scorecardresearch

കേരളത്തിൽ കൊറോണ; വുഹാനിൽ നിന്നെത്തിയ വിദ്യാർഥിനി തൃശൂരിൽ ചികിത്സയിൽ

വിദ്യാർഥിനി തൃശൂരിലെ ജനറൽ​ ആശുപത്രിയിലെ ഐസലേഷൻ വാർഡിലാണുള്ളത്

വിദ്യാർഥിനി തൃശൂരിലെ ജനറൽ​ ആശുപത്രിയിലെ ഐസലേഷൻ വാർഡിലാണുള്ളത്

author-image
WebDesk
New Update
കൊറോണ വെെറസ്: തൃശൂരിൽ രോഗലക്ഷണങ്ങളോടെ പത്ത് പേർ നിരീക്ഷണത്തിൽ

തിരുവനന്തപുരം: ചൈനയിലെ വുഹാനിൽ നിന്നെത്തിയ മലയാളി വിദ്യാർഥിനിക്ക് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരണം. വുഹാൻ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന വിദ്യാർഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തൃശൂർ ജനറൽ ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനിയുടെ നില ഗുരുതരമല്ലെന്നും സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.

Advertisment

publive-image തൃശൂർ ജില്ലാ ആശുപത്രി, ഫൊട്ടോ ജിതിൻ ജോസ് മാടാനി

Read More: കൊറോണ: യുഎഇയില്‍ മാസ്‌ക് വില്‍പ്പന സജീവം; വില കൂട്ടുന്നതിനെതിരെ അധികൃതര്‍

കേരളത്തിൽ നിന്ന് 20 പേരുടെ സാമ്പിളുകളാണ് അയച്ചിരുന്നത്. ഇതിൽ 10 പേരുടെ സാമ്പിളുകൾ നെഗറ്റീവ് ആണ്.  വിദ്യാർഥിനിയുടെ നില ഗുരുതമരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ശൈലജ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രോഗിയുടെ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ചാണിത്.

Also Read: എന്താണ് കൊറോണ വൈറസ്? പ്രതിരോധം എങ്ങനെ? അറിയേണ്ടതെല്ലാം

കേരളത്തിലെ കൊറോണ ബാധ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് സ്ഥിരീകരിച്ചത്.  ഇതിനു പിന്നാലെ മന്ത്രി കെ.കെ ശൈലജ തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതിനുപിന്നാലെയാണു വിദ്യാർഥിനി ചികിത്സയിലുള്ള കാര്യം മന്ത്രി വ്യക്തമാക്കിയത്.

Advertisment

വൈറസ് ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. വൈറസിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സജ്ജമാണ്. ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് മുമ്പെ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്ഥീകരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. അതിനിടെ, ഡൽഹിയിൽ ഐസൊലേഷനിൽ നിരീക്ഷണത്തിലായിരുന്ന മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവണെന്നു സ്ഥിരീകരിച്ചു.

Read Also: കൊറോണ വൈറസ്; സുരക്ഷിതരായിരിക്കാൻ ചില വഴികൾ ഇതാ

കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 170 ആയി. പുതിയതായി ആയിരത്തിലധികം ആളുകളിൽ കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. കൊറോണ വൈറസ് ബാധ തടയാൻ ലോകരാജ്യങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൈനയ്ക്ക് പുറമേ 18 രാജ്യങ്ങളിൽ കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നിർദേശം.

മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍നിന്നും മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്ന് പോകുമെങ്കിലും കടുത്ത് കഴിഞ്ഞാല്‍ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

Corona Virus

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: