scorecardresearch

സഭയുടെ ഉത്തമ താൽപര്യത്തിനും സന്യാസ നിയമങ്ങൾക്കും വിരുദ്ധം; കന്യാസ്ത്രീകളുടെ സമരത്തെ തളളി കെസിബിസി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വേദനാജനകമെന്നും കെസിബിസി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വേദനാജനകമെന്നും കെസിബിസി

author-image
WebDesk
New Update
ധാർമ്മികസഹജാവബോധത്തെ മാനിക്കുന്ന രാഷ്ട്രീയത്തിലേക്ക് ഇടതുപക്ഷം മടങ്ങേണ്ടതുണ്ട്

തിരുവനന്തപുരം: കന്യസ്ത്രീയെ ബലാൽസംഗം ചെയ്തുവെന്ന കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിയ സമരത്തെ തളളിപ്പറഞ്ഞ് കേരളാ കാത്തലിക് ബിഷപ്പ്സ് കൗൺസിൽ. സമരത്തെ തള്ളിപ്പറഞ്ഞ കെസിബിസി ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത സംഭവം വേദനാജനകമാണെന്നും ഇത്തരം സംഭവങ്ങളിൽ ഖേദമുണ്ടെന്നും വ്യക്തമാക്കി.

Advertisment

നീതി തേടിയുളള കന്യാസ്ത്രീകളുടെ സമരത്തെ ഇത് രണ്ടാം തവണയാണ് കെ സി ബി സി തളളിപ്പറയുന്നത്. സെപ്തംബർ 12 ന് സമരം നടക്കുന്ന സമയത്ത് കന്യാസ്ത്രീകളുടെ സമരം അതിരുകടന്നതും അംഗീകരിക്കാനാകാത്തതും എന്നായിരുന്നു  കെ സിബിസിയുടെ വിലയിരുത്തൽ. ബിഷപ്പ് ഫ്രാങ്കോയെ പിന്തുണച്ചായിരുന്നു അന്ന് കെ സി ബി സി വാർത്താക്കുറിപ്പ് പുറത്തിറിക്കയത്.

ഏതു കാരണത്തിന്റെ പേരിലായാലും ചില വൈദികരും കന്യാസ്ത്രീകളും ചേര്‍ന്ന് കത്തോലിക്കാ സഭയെയും സഭാധികാരികളെയും കൂദാശകളെപ്പോലും അവഹേളിക്കാന്‍ സഭയുടെ ശത്രുക്കള്‍ക്ക് അവസരം ലഭിക്കും വിധം വഴിവക്കില്‍ സമരം ചെയ്ത് കത്തോലിക്കാ സഭയെ സ്‌നേഹിക്കുന്നവരെയെല്ലാം വേദനിപ്പിച്ചു. അവരുടെ നടപടി ക്രൈസ്തവമൂല്യങ്ങള്‍ക്കും കത്തോലിക്കാ സഭയുടെ ഉത്തമതാല്‍പര്യങ്ങള്‍ക്കും അവരുടെ തന്നെ സന്യാസനിയമങ്ങള്‍ക്കും വിരുദ്ധമായിരുന്നു എന്ന് സഭാംഗങ്ങളും പൊതുസമൂഹവും തിരിച്ചറിയുമെന്നു വിശ്വസിക്കുന്നുവെന്നും കെസിബിസി അഭിപ്രായപ്പെട്ടു.

Read More: അടച്ചു പൂട്ടേണ്ടി വരുമോ കേരളത്തിലെ കന്യാസ്ത്രീ മഠങ്ങൾ? ആശങ്കയിൽ കത്തോലിക്കാ സഭ

Advertisment

സന്യാസിനി ചുമതലപ്പെട്ടവർക്ക് പരാതി നൽകിയപ്പോൾ തന്നെ സഭ ന്യായമായ സമയത്തിനുളളിൽ ഉചിതമായ നടപടിയെടുത്തിട്ടുണ്ട്. പരാതിക്കാരിക്ക് സഭയിൽ നിന്നും നീതി ലഭിച്ചില്ല എന്ന ആരോപണത്തിൽ​ കഴമ്പില്ല. തെറ്റുകൾ തിരുത്തുന്നതിനും കുറവുകൾ പരിഹരിക്കുന്നതിനും കൂടുതൽ ഫലപ്രദമായ സംവിധാനങ്ങൾ സഭയ്ക്കുളളിൽ ഉണ്ടാക്കുകയും ചെയ്യുമെന്നും കെസിബിസി അറിയിച്ചു.

കോടതിയിൽ സത്യം തെളിയുമെന്നും കുറ്റാരോപിതന് തന്റെ നിരപരാധിത്വം തെളിയിക്കാൻ​ അവസരം കിട്ടുമെന്നും കുറ്റം തെളിയിക്കപ്പെട്ടാൽ നിയമം അനുശാസിക്കുന്ന ശിക്ഷ കിട്ടുമെന്നും പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തിൽ ​സമ്പൂർണ നീതി നടപ്പിലാകാൻ പ്രാർത്ഥിക്കുന്നുവെന്നും കെസിബിസി വാർത്താക്കുറിപ്പിൽ പറയുന്നു.

Read More: 'സാനിറ്ററി പാഡുകൾ പോലും നിഷേധിക്കപ്പെടുന്നു', കന്യാസ്ത്രീ മഠങ്ങളിലെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സഭയുടെ മാസിക

ആരോപണം ഉന്നയിച്ച വ്യക്തിയുടെയും ആരോപണവിധേയന്റെയും ആത്മാഭിമാനത്തെയും മനുഷ്യാന്തസ്സിനെയും അവഹേളിക്കുന്നതിൽ ബോധപൂർവം നടത്തുന്ന ശ്രമങ്ങൾ നീതിക്കും മനുഷ്യത്വത്തിനും നിരക്കുന്നതല്ല എന്ന് വിസ്മരിക്കരുത്.

Read More: കന്യാസ്ത്രീകളുടെ സമരം അതിരുകടന്നു; ഫ്രാങ്കോയെ പിന്തുണച്ച് കെസിബിസി

ഈ കേസിന്റെ മറവിൽ കത്തോലിക്കാ സഭയോട് വിരോധമോ അസൂയയോ ഉളള ചിലരും നിഗൂഢലക്ഷ്യവും നിക്ഷിപ്ത താൽപര്യമുളള ചില മാധ്യമപ്രവർത്തകരും സഭയ്ക്കുളളിലെ ചില അസംതൃപ്തരും ചേർന്ന് കത്തോലിക്കാ സഭയെ ബലഹീനമാക്കാനും സഭാപിതാക്കന്മാരെ അപകീർത്തിപ്പെടുത്താനും നടത്തുന്ന ശ്രമത്തെ വിശ്വാസികൾ തിരിച്ചറിയണെന്നും കെസിബിസി ആവശ്യപ്പെട്ടു.

സഭയിലെ അച്ചടക്കവും അധികാരികളോടുളള വിധേയത്വവും തകർത്ത്, സഭയ്ക്കുളളിലെ ഐക്യവും കെട്ടുറുപ്പും നശിപ്പിച്ച് അരാജകത്വം വളർത്താനുളള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നു.

Read More: സഭയുടെ അപചയം: പരിഹാരം വിശ്വാസിയെ പ്രതിക്കൂട്ടിൽ നിർത്തലല്ല: ഫാ. ജിജോ കുര്യൻ എഴുതുന്നു

Rape Cases Bishop

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: