scorecardresearch

പിണറായിക്ക് അയച്ചതെന്ന വ്യാജേന അസഭ്യ കവിത പ്രചരിക്കുന്നു; സൈബർ പൊലീസ് ശ്രദ്ധിച്ചാൽ കൊള്ളാം; കുറിപ്പുമായി ജി. സുധാകരൻ

കുറച്ചു കാലമായി തന്റെ ചത്രത്തിനൊപ്പം ക്രിമിനൽ സ്വഭാവമുള്ള പല പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്ന് ജി. സുധാകരൻ

കുറച്ചു കാലമായി തന്റെ ചത്രത്തിനൊപ്പം ക്രിമിനൽ സ്വഭാവമുള്ള പല പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്ന് ജി. സുധാകരൻ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
G Sudhakaran

ഫയൽ ഫൊട്ടോ

തിരുവനന്തപുരം: തന്റെ ചിത്രം ഉൾപ്പെടുത്തിയ ക്രിമിനൽ സ്വഭാവമുള്ള പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയന് ജി. സുധാകരൻ അയച്ച കവിത വൈറലാകുന്നു എന്ന തരത്തിൽ അസഭ്യ കവിത സൈബറിടങ്ങളിൽ പ്രചരിക്കുന്നതായും സൈബർ പൊലീസ് ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൊള്ളാമെന്നും ജി. സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

Advertisment

കുറച്ചുനാളായി തന്റെ ചത്രത്തിനൊപ്പം ക്രിമിനൽ സ്വഭാവമുള്ള പല പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും. മനപ്പൂർവ്വം തന്നെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കുറിച്ചു. ഗുരുതരമായ സൈബർ കുറ്റമാണിതെന്നും വ്യാജ പ്രചരണങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ശബരിമല സ്വർണക്കൊള്ള; കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ; അമിത് ഷായ്ക്ക് കത്ത്

ജി. സുധാകരന്റെ കുറിപ്പ്

"മുന്നറിയിപ്പ്: ജാഗ്രത. 'സ. പിണറായി വിജയന് ജി സുധാകരൻ അയച്ച കവിത വൈറലാകുന്നു' എന്നു പറഞ്ഞ് ഇപ്പോൾ ഒരു അസഭ്യ കവിത താഴെയുള്ള എന്റെ പടത്തോടുകൂടി കോഴിക്കോട്ടുള്ള ഒരു സുഹൃത്ത് ശ്രീ ബാബു ചെറിയാൻ അവരുടെ ഗ്രൂപ്പിൽ വന്നതായി അയച്ചുതന്നു. കുറച്ചുനാളായി എന്റെ പടത്തോടുകൂടി ക്രിമിനൽ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ സർക്കുലേറ്റ് ചെയ്യുന്നു. ഇത് മനപ്പൂർവ്വം എന്നെ അപമാനിക്കാൻ വേണ്ടിയാണ്. സൈബർ പൊലീസ് ഇത് ശ്രദ്ധിച്ചാൽ കൊള്ളാം. ഗുരുതരമായ സൈബർ കുറ്റമാണിത്." 

Advertisment

Read More:പിഎം ശ്രീ പദ്ധതി; എൽഡിഎഫിൽ പ്രതിസന്ധി, എതിർപ്പ് ശക്തമാക്കി സിപിഐ

G Sudhakaran Cyber Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: