/indian-express-malayalam/media/media_files/2025/09/24/dulquer-salman-2025-09-24-08-34-26.jpg)
ദുൽഖർ സൽമാൻ
കൊച്ചി: നികുതി വെട്ടിച്ച് കടത്തിയ ആഡംബര വാഹനങ്ങൾ വാങ്ങിയെന്ന കണ്ടെത്തലിനെ തുടർന്ന് നടന്‍ ദുൽഖർ സൽമാൻ അടക്കമുള്ള വാഹന ഉടമകൾക്ക് നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകും. ദുൽഖറിന്റെ പക്കൽനിന്നും ഡിഫൻഡർ കാർ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. നടൻ അമിത് ചക്കാലക്കലിനെ ഇന്നലെ രാത്രി മുഴുവൻ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. നടന്റെ വീട്ടിൽനിന്ന് രണ്ടു വാഹനങ്ങളും പിടിച്ചെടുത്തിരുന്നു.
Also Read: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു, 20 ഓളം പേർക്ക് പരുക്ക്
ഭൂട്ടാനില്‍നിന്ന് നികുതിയടയ്ക്കാതെ വാഹനങ്ങൾ ഇന്ത്യയിലെത്തിച്ചു വിൽപന നടത്തിയെന്ന കേസിലാണ് കസ്റ്റംസ് വിവിധ ജില്ലകളിൽ പരിശോധന നടത്തിയത്. ഇതിന്റെ ഭാഗമായാണ് നടന്മാരായ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വീടുകളിലും പരിശോധന നടത്തിയത്. പൃഥ്വിരാജ് സുകുമാരന്റെ തേവരയിലെ ഫ്ലാറ്റിലും ദുൽഖർ സൽമാന്റെ എളംകുളത്തെ വീട്ടിലുമാണ് കസ്റ്റംസ് എത്തിയത്. പക്ഷേ, ഇരുവരും സ്ഥലത്ത് ഉണ്ടായിരുന്നില്ല.
Also Read: ഗൃഹാതുരത്വമുണര്‍ത്തുന്ന ഗൃഹോപകരണങ്ങള്‍ വീട്ടിലുണ്ടോ? കൊച്ചി ബിനാലെയിൽ പ്രദർശിപ്പിക്കാം
1995 മോഡൽ ലാൻഡ്റോവർ കാറാണ് പൃഥിരാജ് വാങ്ങിയതെന്ന സംശയത്തിലായിരുന്നു കസ്റ്റംസിന്റെ പരിശോധന. കാർ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് വിവരം. ദുൽഖറിന്റെ പക്കലുള്ള ചില കാറുകളുടെ കൂടുതൽ രേഖകള്‍ ആവശ്യപ്പെട്ടതായി വിവരമുണ്ട്.
കേരളത്തിലെ വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയിൽ 36 വാഹനങ്ങളാണ് പിടികൂടിയത്. ഭൂട്ടാനിൽ നിന്നു കൊണ്ടുവരുന്ന വാഹനങ്ങൾ പഴയ വാഹനങ്ങൾ എന്ന പേരിൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിക്കുന്നുവെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തൽ. ഭൂട്ടാനിൽ വ്യാജ മേൽവിലാസം ഉണ്ടാക്കി വാഹനങ്ങൾ രജിസ്റ്റർ ചെയ്യും. അതിനുശേഷം ഭൂട്ടാനിൽ നിന്ന് വാഹനങ്ങൾ ഹിമാചലിൽ എത്തിച്ച് അവിടെ രജിസ്റ്റർ ചെയ്യും. അവിടെ നിന്ന് ഇന്ത്യയിലെ പല ഭാഗത്തായി എത്തിക്കുന്നതാണ് രീതി. പീന്നീട് നമ്പർ മാറ്റും എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Read More: അഭിമാന നിറവിൽ മലയാള സിനിമ; ദേശിയ പുരസ്കാരം ഏറ്റുവാങ്ങി ഉർവശിയും വിജയരാഘവനും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.