/indian-express-malayalam/media/media_files/uploads/2019/10/Gopinath.jpg)
തൃശൂര്‍: സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി രാഷ്ട്രീയ ബജ്‌റംഗ് ദള്‍ നേതാവ്. തൃശൂര്‍ ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറി ഗോപിനാഥന്‍ കൊടുങ്ങല്ലൂരാണ് സംഘടനാ പ്രവര്‍ത്തനം നിര്‍ത്തുന്നതായി ഫെയ്‌സ്‌ബുക്കിലൂടെ അറിയിച്ചത്. പാസ്റ്ററെ ആക്രമിച്ചതടക്കമുള്ള കേസുകളില്‍ പൊലീസ് പിടിയിലായ നേതാവാണ് ഗോപിനാഥന്‍. വിവിധ കേസുകളിൽ 192 ദിവസം വിയ്യൂർ ജയിലിൽ കഴിഞ്ഞ തന്നെ സഹായിക്കാൻ നേതാക്കൾ ആരും എത്തിയില്ലെന്ന് അദ്ദേഹം കുറിപ്പിൽ കുറ്റപ്പെടുത്തി.
ഗോപിനാഥൻ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചത് ഇങ്ങനെ: "മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെങ്കിൽ സർക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും, അനുഭവം ഗുരു. വിശ്വസ്തതയും ആത്മാർഥതയും ഫെയ്സ്ബുക്കിൽ മാത്രം പോരാ, പ്രവൃത്തിയിലാണ് കാണിക്കേണ്ടത്. ഞാൻ പ്രവർത്തിച്ച സംഘടനയ്ക്കും അതിലെ നേതാക്കന്മാർക്കും നല്ല നമസ്കാരം. രാഷ്ട്രീയ ബജ്‌രംഗ്‌ദൾ എന്ന സംഘടനയുടെ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവർത്തനവും സ്വമേധയാ ഇവിടം കൊണ്ട് നിർത്തുന്നു. ഫെയ്സ്ബുക്കിലല്ല പ്രവർത്തകരുടെ കൂടെനിന്നാണ് പ്രവർത്തിക്കേണ്ടത്."
കഴിഞ്ഞ വര്‍ഷം മതപരിവര്‍ത്തനത്തിനെത്തിയെന്ന് പറഞ്ഞ് ക്രിസ്ത്യന്‍ പാസ്റ്റര്‍മാരെ മര്‍ദിച്ച സംഭവത്തില്‍ മുഖ്യപ്രതിയാണ് ഗോപിനാഥന്‍. മതപ്രചരണാര്‍ഥമുള്ള ലഘുലേഖകള്‍ വീടുകളില്‍ വിതരണം ചെയ്യുകയായിരുന്ന പാസ്റ്റര്‍മാരെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു ഗോപിനാഥനും സംഘവും.ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
Read Also: ജോളിയെ കൂവി വിളിച്ച് നാട്ടുകാര്‍; സയനൈഡ് തേടി പൊലീസ്
പാസ്റ്റർമാരെ തടഞ്ഞുനിർത്തി ഗോപിനാഥനും സംഘവും ഭീഷണിപ്പെടുത്തുകയായിരുന്നു. ഹിന്ദുക്കള്‍ താമസിക്കുന്നിടത്ത് നിങ്ങള്‍ വരേണ്ട കാര്യമില്ല എന്നു പറഞ്ഞ് പാസ്റ്റര്‍മാരെകൊണ്ട് തന്നെ ലഘുലേഖകള്‍ നശിപ്പിക്കുകയും ഇനി ഇങ്ങനെ ചെയ്താല്‍ മുഖമടച്ച് പൊട്ടിക്കും എന്ന് പറയുകയും ചെയ്തത് ഗോപിനാഥന്‍ ആയിരുന്നു.
Read Also: ഹിന്ദു വികാരത്തെ വ്രണപ്പെടുത്തും; കോഴിയിറച്ചിയും പാലും ഒന്നിച്ച് വില്‍ക്കരുതെന്ന് ബിജെപി
ഗോപിനാഥിന്റെ പോസ്റ്റിനു താഴെ നിരവധി കമന്റുകൾ വന്നിട്ടുണ്ട്. അതിൽ ഒരു കമന്റിന് ഗോപിനാഥ് നല്‍കിയ മറുപടി ഇങ്ങനെയാണ്: "മതം മനുഷ്യനെ മയക്കുന്ന എന്തോ എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്, സംഘടനാ പ്രവർത്തനം എന്ന് പറഞ്ഞു ലാസ്റ്റ് തീവ്രവാദത്തിൽ എത്താഞ്ഞത് ഭാഗ്യം, ഇത്രേം വരേം എത്തിക്കാൻ എല്ലാർക്കും നല്ല ഇന്ററസ്റ്റ് ആയിരുന്നു. പെട്ടപ്പോൾ പെട്ടവർ പെട്ടു, ഒരു നേതാക്കന്മാരും ഫോൺ പോലും എടുക്കാൻ പറ്റാത്തത്ര ബിസി, ഇവരെ വിശ്വസിച്ച നമ്മൾ പൊട്ടൻമാർ"
അതേസമയം, ശബരിമല പ്രക്ഷോഭത്തിനിടെ പൊലീസ് ഓടിക്കുന്ന ചിത്രം തന്റെതാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഗോപിനാഥ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.