/indian-express-malayalam/media/media_files/yUPWqY2NiGgOEIify50k.jpg)
കീം പരീക്ഷാ ഫലം റദ്ദാക്കിയ ഉത്തരവിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു
തിരുവനന്തപുരം: കീം റാങ്ക് പട്ടിക റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും. സിംഗിൾ ബെഞ്ചിന്റെ വിധിയിൽ പിഴവുണ്ടെന്നും സ്റ്റേ ചെയ്യണമെന്നുമാണ് സർക്കാരിന്റെ ആവശ്യം.
Also Read:കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി, സർക്കാരിന് തിരിച്ചടി
സിബിഎസ്ഇ, സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികളുടെ മാർക്ക് ഏകീകരണ ഫോർമുല നടപ്പാക്കിയത് അസമസ്വം ഒഴിവാക്കാനാണ് എന്നാണ് സർക്കാറിന്റെ വാദം. വിഷയം ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗവും ചർച്ച ചെയ്യും. സിംഗിൾ ബെഞ്ച് വിധിയിൽ സ്റ്റേ നേടുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
Also Read:കേരള സർവകലാശാലയിൽ കലാപം തുടരുന്നു; ജോയിന്റ് രജിസ്ട്രാറെ നീക്കി
ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുക. കോടതി കേസിന് സ്റ്റേ നൽകാതെ പിന്നീട് പരിഗണിക്കാമെന്ന് ഉത്തരവിടുകയാണെങ്കിൽ സർക്കാരിന് സിംഗിൾ ബെഞ്ച് ഉത്തരവ് അനുസരിക്കേണ്ടിവരും. സ്റ്റേ ലഭിച്ചാൽ എത്രയും പെട്ടെന്ന് പ്രവേശന നടപടികളിലേക്ക് കടക്കാനാകും സർക്കാർ ശ്രമിക്കുക. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റേറ്റ് അറ്റോർണി ജനറൽ എൻ മനോജ് കുമാറും സീനിയർ ഗവ. പ്ലീഡർ പി ജി പ്രമോദുമാണ് ഹാജരാകുന്നത്.
ഇന്നലെയാണ് കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കിയത്. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഫലമാണ് റദ്ദാക്കിയിരിക്കുന്നത്. പ്രോസ്പക്ടസ് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് നടപടി. കീം റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സിബിഎസ്ഇ വിദ്യാർഥികളുടെ മാർക്ക് ഏകീകരണത്തിൽ മാറ്റം വരുത്തിയ നടപടിയാണ് നിലവിൽ റദ്ദാക്കിയത്.
Also Read:പണിമുടക്ക്; വിവിധ ഇടങ്ങളിൽ സംഘർഷം, നിയമം കൈയ്യിലെടുത്ത് സമരാനുകൂലികൾ
പ്രവേശന നടപടികളുടെ അന്തിമഘട്ടത്തിൽ പ്രോസ്പെക്ടസിൽ മാറ്റം വരുത്തിയത് തെറ്റെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മാർക്ക് ഏകീകരണം നിയമവിരുദ്ധവും ഏകപക്ഷീയവുമെന്ന് ഹൈക്കോടതി അറിയിച്ചു. ജസ്റ്റിസ് ഡി കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്.
Read More
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; രണ്ടിടത്ത് യെല്ലോ അലർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us