scorecardresearch

ഉപതിരഞ്ഞെടുപ്പ് പരാജയം പഠിക്കാൻ ബിജെപി; ജില്ലാ അധ്യക്ഷൻമാർ റിപ്പോർട്ട് നൽകണം

റിപ്പോർട്ട് ലഭിച്ചതിന് ശേഷം തിരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച് ചർച്ച ചെയ്താൽ മതിയെന്നും സുരേന്ദ്രൻ നിർദേശം നൽകി

റിപ്പോർട്ട് ലഭിച്ചതിന് ശേഷം തിരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച് ചർച്ച ചെയ്താൽ മതിയെന്നും സുരേന്ദ്രൻ നിർദേശം നൽകി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
K Surendran

കെ സുരേന്ദ്രൻ

കൊച്ചി: ഉപതിരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച് ബിജെപി വിശദമായി പഠിക്കും. ഇതിനുമുന്നോടിയായി തൃശൂർ, പാലക്കാട്, വയനാട് ജില്ലാ അധ്യക്ഷൻമാരോട് റിപ്പോർട്ട് നൽകാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ചതിന് ശേഷം തിരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച് ചർച്ച ചെയ്താൽ മതിയെന്നും സുരേന്ദ്രൻ നിർദേശം നൽകി. 

Advertisment

അതേസമയം,  ബിജെപി നേതൃത്വ പദവിയിൽ നിന്ന് കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ രാജി വെക്കുന്നുവെന്ന വാർത്തകൾ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കർ തള്ളി. സുരേന്ദ്രന്റെ രാജിക്കായുള്ള മുറവിളിക്കിടെയാണ് കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ സുരേന്ദ്രൻ മാറില്ലെന്ന് വ്യക്തമാക്കുന്നത്.

ബിജെപി ഭാരവാഹികൾ രാജിവെക്കുമെന്ന് പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്ന് ജാവഡേക്കർ എക്സ് അക്കൗണ്ടിലൂടെ പ്രതികരിച്ചു. അങ്ങനെയെങ്കിൽ തിരഞ്ഞെടുപ്പ് തോൽവികളുടെ പേരിൽ പിണറായി വിജയനും രാജിവയ്ക്കേണ്ടേ എന്ന് ജാവഡേക്കർ ചോദിച്ചു. രാജിവെക്കുന്ന കാര്യത്തിൽ കേന്ദ്രനേതൃത്വമാണ് തീരുമാനിക്കേണ്ടത് എന്നു പറഞ്ഞാണ് നിലവിലെ വിഷയങ്ങളെ സുരേന്ദ്രൻ പ്രതിരോധിക്കുന്നത്.

എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് നേതൃമാറ്റം ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തെ സമീപിക്കാൻ ഒരുങ്ങുകയാണ് കൃഷ്ണദാസ് പക്ഷം. വി മുരളീധരന്റെ പിന്തുണയും കൃഷ്ണദാസ് പക്ഷത്തിനുണ്ട്. പാർട്ടിക്കുള്ളിലെ ചേരിപ്പോരിനിടയിൽ വി മുരളീധരനുമായുള്ള അകൽച്ച സൂചിപ്പിച്ചായിരുന്നു സുരേന്ദ്രന്റെ ഇന്നത്തെ പ്രതികരണം.

Advertisment

വി. മുരളീധരൻ പ്രസിഡന്റ് ആയിരിക്കെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ തോൽവിയിൽ ആരും അധ്യക്ഷനായിരുന്ന മുരളീധരന്റെ രാജിയാവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു സുരേന്ദ്രന്റെ പരാമർശം. സുരേന്ദ്രന് പകരം മുരളീധരനെ അധ്യക്ഷനാക്കാനുള്ള നീക്കങ്ങൾക്ക് തടയിടുന്നതും മുന്നിൽ കണ്ടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

Read More

Bjp K Surendran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: