scorecardresearch

ബിജെപിയിൽ വീണ്ടും രാജി; മുൻ വയനാട് ജില്ലാ അധ്യക്ഷൻ പാർട്ടിവിട്ടു

കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിൽ പ്രവർത്തിക്കുന്ന ബിജെപിക്ക് ഒരു മാറ്റവുമുണ്ടാക്കാനായില്ലെന്നും അദ്ദേഹം വിമർശിച്ചു

കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിൽ പ്രവർത്തിക്കുന്ന ബിജെപിക്ക് ഒരു മാറ്റവുമുണ്ടാക്കാനായില്ലെന്നും അദ്ദേഹം വിമർശിച്ചു

author-image
WebDesk
New Update
kp madhu

കെപി മധു

വയനാട്: സന്ദീപ് വാര്യർക്ക് പിന്നാലെ ബിജെപിയിൽ വീണ്ടും രാജി. വയനാട് മുൻ ജില്ലാ അധ്യക്ഷൻ കെപി മധുവാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്നാണ് രാജി. ബിജെപിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് മധു ആരോപിക്കുന്നു. തൃശ്ശൂരിൽ ബിജെപി ജയിച്ചത് സെലിബ്രിറ്റി സ്ഥാനാർത്ഥിയായത് കൊണ്ടാണെന്നും എല്ലാ പഞ്ചായത്തിലും സെലിബ്രിറ്റികൾക്ക് മത്സരിക്കാൻ ആവില്ലെന്നും മധു പറഞ്ഞു. 

Advertisment

കഴിഞ്ഞ അര നൂറ്റാണ്ടായി കേരളത്തിൽ പ്രവർത്തിക്കുന്ന ബിജെപിക്ക് ഒരു മാറ്റവുമുണ്ടാക്കാനായില്ലെന്നും അദ്ദേഹം വിമർശിച്ചു. വയനാട്ടിൽ വന്യജീവി ആക്രമണ സമരത്തിനിടെ ക്രിസ്ത്യൻ പുരോഹിതർക്കെതിരെ നടത്തിയ പരാമർശത്തെ തുടർന്നാണ് മധുവിനെ ജില്ലാ പ്രസിഡൻറ് സ്ഥാനത്തു നിന്ന് ബിജെപി മാറ്റിയത്.

അതേസമയം ഉപതിരഞ്ഞെടുപ്പിലെ പരാജയ കാരണം പഠിക്കാൻ ബിജെപി. ഉപതിരഞ്ഞെടുപ്പുകൾ നടന്ന പാലക്കാട്, തൃശൂർ, വയനാട് ജില്ലാ പ്രസിഡന്റ്മാർ പരാജയ കാരണവും മണ്ഡലങ്ങളിലെ സാഹചര്യവും പഠിച്ച് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ നിർദ്ദേശം നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത മാസം ഏഴ്, എട്ട് തീയതികളിൽ ചേരുന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് പരാജയം വിശദമായി ചർച്ച ചെയ്യും. 

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ റിപ്പോർട്ട് കിട്ടിയതിന് ശേഷം മതിയെന്നും ഇന്നത്തെ ബിജെപി നേതൃയോഗത്തിൽ കെ സുരേന്ദ്രൻ നിലപാടെടുത്തു. ഡിസംബർ ഏഴ്, എട്ട് തീയതികളിൽ ചേരുന്ന യോഗത്തിൽ കേന്ദ്ര പ്രഭാരി പ്രകാശ് ജാവദേക്കറും പങ്കെടുക്കും.

Advertisment

Read More

Bjp Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: