scorecardresearch

പാതിവില തട്ടിപ്പ് കേസ്: ജസ്റ്റീസ് സി.എന്‍ രാമചന്ദ്രന്‍ നായരെ ഒഴിവാക്കും

ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ക്കെതിരെ തെളിവില്ലെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു

ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ക്കെതിരെ തെളിവില്ലെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു

author-image
WebDesk
New Update
 justice CN Ramachandran Nair

ചിത്രം: സ്ക്രീൻഗ്രാബ്

കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ റിട്ട. ജസ്റ്റീസ് സി.എന്‍ രാമചന്ദ്രന്‍ നായരെ ഒഴിവാക്കും. ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ക്കെതിരെ തെളിവില്ലെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. പൊലീസിന്റെ വിശദീകരണം കണക്കിലെടുത്താണ് കേസ് ഹൈക്കോടതി തീര്‍പ്പാക്കിയത്.

Advertisment

എന്‍ജിഒ സംഘടനയുടെ രക്ഷാധികാരി ആയിരുന്ന രാമചന്ദ്രന്‍ നായരെ മൂന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ക്കെതിരെ തെളിവില്ലെന്നും പ്രാഥമിക അന്വേഷണം നടത്താതെയാണ് മുന്‍ ജഡ്ജിയെ പ്രതിചേര്‍ത്തതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

കേസിൽ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിന് നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നൽകിയിരുന്നു. അക്കൗണ്ടിലെ പണം വക്കീല്‍ ഫീസ് ആണെന്ന വാദം അംഗീകരിച്ചായിരുന്നു ലാലിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്‌. എന്‍ജിഒ കോര്‍ഡിനേഷന്റെ നിയമോപദേഷ്ടാവായ ലാലി വിന്‍സെൻ്റ് കേസിൽ ഏഴാം പ്രതിയാണ്.

അനന്തു കൃഷ്ണൻ വിവിധ ഘട്ടങ്ങളിലായി ലാലി വിൻസെന്റിന് 46 ലക്ഷം നൽകിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. 5 വർഷം നിയമോപദേശം നൽകിയ ഫീസ് ഇനത്തിലാണ് പണം കൈപ്പറ്റിയതെന്നായിരുന്നു ലാലി വിൻസെന്റിന്റെ വാദം. കേസുമായി ബന്ധപ്പെട്ട് ലാലി വിൻസെന്റിന്റെ ന്റെ ഫ്ലാറ്റിൽ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

Advertisment

Read More

High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: