scorecardresearch

Gold Rate Today: സർവകാല റെക്കോർഡിൽ സംസ്ഥാനത്തെ സ്വർണവില

നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവിപണി പുരോഗമിക്കുന്നത്

നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവിപണി പുരോഗമിക്കുന്നത്

author-image
WebDesk
New Update
goldratekerala

Kerala Gold and Silver Rates Updates

KeralaGold and Silver Rates Updates: തിരുവനന്തപുരം: സർവകാല റെക്കോർഡിൽ സംസ്ഥാനത്തെ സ്വർണവില. പവന് 520 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 75,760 രൂപയാണ്.

Advertisment

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 65 രൂപ ഉയർന്ന് 9,470 രൂപയിലെത്തി. നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവിപണി പുരോഗമിക്കുന്നത്. രാജ്യാന്തര സ്വർണവില ഔൺസിന് 3,400 ഡോളറിൽ നിന്നും 3,423 ഡോളറിലേക്കെത്തി.

Also Read:ഓണം വെള്ളത്തിലാകുമോ...? സെപ്റ്റംബർ നാലിന് പുതിയ ന്യൂനമർദം രൂപപ്പെടും

ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 10,261 രൂപയും പവന് 821,088 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,696 രൂപയും പവന് 61,568 രൂപയുമാണ് നിരക്ക്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 129.90 രൂപയും കിലോഗ്രാമിന് 1,29,900 രൂപയുമാണ്. പവന് 73,200 രൂപ എന്ന നിരക്കിലാണ് ഓഗസ്റ്റ് മാസത്തെ സ്വർണവ്യാപാരം ആരംഭിച്ചത്.കേരളത്തിൽ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 81,000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. കുറഞ്ഞ പണിക്കൂലിയിലാണ് ഈ ആഭരണം ലഭിക്കുക. 

Advertisment

Also Read:മഴ തുടരും; ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

അതേസമയം, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി വര്‍ധിക്കും. പഴയ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് 72000 രൂപ വരെ ഒരു പവന് ലഭിച്ചേക്കും. ചിങ്ങം പിറന്നതിനാൽ വിവാഹ സീസൺ ആണ് വരാനിരിക്കുന്നത്. അതിനാൽ തന്നെ ഉയരുന്ന സ്വർണനിരക്ക് സാധാരണക്കാരിൽ ആശങ്ക ജനിപ്പിക്കുന്നുണ്ട്.

Also Read:രാഹുലിന്റെ ഫോൺ വിവരങ്ങൾ അടക്കം ക്രൈം ബ്രാഞ്ച് പരിശോധിക്കും; അന്വേഷണത്തിൽ സൈബർ വിദഗ്ധരും

വരും ദിവസങ്ങളിൽ ഗ്രാം നിരക്ക് 10000 കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകരുടെ വിലയിരുത്തൽ. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് വർദ്ധിച്ചത് 800 രൂപയാണ്. ഇന്നലെ, 14 ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില 75000 കടക്കുന്നത്. 

ഫെഡറൽ റിസർവ് ബാങ്ക് ഉടൻ പലിശനിരക്ക് കുറയ്ക്കുമെന്നതും ഡോളറിനെ തളർത്തും. ഇതും സ്വർണവിലയെ പുതിയ ഉയരത്തിലേക്ക് നയിക്കുമെന്ന് നിരീക്ഷകർ പറയുന്നു. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

Read More:കൃഷ്ണകുമാറിനെതിരെയുള്ള പീഡന പരാതി ബോംബല്ല, മറുപടി നൽകും: രാജീവ് ചന്ദ്രശേഖർ

Gold Price

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: