തിരുവന്തപുരം: സംസ്ഥാനത്തെ സർവകലാശാല നിയമനങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ മറുപടി തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയുമായി സംവാദത്തിനില്ലെന്ന് ഗവർണർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർവകലാശാല നിയമനം അടക്കമുള്ള വിഷയങ്ങളിൽ ഗവർണർ ഉന്നയിച്ച വാദങ്ങളിൽ വിശദീകരണം നൽകിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് പിറകെയായിരുന്നു ഇത്.
കണ്ണൂർ സർവകലാശാലാ വിസി നിയമനം അടക്കമുള്ള വിഷയങ്ങളിൽ അതൃപ്തി അറിയിച്ചുകൊണ്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്തെഴുതിയത് വിവാദമായിരുന്നു. ഇതിന് പിറകെയാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ഇക്കാര്യങ്ങളിൽ തന്റെ വിശദീകരണം അറിയിച്ചത്.
Read More: സര്‍വ്വകലാശാലാ നേതൃത്വത്തില്‍ കഴിവുള്ളവർ; ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി
കത്തിൽ പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് പിറകെ ഗവർണർ വ്യക്തമാക്കി. സർവകലാശാലകളിൽ രാഷ്ട്രീയ വൽക്കരണം നടക്കുന്നതായി പറഞ്ഞ ഗവർണർ തന്നെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാം എന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞിരുന്നു.
Also Read: ഗവര്‍ണറാണ് തന്നെ നിയമിച്ചതെന്ന് കണ്ണൂര്‍ സര്‍വകലാശാല വിസി; സര്‍ക്കാരിനെതിരെ പ്രതിപക്ഷം
കത്തിൽ പറഞ്ഞത് പോലെ ചാൻസലർ സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന ആവശ്യത്തിൽ തുടരുന്നതായി ഗവർണർ പറഞ്ഞു.
Also Read: ‘ചാൻസലർ പദവിയിൽ നിന്ന് എന്നെ ഒഴിവാക്കൂ;’ അതൃപ്തി അറിയിച്ച് ഗവർണറുടെ കത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.