/indian-express-malayalam/media/media_files/5dyx5BYkKEbzAVjHxLi9.jpg)
പുതുവർഷത്തിൽ സ്വർണവിലയിൽ കുതിപ്പ്
കൊച്ചി: പുതുവർഷത്തിന്റെ ആദ്യ ദിവസം സ്വർണവിലയിൽ വർധന. പവന് 320 രൂപ വർധിച്ച് സ്വർണവില 57000 വീണ്ടെടുത്തു. തിങ്കളാഴ്ചത്തെ നിരക്കായ 57,200ലേക്കാണ് സ്വർണവില തിരികെ എത്തിയത്.
ഗ്രാമിന് 40 രൂപയാണ് വർധിച്ചത്. 7150 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഡോളർ ശക്തിയാർജിക്കുന്നതും യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചതുമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്.
അതേസമയം, സ്വർണവും വലിയേറിയ രത്നങ്ങളും വ്യാപാര ആവശ്യത്തിനായി ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോകാൻ ഇന്നുമുതൽ ഇ വേ ബിൽ നിർബന്ധമാക്കി. പത്തുലക്ഷമോ അതിലേറെയോ വിലയുള്ളവയ്ക്കാണ് ഇത് ബാധകം.വിൽക്കുന്നതിനോ പ്രദർശിപ്പിക്കുന്നതിനോ കൊണ്ടുപോകുമ്പോഴും ഇത് ബാധകമാണ്. ഹാൾമാർക്ക് ചെയ്യാനോ പണിചെയ്യാനോ കൊണ്ടുപോകുമ്പോഴും ഇവേ ബിൽ നിർബന്ധമാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.