scorecardresearch

പെട്രോൾ പമ്പുകളുടെ പ്രവർത്തന സമയത്ത് ശൗചാലയം ഉപയോഗിക്കാനുള്ള സൗകര്യം നൽകണം: ഹൈക്കോടതി

24 മണിക്കൂറും പ്രവർത്തിക്കാത്ത പമ്പുകൾ പ്രവൃത്തി സമയങ്ങളിലെല്ലാം ശൗചാലയസൗകര്യം നൽകണം എന്നും കോടതി അറിയിച്ചു

24 മണിക്കൂറും പ്രവർത്തിക്കാത്ത പമ്പുകൾ പ്രവൃത്തി സമയങ്ങളിലെല്ലാം ശൗചാലയസൗകര്യം നൽകണം എന്നും കോടതി അറിയിച്ചു

author-image
WebDesk
New Update
High Court , Kerala High Court

കേരള ഹൈക്കോടതി

കൊച്ചി: പെട്രോൾ പമ്പുകളിലെ ശൗചാലയം ഉപയോഗം സംബന്ധിച്ച ഉത്തരവ് വീണ്ടും പുതുക്കി കേരള ഹൈക്കോടതി. ദേശീയ പാതയ്ക്ക് സമീപത്തെ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പമ്പിന്റെ പ്രവർത്തന സമയങ്ങളിൽ മുഴുവൻ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കണം എന്ന് കോടതി വ്യക്തമാക്കി. പെട്രോൾ പമ്പ് ഉടമകൾ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് അമിത് റവാൾ, ജ. പി വി ബാലകൃഷ്ണൻ എന്നിവടങ്ങുന്ന ബെഞ്ചിന്റെ വിധി.

Advertisment

Also Read:ആഗോള അയ്യപ്പ സംഗമത്തിന് ബദലായി വിശ്വാസ സംഗവുമായി സംഘപരിവാർ സംഘടനകൾ

24 മണിക്കൂറും പ്രവർത്തിക്കാത്ത പമ്പുകൾ പ്രവൃത്തി സമയങ്ങളിലെല്ലാം ശൗചാലയസൗകര്യം നൽകണം എന്നും കോടതി അറിയിച്ചു. പൊതുജനങ്ങൾക്ക് ഏത് സമയത്തും ഉപയോഗിക്കാൻ കഴിയും വിധത്തിൽ ശൗചായ മുറികൾ സജ്ജമാക്കണം എന്ന നിലയിലുള്ള സിംഗിൾ ബെഞ്ച് വിധിയാണ് പുതുക്കിയത്. 

സംസ്ഥാനത്തെ ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ദിവസം മുഴുവൻ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഉപഭോക്താവ്, ജീവനക്കാർ, ട്രാൻസിറ്റ് യാത്രക്കാർ എന്നിവർക്ക് ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉപയോഗിക്കാൻ അവസരം ലഭിക്കണം. റീട്ടെയിൽ ഔട്ട്‌ലെറ്റുകളുടെ പ്രവൃത്തി സമയങ്ങളിൽ ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുകയും, ജലലഭ്യത, ടോയ്‌ലറ്റ് സൗകര്യങ്ങൾ എന്നിവ സൂചിപ്പിക്കുന്ന സൂചന ബോർഡ് പമ്പുകളിൽ പ്രദർശിപ്പിക്കണം.

Advertisment

Also Read:കവർപേജിൽ പുകവലിക്കുന്ന ചിത്രം; അരുന്ധതി റോയിയുടെ പുതിയ പുസ്തകം നിയമക്കുരുക്കിൽ

ദേശീയ പാതയ്ക്ക് പുറത്തുള്ള പമ്പുകളിൽ ഉപഭോക്താക്കൾ, ദീർഘദൂര യാത്രക്കാർ എന്നിവർക്ക് മാത്രം 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോയ്‌ലറ്റ് സൗകര്യങ്ങൾ ലഭ്യമാക്കണം. ഇതേ സൗകര്യങ്ങൾ പൊതുജനങ്ങളുടെ ആവശ്യത്തിനായി നൽകുന്നതിൽ അധികാരികളുടെ വിവേചനാധികാരം ഉപയോഗിക്കുന്നതിന് അനുവദിക്കണം എന്നും കോടതി വ്യക്തമാക്കുന്നു.

Also Read:പാലക്കാട് കല്ലുവെട്ടു കുഴിയില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവ് കസ്റ്റഡിയില്‍

പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും വിധം അനുവദിക്കണം എന്ന നിർദേശങ്ങൾക്ക് എതിരെ പെട്രോളിയം ട്രേഡേഴ്‌സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി നൽകിയ ഹർജി പരിഗണിച്ചാണ് കോടതി നടപടി. കേസ് പരിഗണിച്ച സിംഗിൾ ബെഞ്ച് സ്വകാര്യ പെട്രോളിയം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലെ ടോയ്‌ലറ്റുകൾ പൊതു ടോയ്‌ലറ്റുകളാക്കി മാറ്റരുതെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Read More:ഒരു നല്ല വാക്കെങ്കിലും പറയാമായിരുന്നു; സുരേഷ് ഗോപിയുടെ മറുപടി വേദനിപ്പിച്ചെന്ന് ആനന്ദവല്ലി

Kerala High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: