scorecardresearch

സാമ്പത്തിക ക്രമക്കേട്; തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ദേവസ്വം ബോർഡിന് കീഴിലുള്ള 150-ഓളം ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വരവ്-ചെലവ് കണക്കുകൾ സുതാര്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈക്കോടതിയുടെ വിമർശനം

ദേവസ്വം ബോർഡിന് കീഴിലുള്ള 150-ഓളം ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വരവ്-ചെലവ് കണക്കുകൾ സുതാര്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈക്കോടതിയുടെ വിമർശനം

author-image
WebDesk
New Update
High Court , Kerala High Court

തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി:സാമ്പത്തിക ക്രയവിക്രയങ്ങളിൽ വീഴ്ച വരുത്തിയതിയതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വരവ്-ചെലവ് കണക്കുകൾ കൃത്യമായി സൂക്ഷിക്കുന്നതിൽ ദേവസ്വം ബോർഡ് പരാജയപ്പെട്ടെന്നും ഏഴ് ലക്ഷം രൂപയുടെ വൗച്ചറുകൾ ഇതുവരെ കണ്ടെത്താനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അക്കൗണ്ടുകൾ ഉടൻ ഡിജിറ്റൈസ് ചെയ്യണമെന്നും കോടതി നിർദേശിച്ചു.

Advertisment

Also Read:യുഡിഎഫ് അധികാരത്തിലെത്തിയാൽ ശബരിമല കേസുകൾ എല്ലാം പിൻവലിക്കും വി.ഡി. സതീശൻ

ദേവസ്വം ബോർഡിന് കീഴിലുള്ള 150-ഓളം ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വരവ്-ചെലവ് കണക്കുകൾ സുതാര്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈക്കോടതിയുടെ വിമർശനം. ഇത് ഭരണപരമായ ഗുരുതരമായ വീഴ്ചയാണെന്ന് കോടതി വിലയിരുത്തി.

ആധുനിക കാലത്തും കടലാസ് രജിസ്റ്ററുകൾ ഉപയോഗിക്കുന്ന ദേവസ്വം ബോർഡിൻറെ രീതിയെ ഹൈക്കോടതി കുറ്റപ്പെടുത്തി. കയ്യെഴുത്ത് രേഖകളെ ആശ്രയിക്കുന്നത് ക്ഷേത്രഫണ്ടുകൾ ദുരുപയോഗം ചെയ്യാൻ അവസരമൊരുക്കുന്നുവെന്നും കോടതി വിമർശിച്ചു.

Advertisment

Also Read:ശബരിമല നട തുറന്നു; ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണംപൂശിയ പാളികൾ ഘടിപ്പിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ അക്കൗണ്ടുകൾ ഉടൻ ഡിജിറ്റൈസ് ചെയ്യാൻ ഹൈക്കോടതി നിർദേശം നൽകി. അക്കൗണ്ടിങ് സമ്പ്രദായങ്ങൾ ആധുനികവൽക്കരിക്കുന്നതിനുള്ള വിശദമായ കർമ്മപദ്ധതി സമർപ്പിക്കാൻ സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്.സംസ്ഥാന ഓഡിറ്റ് ഡയറക്ടറും കമ്പ്യൂട്ടറൈസേഷൻ ചുമതലയുള്ള ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറും ഒക്ടോബർ 30-ന് നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി നിർദേശിച്ചു.

Also Read:ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ രണ്ടാഴ്ച കസ്റ്റഡിയിൽ വിട്ടു, തെളിവെടുപ്പ് ഉടൻ

2014-15 സാമ്പത്തിക വർഷത്തെ കണക്കുകൾ 10 വർഷത്തിന് ശേഷവും ക്രമീകരിക്കാൻ ബോർഡിന് സാധിച്ചിട്ടില്ല. കണക്കുകളിൽ പലതും ശരിയായ രേഖകളില്ലാതെയാണ് അംഗീകരിച്ചതെന്നും ഏഴ് ലക്ഷം രൂപയുടെ വൗച്ചറുകൾ കണ്ടെത്താനായില്ലെന്നും ഹൈക്കോടതി വിമർശനമുയർത്തി. ക്ഷേത്രങ്ങളിലടക്കം ചെലവഴിച്ച പല പണത്തിനും വൗച്ചറുകളില്ലെന്ന റിപ്പോർട്ടാണ് ഹൈക്കോടതിക്ക് മുന്നിലെത്തിയത്. മുൻ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ബി. പത്മനാഭനുണ്ണിയുടെ വിരമിക്കൽ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട ഹർജിയിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി ദേവസ്വം ബെഞ്ചിൻറെ രൂക്ഷ വിമർശനമുണ്ടായത്.

Read More:അതിശക്തമായ മഴ; മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലുള്ളവർ മാറാൻ നിർദേശം; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: