scorecardresearch

'തിരഞ്ഞെടുപ്പ് ഫണ്ടിനായി വരെ അക്കൗണ്ടുകളുണ്ടാക്കി'; കരുവന്നൂരിൽ നിർണ്ണായക വെളിപ്പെടുത്തലുകളുമായി ഇ ഡി

കരുവന്നൂർ ബാങ്കിലെ ക്രമക്കേടുകൾക്ക് പിന്നിൽ ഉന്നതതല സിപിഎം നേതാക്കളുടെ പങ്കുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഇ ഡി പുറത്തുവിട്ടിരിക്കുന്നത്

കരുവന്നൂർ ബാങ്കിലെ ക്രമക്കേടുകൾക്ക് പിന്നിൽ ഉന്നതതല സിപിഎം നേതാക്കളുടെ പങ്കുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഇ ഡി പുറത്തുവിട്ടിരിക്കുന്നത്

author-image
WebDesk
New Update
Karivannur

പ്രതീകാത്മക ചിത്രം

കൊച്ചി: കരുന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നിർണ്ണായക വെളിപ്പെടുത്തലുകളുമായി ഇ ഡി. കരുവന്നൂർ ബാങ്കിലെ ക്രമക്കേടുകൾക്ക് പിന്നിൽ ഉന്നതതല സിപിഎം നേതാക്കളുടെ പങ്കുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഇ ഡി പുറത്തുവിട്ടിരിക്കുന്നത്. സംസ്ഥാനത്തെ വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന് കരുവന്നൂർ കേസിലെ ഗൂഡാലോചനയിൽ പങ്കുണ്ടെന്നും ഇ ഡി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങളിൽ പറയുന്നു.

Advertisment

കരുവന്നൂർ ബാങ്കിലെ മുൻ സെക്രട്ടറിയായ ടി ആർ സുനിൽകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ഇ ഡി വെളിപ്പെടുത്തൽ. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് ഇപ്പോഴത്തെ മന്ത്രി പി രാജീവ് അനധികൃത അക്കൗണ്ടുകൾക്കായി സമ്മർദ്ദം ചെലുത്തിയെന്നാണ് സുനിൽകുമാർ മൊഴി നൽകിയിരിക്കുന്നത്. ഒപ്പം മുൻ മന്ത്രിമാരും മുതിർന്ന സിപിഎം നേതാക്കളുമായ എ സി മൊയ്തീൻ, പാലൊളി മുഹമ്മദ് കുട്ടി എന്നിവരും തട്ടിപ്പ് നടത്താൻ പ്രേരണ നൽകിയെന്നും സുനിൽകുമാർ മൊഴി നൽകിയിട്ടുണ്ട്. നിലവിൽ കേസിലെ മാപ്പ് സാക്ഷിയാണ് ഇയാൾ.

ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ വളരെ രൂക്ഷമായ വെളിപ്പെടുത്തലുകളാണ് ഇ ഡി നടത്തിയിരിക്കുന്നത്. സിപിഎമ്മിന് അനധികൃത സ്വത്തുക്കളുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ വെളിപ്പെടുത്താതെയുള്ളവയാണ് ഇവയെന്നും വെളിപ്പെടുത്തലുകളിൽ ഇ ഡി ആരോപിക്കുന്നു. വീണാ വിജയന്റെ എക്സാലോജിക്ക് കമ്പനിയുമായി ബന്ധപ്പെട്ടും കഴിഞ്ഞ ദിവസം കേന്ദ്ര ഏജൻസികൾ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ കരുവന്നൂരിലെ ഈ വെളിപ്പെടുത്തലും സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഏറെ നിർണ്ണായകമാണ്. 

Read More

Advertisment
Cpm ED

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: