/indian-express-malayalam/media/media_files/uploads/2018/11/fire1.jpg)
കൊല്ലം: ഓച്ചിറയ്ക്കടുത്ത് കയർ ഫാക്ടറിയിൽ വൻ തീപിടിത്തം. ഓച്ചിറ നിവാസ് എന്ന കയർ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിയും ഫാക്ടറി വളപ്പിൽ ലോഡ് കയറ്റിയിട്ടിരുന്ന വാഹനവും പൂർണ്ണമായും കത്തിനശിച്ചു. അപകട കാരണം വ്യക്തമല്ല.
Also Read: വീണ്ടും നിയന്ത്രണങ്ങൾ, കാൽലക്ഷത്തോളം പൊലീസിനെ വിന്യസിക്കും; ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി
ഇന്നലെ അർധ രാത്രിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആളപായമില്ല. കായംകുളം, ഓച്ചിറ നിലയങ്ങളിലെ അഗ്നിശമന സേനയും നാട്ടുകാരും പൊലീസുമെത്തിയാണ് തീ അണച്ചത്.
Also Read: ജോബിയുടെ വിരലടയാളം കുടുക്കുമെന്ന് ഭയം; സുഹൃത്തിനെ കൊന്നത് തെളിവ് ലഭിക്കാതിരിക്കാൻ
അൻപത് ലക്ഷത്തിലധികം രൂപയുടെ നാശ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. രാത്രി പതിനൊന്നു മണിയോടെയാണ് തീ ശ്രദ്ധയിൽപ്പെട്ടത്. പുലർച്ചെ നാലര മണിയോടെയാണ് തീ അണയ്ക്കാൻ സാധിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us