scorecardresearch

മാസപ്പടി കേസ്: വിപുലമായ അന്വേഷണത്തിന് ഇ ഡി

കേസിൽ വീണാ വിജയനെ ചോദ്യം ചെയ്യാൻ ഇ ഡി തീരുമാനിച്ചിരുന്നു. എസ്എഫ്ഐഒ രേഖകൾ പരിശോധിച്ച ശേഷം ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് നൽകും

കേസിൽ വീണാ വിജയനെ ചോദ്യം ചെയ്യാൻ ഇ ഡി തീരുമാനിച്ചിരുന്നു. എസ്എഫ്ഐഒ രേഖകൾ പരിശോധിച്ച ശേഷം ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് നൽകും

author-image
WebDesk
New Update
Veena Vijayan, Pinarayi Vijayan, masappadi Case

മാസപ്പടി കേസ്: വിപുലമായ അന്വേഷണത്തിന് ഇ ഡി

കൊച്ചി: മാസപ്പടി കേസിൽ വിപുലമായ അന്വേഷണത്തിന് ഇ ഡി വീണാ വിജയന് പുറമെ കേസിൽ ആരോപണവിധേയരായ രാഷ്ട്രീയ നേതാക്കളുടെ ഇടപാടുകളും പരിശോധിക്കും. ഇ ഡി കൊച്ചി ഓഫീസിനാണ് അന്വേഷണ ചുമതല. യൂണിറ്റ് നാല് ആണ് കേസ് അന്വേഷിക്കുക. ഡെപ്യൂട്ടി ഡയറക്ടർ സിനി ഐആർഎസ് നേതൃത്വം നൽകും.

Advertisment

സിഎംആർഎൽ മാസപ്പടി ഡയറിയിൽ പേര് പരാമർശിക്കപ്പെട്ടവരുടെ ഇടപാടുകളാകും പരിശോധിക്കുക. എസ്എഫ്ഐഒയിൽ നിന്ന് കുറ്റപത്രത്തിന്റെ പകർപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ചാലുടൻ തുടർ നടപടികളിലേക്ക് പോകും. സമൻസ് അയച്ച് ഓരോരുത്തരെയായി വിളിപ്പിക്കാനാണ് തീരുമാനം.

നേരത്തെ, കേസിൽ വീണാ വിജയനെ ചോദ്യം ചെയ്യാൻ ഇ ഡി തീരുമാനിച്ചിരുന്നു. എസ്എഫ്ഐഒ രേഖകൾ പരിശോധിച്ച ശേഷം ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് നൽകും. 2024 മാർച്ചിൽ മാസപ്പടി കേസിൽ ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കഴിഞ്ഞവർഷം മാർച്ചിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇഡി നടപടികൾ പുനരാരംഭിക്കുന്നത്.

എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ച പശ്ചാത്തലത്തിൽ അവരോട് രേഖകൾ ആവശ്യപ്പെട്ട് ഇഡി കത്ത് നൽകിയിരുന്നു. ഇതു പരിശോധിച്ച ശേഷം ചോദ്യം ചെയ്യുന്നതിനായി വീണാ വിജയൻ അടക്കമുള്ളവർക്ക് നോട്ടീസ് അയക്കാൻ ഇഡി തീരുമാനിച്ചിട്ടുണ്ട്.

Advertisment

അതേസമയം, മാസപ്പടിക്കേസിലെ എസ്എഫ്ഐഒ തുടർനടപടികൾക്ക് സ്റ്റേയില്ലെന്ന് ഡൽഹി ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് കഴിഞ്ഞാൽ എങ്ങനെ റദ്ദാക്കാൻ കഴിയുമെന്ന് ഡൽഹി ഹൈക്കോടതി ചോദിച്ചു. നേരത്തേ കേസ് പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് സിഎംആർഎലിന്റെ ഹർജികൾ മാറ്റിയിട്ടുണ്ട്. ഈമാസം ഇരുപത്തി ഒന്നിന് പുതിയ ബെഞ്ച് വാദം കേൾക്കും. അന്വേഷണ റിപ്പോർട്ടിൽ ശശിധരൻ കർത്തയാണ് ഒന്നാംപ്രതി. മുഖ്യമന്ത്രിയുടെ മകൾ വീണ പതിനൊന്നാം പ്രതിയാണ്.

Read More

ED Veena vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: