scorecardresearch

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടെത്തി; ജനാധിപത്യപരമായ പ്രതിഷേധങ്ങൾ സ്വാഗതം ചെയ്യുന്നു: എംഎൽഎ

കഴിഞ്ഞ ഓഗസ്റ്റ് 17 നാണ് രാഹുൽ പാലക്കാട് നിന്നും പോയത്. 20 നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം പുറത്ത് വന്നത്

കഴിഞ്ഞ ഓഗസ്റ്റ് 17 നാണ് രാഹുൽ പാലക്കാട് നിന്നും പോയത്. 20 നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം പുറത്ത് വന്നത്

author-image
WebDesk
New Update
Rahul Mamkootathil Controversy

രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: ഗുരുതര ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ മണ്ഡലത്തിൽ നിന്ന് വിട്ടുനിന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ 38 ദിവസങ്ങൾക്ക് ശേഷം പാലക്കാട് തിരിച്ചെത്തി. രാവിലെ പത്തുമണിയോടെയാണ് രാഹുൽ പാലക്കാടെത്തിയത്. കെഎസ്യു ജില്ലാ അധ്യക്ഷൻ നിഖിൽ കണ്ണാടിയും യൂത്ത് കോൺഗ്രസ് നേതാവ് പ്രശോഭ് എന്നിവർക്കൊപ്പമാണ് രാഹുൽ എംഎൽഎ ഓഫീസിൽ എത്തിയത്. 

Advertisment

Also Read: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു, 20 ഓളം പേർക്ക് പരുക്ക്

കഴിഞ്ഞ ഓഗസ്റ്റ് 17 നാണ് രാഹുൽ പാലക്കാട് നിന്നും പോയത്. 20 നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം പുറത്ത് വന്നത്. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മണ്ഡലത്തിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസിന്റെ പ്രാഥമികാംഗത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാനാണ് പാലക്കാട്ടെ ഒരു വിഭാഗം നേതാക്കളുടെ തീരുമാനം. 

Also Read:എന്‍എസ്എസിന് സർക്കാരിനെ വിശ്വാസമെന്ന് സുകുമാരൻ നായർ; കോൺഗ്രസിനും ബിജെപിക്കും രൂക്ഷ വിമർശനം

Advertisment

കഴിഞ്ഞ മാസം 20 നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം ഉയർന്നുവന്നത്. അതിന് ശേഷം ഒരു മാസമായി എംഎൽഎ മണ്ഡലത്തിലേക്ക് എത്തിയിരുന്നില്ല. നിയമസഭയിൽ ആദ്യ ദിവസം എത്തിയ രാഹുൽ മെല്ലെ മണ്ഡലത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് എന്നാണ് വിവരം. അതേസമയം രാഹുൽ പാലക്കാട് എത്തുന്നത് പാർട്ടിയ്ക്ക് തിരിച്ചടിയാകുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

Also Read:ഓപ്പറേഷൻ നുംഖോർ: ദുൽഖർ സൽമാൻ നേരിട്ട് ഹാജരാകാൻ ഉടൻ നോട്ടീസ് നൽകും

അതേസമം, രാഹുലിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് ബിജെപിയും ഡിവൈഎഫ്‌ഐയും. രാഹുൽ മണ്ഡലത്തിൽ എത്തിയാൽ തടയുമെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ജനാധിപത്യപരമായ പ്രതിഷേധങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിലും വ്യക്തമാക്കി.

Read More:അഭിമാന നിറവിൽ മലയാള സിനിമ; ദേശിയ പുരസ്കാരം ഏറ്റുവാങ്ങി ഉർവശിയും വിജയരാഘവനും

Rahul mankoottathil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: