/indian-express-malayalam/media/media_files/2025/09/23/71st-national-film-awards-2025-09-23-18-24-15.jpg)
ചിത്രം: യൂട്യൂബ്
71st National Film Awards:71-ാമത് ദേശിയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ആണ് വിജയികൾക്ക് പുരസ്കാരം സമ്മാനിച്ചത്. അഞ്ച് ദേശിയ പുരസ്കാരങ്ങളാണ് ഇത്തവണ മലയാള സിനിമയെ നേടിയത്. ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം മോഹൻലാലിനു സമ്മാനിച്ചു.
മികച്ച സഹനടിക്കുള്ള പുരസ്കാരം രാഷ്ട്രപതിയിൽ നിന്ന് നടി ഉർവശി ഏറ്റുവാങ്ങി. മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവൻ ഏറ്റുവാങ്ങി. ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തിലൊരുങ്ങിയ ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനമാണ് ഉർവശിയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്. ഗണേഷ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'പൂക്കാലം' എന്ന ചിത്രത്തിലൂടെയാണ് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവൻ സ്വന്തമാക്കിയത്.
ഉള്ളൊഴുക്കിലൂടെ മികച്ച മലയാളം സിനിമയ്ക്കുള്ള പുരസ്കാരം സംവിധായകൻ ക്രിസ്റ്റോ ടോമി ഏറ്റുവാങ്ങി. പൂക്കാലത്തിലൂടെ മിഥുൻ മുരളി മികച്ച എഡിറ്റിർക്കുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശിയ പുരസ്കാരം മോഹൻദാസ് ഏറ്റുവാങ്ങി. ജൂഡ് ആന്തണിയുടെ സംവിധാനത്തിലൊരുങ്ങിയ '2018' എന്ന ചിത്രത്തിലൂടെയാണ് മോഹൻദാസിനെ തേടി ദേശിയ പുരസ്കാരമെത്തിയത്.
Also Read: 'എൻ്റെ ആത്മാവിൻ്റെ സ്പന്ദനമാണ് സിനിമ'; ഫാൽക്കെ പുരസ്കാരം മോഹൻലാൽ ഏറ്റുവാങ്ങി
ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഖാനും നടൻ വിക്രാന്ത് മാസിയുമാണ് മികച്ച നടനുള്ള ദേശിയ പുരസ്കാരം സ്വന്തമാക്കിയത്. 'ജവാൻ' എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് ഷാരൂഖ് ഖാനെ തേടി ദേശിയ പുരസ്കാരം എത്തിയത്. ഏറെ ശ്രദ്ധനേടിയ 'ട്വൽത്ത് ഫെയിൽ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിക്രാന്ത് മാസിയെ മികച്ച നടനായി തിരഞ്ഞെടുത്തത്. 'മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ റാണി മുഖര്‍ജി മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം സ്വന്തമാക്കി.
Read More: ഫാൽക്കെ പുരസ്കാരം വലിയ ഉത്തരവാദിത്തം; എല്ലാ അംഗീകാരങ്ങളും മുന്നോട്ടുള്ള യാത്രയ്ക്ക് ഊർജ്ജം: മോഹൻലാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us