/indian-express-malayalam/media/media_files/uploads/2017/05/fire-worksdiwali5.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലി, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ആഘോഷവേളകളിൽ പടക്കം പൊട്ടിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 31 ന് ദീപാവലി ദിവസത്തിൽ രാത്രി 8 മുതൽ 10 വരെ രണ്ടു മണിക്കൂർ മാത്രമാണ് പടക്കം പൊട്ടിക്കാൻ കഴിയുക. ക്രിസ്മസ്, പുതുവത്സര ദിനത്തിൽ രാത്രി 11.55 മുതൽ 12.30 വരെയാണ് പടക്കം പൊട്ടിക്കാൻ അനുവദിച്ചിരിക്കുന്ന സമയം.
സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാവൂവെന്ന നിർദേശവും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. കടകളില്‍ ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കുന്നുള്ളൂവെന്ന് ജില്ലാ കലക്‌ടര്‍മാരും ജില്ലാ പൊലീസ് മേധാവിമാരും ഉറപ്പാക്കണമെന്നും ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചു. പടക്കം പൊട്ടിക്കുന്ന സമയക്രമത്തില്‍ നിയമ ലംഘനം നടത്തുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. ആഘോഷ സമയങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന് സമയക്രമം ഏർപ്പെടുത്തണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെയും കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
Read More
- ഹേമ കമ്മിറ്റി റിപ്പോർട്ട്; കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല
- പ്രിയങ്കയെ വരവേറ്റ് വയനാട്: ആഘോഷമാക്കി യുഡിഎഫ്
- മഴ വില്ലനായി; പാലക്കാട് വാഹനാപകടത്തിൽ മരണം അഞ്ചായി
- ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; സംസ്ഥാനത്ത് അതിശക്തമായ മഴ
- സിദ്ദിഖിന് ആശ്വാസം;അറസ്റ്റ് തടയുന്ന ഇടക്കാല ഉത്തരവ് തുടരും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us