/indian-express-malayalam/media/media_files/2025/09/30/g-sudhakaran-2025-09-30-20-04-49.jpg)
ജി സുധാകരൻ
ആലപ്പുഴ:അനുനയ ചർച്ചയ്ക്ക് ശേഷവും ആലപ്പുഴയിലെ സിപിഐഎം നേതൃത്വത്തോടുള്ള അതൃപ്തി മാറാതെ മുതിർന്ന നേതാവ് ജി സുധാകരൻ. ഇന്ന് കുട്ടനാട്ടിൽ സംഘടിപ്പിക്കുന്ന വി എസ് അച്യുതാനന്ദൻ സ്മാരക പുരസ്‌കാര ചടങ്ങിൽ ജി സുധാകരൻ പങ്കെടുക്കില്ല. പരിപാടിയിൽ പങ്കെടുക്കുമെന്ന് ജി സുധാകരൻ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പരിപാടി അവർ നടത്തിക്കോളുമെന്നും, തന്റെ ആവശ്യമില്ലല്ലോ എന്നുമാണ് ജി സുധാകരന്റെ പ്രതികരണം.
ഏറെനാളുകൾക്ക് ശേഷമാണ് ജി സുധാകരനെ പാർട്ടി പരിപാടിയിലേക്ക് ആലപ്പുഴയിലെ നേതൃത്വം ക്ഷണിച്ചത്. പാർട്ടിയുടെ പോഷക സംഘടനയായ കെഎസ്‌കെടിയുവിന്റെ മുഖമാസിക കർഷക തൊഴിലാളിയുടെ വി എസ് അച്യുതാനന്ദൻ സ്മാരക പുരസ്‌കാര സമർപ്പണമാണ് പരിപാടി. പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബിയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
Also Read:അയ്യപ്പനെ പോലും സുരക്ഷിതമാക്കി വെയ്ക്കുന്നത് രാഷ്ട്രീയമെന്ന ഉപരിമണ്ഡലം: ജി സുധാകരൻ
നേതൃത്വവുമായി പരസ്യ പോരിലേക്ക് കടന്ന ജി സുധാകരനെ കഴിഞ്ഞ ദിവസം വീട്ടിൽ എത്തി നേതാക്കൾ അനുനയിപ്പിക്കുകയായിരുന്നു. കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാതയും ജില്ലാ സെക്രട്ടറി ആർ നാസറും നേരിട്ടെത്തിയായിരുന്നു പരിപാടിക്ക് ക്ഷണിച്ചത്. ആദ്യം പങ്കെടുക്കുമെന്ന് പറഞ്ഞ ജി സുധാകരൻ പിന്നീട് നിലപാട് മാറ്റുകയായിരുന്നു.
Also Read:തപാൽ വോട്ട് പരാമർശം; മുൻകൂർ ജാമ്യാപേക്ഷ നൽകില്ലെന്ന് ജി. സുധാകരൻ; സജി ചെറിയാന് പരോക്ഷ വിമർശനം
അതേസമയം, യുഡിഎഫ് ഘടകകക്ഷിയായ ആർഎസ്പി കൊല്ലത്ത് നടത്തുന്ന പരിപാടിയിൽ ജി.സുധാകരൻ പറഞ്ഞു. ആർഎസ്പി മുൻ ദേശീയ ജനറൽ സെക്രട്ടറി ടിജെ ചന്ദ്രചൂഡന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്‌കാരം ഇത്തവണ ജി.സുധാകരനാണ്. ഇത് സ്വീകരിക്കാനാണ് ജി സുധാകരൻ പരിപാടിയിൽ പങ്കെടുക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പടെയുള്ളവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
Also Read:പോസ്റ്റൽ വോട്ട് തിരുത്തിയെന്ന് പരാമർശം; ജി.സുധാകരനെതിരെ കേസെടുത്തു
ഏറെ നാളായി സിപിഎമ്മുമായി അകലത്തിലാണ് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ. അടുത്തിടെ ജി.സുധാകരൻ പാർട്ടിയ്ക്ക്് വിധേയപ്പെടണമെന്ന് മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുപിന്നാലെ സജി ചെറിയാൻ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി നാസർ എന്നിവർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
Read More:ഭരണത്തിലെത്തുന്നത് മുഖ്യം, യുഡിഎഫിന്റെ മുഖ്യമന്ത്രിയെ ജനങ്ങൾ തീരുമാനിക്കും: രമേശ് ചെന്നിത്തല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.