂരിൽ അതീവജാഗ്രതയാണ് നിലനിൽക്കുന്നത്. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
രാത്രി പെയ്ത മഴ വടക്കൻ ജില്ലകളിലും ഇടുക്കിയടക്കമുള്ള ഹൈറേഞ്ച് ജില്ലകളിലും വൻനാശമാണ് വിതച്ചത്. ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ച ഇടുക്കി ജില്ലയിൽ രാത്രി നാലിടത്ത് ഉരുൾപൊട്ടി. പീരുമേട്ടിൽ മൂന്നിടത്തും,മേലെ ചിന്നാറിലുമാണ് ഉരുൾപൊട്ടലുണ്ടായത്. മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ലഭിച്ചു. തല്ലതണ്ണി സ്വദേശി മാര്‍ട്ടിന്റെ മൃതദേഹമാണ് ലഭിച്ചത്. കാറിലുണ്ടായിരുന്ന അനീഷിനായി തിരച്ചില്‍ തുടരുകയാണ്.