scorecardresearch

കേരളത്തിൽ വന്യജീവി ആക്രമണത്തിൽ മരിച്ചവരിൽ കൂടുതലും പാമ്പുകടിയേറ്റെന്ന് കണ്ടെത്തൽ

കേരളത്തിൽ വന്യജീവികളുടെ ആക്രമണത്തിൽ മരിച്ചവരിൽ 66 ശതമാനവും വനത്തിന് പുറത്ത് വച്ചുള്ള പാമ്പുകടിയേറ്റാണെന്ന് സർക്കാർ കണക്കുകൾ പറയുന്നു

കേരളത്തിൽ വന്യജീവികളുടെ ആക്രമണത്തിൽ മരിച്ചവരിൽ 66 ശതമാനവും വനത്തിന് പുറത്ത് വച്ചുള്ള പാമ്പുകടിയേറ്റാണെന്ന് സർക്കാർ കണക്കുകൾ പറയുന്നു

author-image
Shaju Philip
New Update
snakebites, snakebites india, snakebites deaths india, snakebites consequences, venomous snakes in India, snake varieties in India, indian express malayalam, ie malayalam

ഫയൽ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ഉയരുകയാണ്. ഈ മാസമാദ്യം 48 മണിക്കൂറിനുള്ളിൽ ആനകളുടെ ആക്രമണത്തിൽ നാല് പേരാണ് മരിച്ചത്. ഫെബ്രുവരി 23 ന് കണ്ണൂരിൽ ആനയുടെ ആക്രമണത്തിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ടു. വന്യജീവികളുടെ ആക്രമണത്തിൽ തുടർച്ചയായി ആളുകൾ കൊല്ലപ്പെടുന്നത് വലിയ രീതിയിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Advertisment

കേരളത്തിൽ വന്യജീവികളുടെ ആക്രമണത്തിൽ മരിച്ചവരിൽ 66 ശതമാനവും വനത്തിന് പുറത്ത് വച്ചുള്ള പാമ്പുകടിയേറ്റാണെന്ന് സർക്കാർ കണക്കുകൾ പറയുന്നു. 2017-18 മുതൽ 2024-25 വരെയുള്ള ജനുവരി 31 വരെയുള്ള സംസ്ഥാന സർക്കാരിന്റെ കണക്കുകൾ പ്രകാരം വന്യജീവി ആക്രമണങ്ങളിൽ 774 പേർ കൊല്ലപ്പെട്ടു. ഇതിൽ 516 പേർ വനത്തിന് പുറത്ത് വിഷപ്പാമ്പുകളുടെ കടിയേറ്റ് മരിച്ചവരാണ്. ബാക്കിയുള്ള മരണങ്ങൾ ആനകൾ, കാട്ടുപന്നികൾ, കടുവകൾ, കാട്ടുപോത്തുകൾ എന്നിവയുടെ ആക്രമണത്താൽ സംഭവിച്ചതാണ്. 2010 മുതൽ 2020 വരെയുള്ള മറ്റൊരു 10 വർഷത്തെ ഡാറ്റ കാണിക്കുന്നത് വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള 1,048 മരണങ്ങളിൽ 729 എണ്ണം പാമ്പുകടിയോണെന്നാണ്.

ആവാസകേന്ദ്രങ്ങളുടെ നാശം

പാമ്പുകളെ വന്യജീവികളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, അവയുടെ ആക്രമണങ്ങൾ പലപ്പോഴും കാടിന് പുറത്താണ് സംഭവിക്കുന്നത്. ധാരാളം 'കാവുകൾ' അപ്രത്യക്ഷമായതിനാൽ പാമ്പുകൾ കൂടുതലായി ജനവാസമേഖലകളിലേക്ക് എത്തുന്നുവെന്നാണ് കേരളത്തിലെ പാമ്പുകടിയേറ്റ സംഭവങ്ങളെക്കുറിച്ച് പഠിച്ച കേരള വന ഗവേഷണ സ്ഥാപനത്തിലെ (കെഎഫ്ആർഐ) ശാസ്ത്രജ്ഞരുടെ അഭിപ്രായം. കാവുകളും സർപ്പ കാവുകളും പാമ്പുകൾക്ക് സുരക്ഷിതമായ ആവാസ കേന്ദ്രങ്ങളായിരുന്നു. കാവുകൾ നശിപ്പിക്കപ്പെട്ടതോടെ പാമ്പുകൾക്ക് പുതിയ സങ്കേതങ്ങൾ കണ്ടെത്തേണ്ടി വന്നു. അവ പലപ്പോഴും മനുഷ്യരുടെ താമസ സ്ഥലത്തേക്ക് എത്തുന്നുവെന്നും ശാസ്ത്രജ്ഞർ പറയുന്നു.

കാലാവസ്ഥ മാറ്റം

കാലാവസ്ഥ മാറ്റവും പാമ്പുകൾ കൂടുതൽ ജനവാസമേഖലയിലേക്ക് എത്താൻ ഇടയാക്കിയിട്ടുണ്ട്. രക്തത്തിന് തണുപ്പുള്ള ജീവികളായ പാമ്പുകൾ ശരീര താപനില നിയന്ത്രിക്കാൻ പരിസ്ഥിതിയെ ആശ്രയിക്കുന്നു. പാമ്പുകൾ വീടുകൾക്കുള്ളിൽ ആശ്വാസം കണ്ടെത്തുന്നതിന്റെ ഒരു കാരണം ഇതാണെന്ന് കെഎഫ്ആർഐ വിദഗ്ധർ അഭിപ്രായപ്പെടുന്നു. 2024 ൽ മാത്രം വനം വകുപ്പ് 16,453 പാമ്പുകളെ ജനവാസ മേഖലകളിൽ നിന്ന് പിടിച്ച് കാട്ടിലേക്ക് തുറന്നുവിട്ടു. മുൻകാലങ്ങളിൽ, കാവുകൾക്കുള്ളിലെ പച്ചപ്പിൽ പാമ്പുകൾ സുരക്ഷിതരായിരുന്നു. 2010 മുതൽ 2020 വരെയുള്ള കാലയളവിൽ പാമ്പുകടിയേറ്റ മരണങ്ങളുടെ ജില്ല തിരിച്ചുള്ള കണക്കുകൾ നോക്കിയാൽ, ഈ കാലയളവിൽ 729 മരണങ്ങളിൽ 192 മരണങ്ങളും സംഭവിച്ചത് പാലക്കാടാണ്. കൂടാതെ, പാമ്പുകടിയേറ്റവരിൽ പലരും തൊഴിലുറപ്പ് തൊഴിലാളികളാണ്.

പാമ്പുകടി ഭീഷണിയെ കേരളം എങ്ങനെ നേരിടും?

Advertisment

വന്യജീവി ആക്രമണങ്ങൾ തടയാനുള്ള ശ്രമങ്ങളിൽ പ്രധാനമായും കാട്ടാനകൾ, കടുവകൾ, കാട്ടുപന്നികൾ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നിരുന്നാലും, പാമ്പുകടിയേറ്റുള്ള മരണങ്ങൾ കുറയ്ക്കുന്നതിനായി സർക്കാർ ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണനിരക്ക് പൂജ്യം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി അടുത്ത സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ "സ്നേക്ക് എൻവെനോമേഷൻ സീറോ മോർട്ടാലിറ്റി കേരള" എന്ന പദ്ധതി പ്രഖ്യാപിച്ചു. കൂടാതെ, പാമ്പുകടിയേറ്റ മരണങ്ങൾക്കുള്ള നഷ്ടപരിഹാരം 2 ലക്ഷം രൂപയിൽ നിന്ന് 4 ലക്ഷം രൂപയായി കേരളം വർധിപ്പിച്ചു.

Read More

Snakes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: