/indian-express-malayalam/media/media_files/2025/10/22/rajeev-chandrasekhar-2025-10-22-14-55-13.jpg)
എക്സ്‌പ്രസ് ഫൊട്ടോ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചതായി രാജീവ് ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയ്ക്കു പുറമേ ഗുരുവായൂർ ക്ഷേത്രത്തിലും കൊള്ള നടന്നിട്ടുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ഗുരുവായൂര്‍ ദേവസ്വത്തിൽ 25 കോടി കാണാനില്ലെന്ന റിപ്പോർട്ടുകൾ ഇന്ന് കേട്ടുവെന്നും വർഗിയ രാഷ്ട്രിയം കളിക്കാൻ മുഖ്യമന്ത്രിയെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ദേവസ്വം മന്ത്രി വി.എൻ വാസവൻ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ശബരിമല സ്വർണക്കടത്തിൽ ദേവസ്വം ബോർഡ് അംഗങ്ങളും ജീവനക്കാരും ആർക്കോ വേണ്ടി പ്രവർത്തിച്ചുവെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. രേഖകളിൽ നിന്നുതന്നെ അട്ടിമറി വ്യക്തമെന്നും എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് നിർണായക കണ്ടെത്തൽ.
Also Read:ദേവസ്വം നടപടികൾ സംശയാസ്പദം; ശബരിമല സ്വർണക്കൊള്ളയിൽ പുതിയഹർജി ഫയലിൽ സ്വീകരിക്കാൻ ഹൈക്കോടതി
2019ൽ സ്വർണ പാളികളും കട്ടിളയും കൈമാറാൻ തീരുമാനിച്ച ദേവസ്വം മിനിട്ടുസ് ബുക്ക് എസ്‌ഐടി പിടിച്ചെടുത്തിരുന്നു. എസ്‌ഐടി പരിശോധനയിലാണ് നിർണായക രേഖകൾ കിട്ടിയത്. രേഖകൾ കൈമാറുന്നതിൽ ബോർഡിന് വൈമുഖ്യമുണ്ടെന്നും നിരവധി തവണ ആവശ്യപ്പെടുമ്പോഴാണ് രേഖകൾ കൈമാറുന്നതെന്നും എസ്‌ഐടി വ്യക്തമാക്കുന്നു. കവർച്ച മറയ്ക്കാൻ ഇപ്പോഴത്തെ ബോർഡും ശ്രമിച്ചെന്ന നിഗമനത്തിലേക്ക് കോടതി എത്തിയതോടെ ദേവസ്വവും സർക്കാരും ഊരാക്കുടുക്കിലായി. സ്വർണം നഷ്ടപ്പെട്ടതിൻറെ ഉത്തരവാദികൾ ആരാണെന്നതിൽ അന്വേഷണം തുടരുകയാണ്.
Read More: ശബരിമല സ്വർണക്കൊള്ള: ഗൂഡാലോചന അന്വേഷിക്കണമെന്ന് ഹൈക്കോടതി; അന്വേഷണ റിപ്പോർട്ട് മുദ്രവച്ച കവറിൽ കൈമാറി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.