/indian-express-malayalam/media/media_files/2025/09/02/governor-2025-09-02-11-38-28.jpg)
ചിത്രം: എക്സ്
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ദീപാവലി ആശംസയുമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്‍റെ പ്രതീകമാണ് ദീപാവലിയെന്ന് ഗവർണർ ആശംസ സന്ദേശത്തിൽ പറഞ്ഞു.
ഈ ഉത്സവത്തിന്‍റെ ഉണര്‍വ്വ് മനുഷ്യ ഹൃദയങ്ങളിൽ കരുണയും ഐക്യബോധവും നിറയ്ക്കട്ടെയെന്നും നമ്മുടെ സാമൂഹിക ഐക്യവും ബന്ധങ്ങളും കൂടുതൽ സുദൃഢമാകട്ടെയെന്നും, ഗവർണർ ആശംസിച്ചു. എല്ലാവർക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ദീപാവലി ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.
I convey my heartiest Deepavali greetings to the people of Kerala and Keralites all over the world. Deepavali signifies the triumph of good over evil and the festive spirit fills the people with a spirit of empathy & a greater sense of oneness that strengthens our social harmony. pic.twitter.com/Go5tfprjte
— Kerala Governor (@KeralaGovernor) October 19, 2025
Also Read: ദീപാവലി ഒരുക്കത്തിൽ നാടും നഗരവും; ചിത്രങ്ങൾ
ദീപങ്ങളുടെ ഉത്സമാണ് ദീപാവലി. ഈ വർഷം ഒക്ടോബർ 20 നാണ് ദീപാവലി. തിന്മയ്ക്കുമേൽ നന്മയുടെ ഇരുട്ടിന്മേൽ പ്രകാശത്തിന്റെയും വിജയം ആഘോഷിക്കുന്ന ദിവസമാണ് ദീപാവലി. ഈ ദിവസം ആളുകൾ ലക്ഷ്മി ദേവിയെയും ഗണപതിയെയും ആരാധിക്കുന്നു. പ്രിയപ്പെട്ടവർക്ക് ആശംസയും മധുരപലഹാരങ്ങളും ഈ ദിവസം കൈമാറുന്നു.
ഭാരതത്തിലെ ഏറ്റവും വലിയ ഉത്സവമാണ് ദീപങ്ങളുടെ നിര എന്നറിയപ്പെടുന്ന ദീപാവലി. 'തമസോ മാ ജ്യോതിർ ഗമയ' (ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക്) എന്ന സന്ദേശമുയർത്തിപ്പിടിച്ച്, തിന്മയുടെ മേൽ നന്മ നേടിയ വിജയത്തെയും അജ്ഞതയുടെ മേൽ അറിവ് നേടിയ വിജയത്തെയുമാണ് ഈ ഉത്സവം ആഘോഷിക്കുന്നത്.
Also Read: ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ദീപാവലി ആശംസകൾ കൈമാറാം
ദീപാവലിയുടെ ഐതിഹ്യം
ഒരു ദിവസം ദേവലോകത്ത് എത്തിയ നരകാസുരൻ ഇന്ദ്രന്റെ സ്ഥാനചിഹ്നങ്ങളായ വെണ്‍കൊറ്റക്കുടയും കിരീടവും ഇന്ദ്രമാതാവായ അദിതിയുടെ വൈരക്കമ്മലുകളും കൈക്കലാക്കി. ഇന്ദ്രൻ മഹാവിഷ്ണുവിനെ അഭയം പ്രാപിക്കുകയും സങ്കടം ഉണർത്തിക്കുകയും ചെയ്തു. ഭഗവാൻ നരകാസുരനെ വധിക്കുമെന്ന് ഇന്ദ്രനു വാക്കു കൊടുത്തു.
ഭഗവാൻ മഹാലക്ഷ്മിയോടൊപ്പം ഗരുഡനായി പ്രാഗ് ജ്യോതിഷത്തിലെത്തി നരകാസുരനുമായി യുദ്ധം തുടങ്ങി. അന്ന് തുലാമാസത്തിലെ കറുത്ത പക്ഷ ചതുർദശിയായിരുന്നു. അർധരാത്രി കഴിഞ്ഞതോടെ ഭഗവാ൯ നരകാസുരനെ വധിച്ചു. നരകാസുരന്റെ വധത്തിൽ സന്തോഷം കൊണ്ട ദേവന്മാര്‍ ദീപ പ്രകാശത്തോടും കരഘോഷത്തോടും മധുര ഭക്ഷണത്തോടും ദേവലോകം പ്രകാശപൂരിതമാക്കിയെന്നാണ് ഐതിഹ്യം.
Read More: ദീപാവലി: പ്രാധാന്യം, ഐതിഹ്യം, തീയതി, അറിയേണ്ടതെല്ലാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.