/indian-express-malayalam/media/media_files/uploads/2017/06/gold.jpg)
റെക്കോർഡ് കുതിപ്പിൽ സ്വർണവില
Gold Price in Kerala: കൊച്ചി: റെക്കോർഡ് കുതിപ്പിൽ സ്വർണവില. വെള്ളിയാഴ്ച 1480 രൂപ പവന് വർധിച്ചതോടെ സ്വർണവില സർവകാല റെക്കോർഡിലെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 69,960 രൂപയാണ്. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 75,500 രൂപയ്ക്ക് മുകളിൽ നൽകണം.
കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 4160 രൂപയാണ് പവന് ഉയർന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8745 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7200 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 105 രൂപയാണ്.
തീരൂവ യുദ്ധം കുതിപ്പിന് കളമൊരുക്കി
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻറെ തീരുവ യുദ്ധം സ്വർണ്ണവില കുതിപ്പിന് കളമൊരുക്കി. കൂടാതെ, വ്യാപാരയുദ്ധത്തോട് ഒപ്പം ചൈനയുടെ പക്കൽ ഉള്ള 760 ബില്യൺ ഡോളർ ട്രഷറി ബോണ്ടുകൾ വിറ്റഴിക്കുമെന്ന ഭീഷണി സ്വർണ്ണവില കുതിക്കുന്നതിന് കാരണമായി.
ജപ്പാൻ കഴിഞ്ഞാൽ യുഎസ് ട്രഷറി ബോണ്ടുകൾ ഏറ്റവും കൂടുതലുള്ളത് ചൈനയുടെ കൈവശമാണ്. അന്താരാഷ്ട്ര സ്വർണ്ണവില 3218 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.20 ആണ്.
Read More
- Kerala Weather: ന്യൂനമർദ്ദം; സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ
- SFI-Lawyers Clash: കോടതി വളപ്പിൽ കൂട്ടയടി; സംഘർഷം അഭിഭാഷകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ
- 'ജെഎൻയു അഫിലിയേഷൻ;' കോഴിക്കോട്ടെ ആർഎസ്എസ് ബന്ധമുള്ള ജേണലിസം കോളേജിന്റെ വാദം തള്ളി സർവകലാശാല
- സിദ്ധാർത്ഥന്റെ മരണം; പ്രതികളായ 19 വിദ്യാത്ഥികളെ പുറത്താക്കി സര്‍വകലാശാല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.