/indian-express-malayalam/media/media_files/uploads/2023/04/shivankutty.jpg)
വി ശിവൻകുട്ടി
കോഴിക്കോട്: ഉരുൾ പൊട്ടലിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലക്കായി പ്രത്യേക വിദ്യാഭ്യാസ അദാലത്ത് നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി.ഉത്തരമേഖല വിദ്യാഭ്യാസ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി.'ഇടതുസർക്കാർ അധികാരത്തിലേറിയശേഷം ഭിന്നശേഷി വിഭാഗത്തിലെ 1204 പേർക്ക് സ്‌കൂളുകളിൽ നിയമനം നൽകി. വിദ്യാഭ്യാസ വകുപ്പിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകൾക്ക് അടിയന്തിര തീരുമാനം ഉണ്ടാകണമെന്ന ദൃഢനിശ്ചയത്തിന്റെ പുറത്താണ് സംസ്ഥാനത്തെ മൂന്നു മേഖലകളായി തിരിച്ച് ഫയൽ അദാലത്ത് നടത്തുന്നത്. എറണാകുളത്ത് നടന്ന അദാലത്തിൽ 1084 ഫയലുകളും കൊല്ലത്ത് നടത്തിയ അദാലത്തിൽ 692 ഫയലുകളും തീർപ്പാക്കി. നിയമന അംഗീകാരങ്ങളും ഓഡിറ്റ് സംബന്ധിയായ കാര്യങ്ങൾക്കും മുൻഗണന നൽകിയാണ് അദാലത്ത് തീർപ്പാക്കുന്നത്' മന്ത്രി വ്യക്തമാക്കി.
കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസുകളിൽ 2023 ഡിസംബർ 31 വരെ കെട്ടികിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിനാണ് ഉത്തരമേഖല ഫയൽ അദാലത്ത് നടത്തിയത്. കോഴിക്കോട് നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലായിരുന്നു അദാലത്ത്. വയനാടിനായി പ്രത്യേക ഹെൽപ്പ് അദാലത്തിൽ ഉണ്ടായിരുന്നെങ്കിലും ഉരുൾപൊട്ടലിനെ തുടർന്ന് പലർക്കും എത്താൻ കഴിഞ്ഞിരുന്നില്ല.ഇതേ തുടർന്നാണ് ജില്ലയ്ക്കായി പ്രത്യേക അദാലത്ത് നടത്തുന്നത്.
പരിപാടിയിൽ വെച്ച് പത്തോളം അധ്യാപകർക്ക് പൊതുവിദ്യാഭ്യാസ മന്ത്രി നിയമന ഉത്തരവ് നേരിൽ കൈമാറി.ഉത്തരമേഖലാ അദാലത്തിൽ 1780 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.പരിപാടിയിൽ വെച്ച് പ്രൈവറ്റ് ഏജന്റ്‌സ് സ്‌കൂൾ മാനേജ്‌മെൻറ് അസോസിയേഷൻ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.
Read Moreപുതുനൂറ്റാണ്ടിലൂടെ പുതുവർഷത്തിലേക്ക്
- ഹേമ കമ്മിഷൻ റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല
- പണം തട്ടിയെന്ന് പരാതി; മേജർ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
- അപേക്ഷകൾ പരിഗണിക്കുന്നതിൽ കാലതാമസം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി
- വിലങ്ങാട് ഉരുൾപൊട്ടൽ; കെഎസ്ഇബിക്ക് 7.87 കോടി രൂപയുടെ നഷ്ടം
- വയനാട് ദുരന്തം: ഇനി കണ്ടെത്താനുള്ളത് 118 പേരെ, ഒഴുകിവന്ന മണ്ണിനടിയിലും പാറയുടെ അരികുകളിലും പരിശോധന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us