scorecardresearch

ഗുണ്ടാ നേതാവിന്റെ വിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്‌പിക്ക് സസ്പെൻഷൻ

ഡിവൈഎസ്‌പി എം.ജി സാബുവിനെയാണ് ഗുരുതര അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി സസ്പെൻഡ് ചെയ്തത്

ഡിവൈഎസ്‌പി എം.ജി സാബുവിനെയാണ് ഗുരുതര അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി സസ്പെൻഡ് ചെയ്തത്

author-image
WebDesk
New Update
DySP | SB Sabu | Suspended

ചിത്രം: സ്ക്രീൻഗ്രാബ്

കൊച്ചി: ഗുണ്ടാ നേതാവിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ആലപ്പുഴ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്‌പി എം.ജി സാബുവിനെയാണ് സസ്പെൻഡ് ചെയ്തത്. ഗുരുതര അച്ചടക്കലംഘനമാണ് നടന്നതെന്ന, ആലുവ ഡിവൈഎസ്‌പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. സാബുവിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

Advertisment

ഡിവൈഎസ്‌പിക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മറ്റു രണ്ടു പൊലീസ് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഈ മാസം 31ന്  വിരമിക്കാനിരിക്കെയാണ് ഡിവൈഎസ്‌പിക്കെതിരെ നടപടിയുണ്ടാകുന്നത്. ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ നടന്ന വിരുന്നിലാണ് പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തത്.

അങ്കമാലി പുളിയാനത്ത് 26ന് വൈകിട്ടായിരുന്നു പൊലീസ് ഉദ്യോ​ഗസ്ഥർ പരിശോധനക്ക് എത്തിയത്. പരിശോധനക്കെത്തിയ അങ്കമാലി എസ്ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചു. 'ഓപ്പറേഷന്‍ ആഗ്' എന്ന് പേരിട്ട് നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് ഉടനീളമുള്ള ഗുണ്ടാലിസ്റ്റില്‍ പെട്ടവരുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായിട്ടാണ് തമ്മനം ഫൈസലിന്‍റെ വീട്ടിലും പൊലീസ് പരിശോധനക്കെത്തിയത്.

തമ്മനം ഫൈസൽ നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയായ ആളാണ്. നാട്ടില്‍ അടുത്തിടെ ഉണ്ടായ ഗുണ്ടാ ആക്രമണങ്ങളില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയും കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഈ വീട് കുറച്ചുദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് വീട്ടില്‍ പൊലീസ് ജീപ്പ് എത്തിയതായി ഉദ്യോഗസ്ഥര്‍ അറിയുന്നത്. ഡിവൈഎസ്‌പിയും രണ്ട് പൊലീസുകാരും ഒരു പൊലീസ് ഡ്രൈവറുമാണ് വീട്ടിലുണ്ടായിരുന്നത്.

Advertisment

Read More Kerala News Here

Dysp Goonda Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: