/indian-express-malayalam/media/media_files/uploads/2017/02/sitaram-yechurisitaram-yechury-759.jpg)
ബിജെപിയുടെ വളർച്ച വിലയിരുത്തുന്നതിൽ സിപിഎം സംസ്ഥാന നേതൃത്വത്തിന് വീഴ്ച്ച സംഭവിച്ചുവെന്നും പി ബി വിലയിരുത്തി
ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിൽ സിപിഎം സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി സിപിഐഎം പോളിറ്റ് ബ്യൂറോ. തുടരെയുള്ള രണ്ടാം ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണ് കാരണമെന്നാണ് പി ബിയുടെ വിലയിരുത്തൽ. സംസ്ഥാനത്തെ സാഹചര്യം ഗുരുതരമാണെന്നും ബിജെപിയുടെ വളർച്ച വിലയിരുത്തുന്നതിൽ സിപിഎം സംസ്ഥാന നേതൃത്വത്തിന് വീഴ്ച്ച സംഭവിച്ചുവെന്നും പി ബി വിലയിരുത്തി.
താഴെത്തട്ടിൽ പാർട്ടിക്കെതിരായ വികാരം മനസിലാകാത്തത് എന്തുകൊണ്ടെന്ന് പഠിക്കും. തുടർച്ചയായി രണ്ടാം ലോക്സഭാ തിരഞ്ഞെടുപ്പിലും തിരിച്ചടി എങ്ങനെ സംഭവിച്ചു എന്ന് പഠിക്കണമെന്നും പിബിയിൽ വിലയിരുത്തലുണ്ടായി. തിരഞ്ഞെടുപ്പ് തോൽവിയിൽ മതമേലധ്യക്ഷൻമാരിൽ നിന്നടക്കം സംസ്ഥാന സർക്കാരിനെതിരെയും പാർട്ടിക്കെതിരെയും കടുത്ത വിമർശനങ്ങളുയരുന്നതിനിടെയുള്ള പി ബി വിലയിരുത്തൽ സിപിഎം സംസ്ഥാന നേതൃത്വത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നതാണ്.
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഇടതുമുന്നണിക്കുള്ളിൽ തന്നെ സിപിഎമ്മിനെതിരെ മുറവിളി ഉയർന്നിട്ടുണ്ട്. പാർട്ടിയേയും മുഖ്യമന്ത്രി പിണറായി വിജയനെയും കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഐയുടെ വിവിധ ജില്ലാ കൗൺസിലുകൾ രം​ഗത്തെത്തി കഴിഞ്ഞു. തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമായത് മുഖ്യമന്ത്രിക്കെതിരെയുള്ള ജനവികാരമാണെന്നും ഇ പി ജയരാജന്റെ ജാവദേക്കറുമായുള്ള കൂടിക്കാഴ്ചാ വിവാദവും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ യോഗം വിമർശിച്ചു.
Read More
- എക്സൈസ് വകുപ്പും റിയാസിന്റെ കൈയ്യിലാണോ? നിയമസഭയിൽ ബാർ കോഴയുയർത്തി പ്രതിപക്ഷം
- 'ചില വിവരദോഷികൾ അവർക്കിടയിലുമുണ്ടാകും': മാർ കൂറിലോസിനെതിരെ പിണറായി വിജയൻ
- 'മുസ്ലീങ്ങൾക്കായി എന്തും ചെയ്യുമെന്ന നയം': സർക്കാരിനെതിരെ വെള്ളപ്പാള്ളി നടേശൻ
- 'ഇത് ലോക്സഭയിലെ അവസാനത്തെ ഊഴം, മരിക്കുമ്പോഴും എംപിയാകണമെന്ന് വാശിയില്ല': ശശി തരൂരുമായുള്ള അഭിമുഖം ശ്രദ്ധേയമാകുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.